17.1 C
New York
Wednesday, December 1, 2021
Home US News കോസ്റ്റ്‌കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി ഉയർത്തി.

കോസ്റ്റ്‌കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി ഉയർത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: അമേരിക്കയിലെ വൻകിട വ്യാപാര കേന്ദ്രമായ കോസ്റ്റ്‌കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി ഉയർത്തി കോസ്റ്റ്‌കോ സി.ഇ.ഓ. ക്രേഗ് ജലിനക്കാണ് പുതിയ വേതന വർദ്ധനവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ ശമ്പള വർദ്ധനവ് നിലവിൽ വന്നു. ഇതുവരെ കുറഞ്ഞ വേതനം 16 ആയിരുന്നുതാണ് 17 ഡോളറായി ഉയർത്തിയിരിക്കുന്നത്.

2018 ൽ 14നും, 2019ൽ 15 ഉം 2021 ഫെബ്രുവരിയിൽ 16 ഡോളറുമായിരുന്നു കോസ്റ്റ്കൊ ജീവനക്കാർക്ക് ലഭിച്ചിരുന്നത്. മണിക്കൂർ വേതനം വർദ്ധിപ്പിച്ചിട്ടും ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലാവെന്നാണ് സി.ഇ.ഓ. പറയുന്നത്.

വാഷിംഗ്ടൺ ആസ്ഥാനമായ ഈ വ്യവസായ ശൃംഖലയിൽ 1,80,000 ജീവനക്കാരാണ് യു.എസ്സിൽ മാത്രമുള്ളത്. ഇതിൽ 90 ശതമാനം ജീവനക്കാരും മണിക്കൂർ വേതനത്തിലാണ് ജോലി ചെയ്തുവരുന്നത്.

ആമസോൺ, ടാർഗറ്റ് എന്നീ സ്ഥാപനങ്ങൾ മണിക്കൂറിന് രണ്ട് ഡോളർ വർദ്ധിപ്പിച്ചപ്പോൾ വാൾമാർട്ട് 5 ഡോളറാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

സാധാരണ ഒരു ജീവനക്കാരൻ ആഴ്ചയിൽ നാൽപതു മണിക്കൂർ ജോലി ചെയ്യുമ്പോൾ അവന്റെ പ്രതിമാസ ശമ്പളം ശരാശരി 2400 ഡോളർ ആയിരിക്കും(180000 രൂപ). കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞതോടെ, വ്യാപാര സ്ഥാപനങ്ങൾ സജീവമായി. എന്നാൽ ഇന്ന് ഇവർ അനുഭവിക്കുന്ന പ്രധാന പ്രശ്നം ജീവനക്കാരെ ലഭിക്കുന്നില്ല എന്നതാണ്. പല റസ്റ്റോറന്റുകളും പൂർണ്ണമായി തുറന്നു പ്രവർത്തിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണിപ്പോഴുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: