17.1 C
New York
Wednesday, December 1, 2021
Home US News ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം. മരണം അഞ്ചായി. 40 പേർ ആശുപത്രിയിൽ. പ്രതി പിടിയിൽ

ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം. മരണം അഞ്ചായി. 40 പേർ ആശുപത്രിയിൽ. പ്രതി പിടിയിൽ

റിപ്പോർട്ട്: പി. പി. ചെറിയാൻ

വിസ്കോൺസിൽ: വിസ്കോൺസിൽ മിൽവാക്കിയിൽ ഞായറാഴ്ച നടന്ന ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി. നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 12 ലധികം കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. 6 കുട്ടികളുടെ നില ഗുരുതരമാണ്.

പ്രതിയെന്ന് സംശയിക്കുന്ന ഡറൽ ബ്രൂക്സിനെ(39) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ അഞ്ചു ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ്സെടുത്തു.

1999 മുതൽ നിരവധി കേസ്സുകളിൽ പ്രതിയാണ് ഡറൽ. ഡറലുമായി പരിചയമുള്ള ആരും തന്നെ പരേഡിലില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആരേയും ലക്ഷ്യം വച്ചായിരുന്നില്ലായെന്നും അവർ പറഞ്ഞു. മിൽവാക്കി ഡാൻസിംഗ് ഗ്രാനീസിലെ അംഗങ്ങളിൽ ഒരാൾ മരിക്കുകയും, പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതിദാരുണവും, ഭീകരവുമായ അക്രമണമെന്നാണ് പ്രസിഡന്റ് ബൈഡൻ പ്രതികരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ബൈഡൻ അനുശോചനം അറിയിച്ചു. ഞാനും എന്റെ കുടുംബവും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ബൈഡൻ ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആദ്യമായി ഈ വിഷയത്തെകുറിച്ചാണ് പരാമർശിച്ചത്.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: