റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി: ജനുവരിയിൽ ക്യാപ്പിറ്റോളിലുണ്ടായ കലാപം നേരിടുന്നതിൽ വീഴ്ച വരുത്തിയ നാൻസി പെലോസിയോട് വിശദീകരണം ആവശ്യപ്പെട്ടു ഉയർന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ കത്തയച്ചു. റോഡ്നി ഡേവിസ്, ജിം ജോർദൻ, ജെയിംസ് കോമർ, ഡെവിൻ നണ്സ എന്നിവരാണ് തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ചത്.
ക്യാപ്പിറ്റോൾ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വമുള്ള ഹൗസ് സ്പീക്കർ നാൻസി പെലോസിയെ മുൻ ക്യാപ്പിറ്റോൾ സർജന്റ്അറ്റ് ആംസ് പോൾ ഇർവിംഗിനോടു കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നാവശ്യപ്പെട്ടു സമിപിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീവ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യം നിഷേധിക്കപ്പെടുകയായിരുന്നു.
ക്യാപ്പിറ്റോൾ പോലീസ് ബോർഡിന്റെ ഉത്തരവാദിത്വമാണ് യുഎസ് ക്യാപ്പിറ്റോൾ സുരക്ഷ ഉറപ്പാക്കേണ്ടതെന്ന നാൻസി പെലോസിയുടെ ഓഫീസ് പ്രതികരിച്ചു.
ജനുവരി ആറിന് കലാപം ആരംഭിച്ചപ്പോൾ സർജന്റ്അറ്റ് ആംസിനോടു നാഷണൽ ഗാർഡിന്റെ സാന്നിധ്യം ആവശ്യമാണെന്ന് സ്റ്റീവ് അറിയിച്ചുവെങ്കിലും ആവശ്യം അംഗീകരിക്കാൻ ഒരു മണിക്കൂർ സമയം വേണ്ടിവന്നതായി സ്റ്റീവ് പറയുന്നു. നാൻസി പെലോസി ഉൾപ്പെടുന്നവരുടെ തീരുമാനം ലഭിക്കുന്നതിനാണ് താമസം നേരിട്ടത്.
സംഭവം നടന്നതിന്റെ പിറ്റേദിവസം പെലോസി നടത്തിയ വാർത്താസമ്മേളനത്തിൽ സ്റ്റീവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. സംഭവം നടക്കുന്നതുവരെ സ്റ്റീവ് ഞങ്ങളെ വിളിച്ചില്ല എന്നാണ് പെലോസി കുറ്റപ്പെടുത്തിയത്.
