17.1 C
New York
Wednesday, August 10, 2022
Home Kerala 'ക്യാപ്റ്റൻകൂൾ' ചെങ്കൊടി പാറിച്ച ചരിത്രവിജയം

‘ക്യാപ്റ്റൻകൂൾ’ ചെങ്കൊടി പാറിച്ച ചരിത്രവിജയം

തിരുവനന്തപുരം:കേരളത്തിൻ്റെ ചരിത്രത്തിൽ ഇത് ആദ്യം. നിലപാടുകളിൽ കർക്കശക്കാരനായ പിണറായി വിജയൻ എന്ന ‘ക്യാപ്റ്റൻ കൂൾ’ തുടർഭരണമെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു. യുഡിഎഫിനെ തകർത്തെറിഞ്ഞ്. ബിജെപിയെയും തോൽപ്പിച്ച് കേരളത്തിൽ 99 സീറ്റുമായി പിണറായി വിജയൻ്റെ എൽ.ഡി.എഫ്. സർക്കാർ ചരിത്രമെഴുതി.

തുടർഭരണമെന്ന് പ്രചാരണത്തിന് ശക്തിപകർന്നത് കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളും സാമൂഹികക്ഷേമ പെൻഷനും ഭക്ഷ്യകിറ്റുമാണ്. എൽ.ഡി.എഫ് സർക്കാരിൻ്റെ മികവായി ഉയർത്തിക്കാട്ടപ്പെട്ടു.

യു.ഡി.എഫിൻ്റെ കക്ഷിനില 47-ൽ നിന്നാണ് 41 ആയി കുറഞ്ഞത്. കോൺഗ്രസിന് കഴിഞ്ഞതവണ യുണ്ടായിരുന്ന 22-ൽ ഒന്നുകുറഞ്ഞു. മുസ്ലിം ലീഗിൻ്റെ സീറ്റ് 18-ൽനിന്ന് 15 ആയി.

ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനവും ശബരിമല ഉൾപ്പെടുന്ന കോന്നി മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തുമായി. മെട്രോമാൻ ഇ. ശ്രീധരന് പാലക്കാട്ട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശ്ശൂരിൽ വിജയപ്രതീക്ഷയോടെ വന്ന സുരേഷ്ഗോപി മൂന്നാം സ്ഥാനത്തായി.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: