17.1 C
New York
Monday, January 24, 2022
Home US News കോവിഡ് -19 വാക്‌സിന്‍ റിക്കാര്‍ഡ് ക്രമേണ പാസ്സ്‌പോര്‍ട്ടിന് തുല്യമാകും

കോവിഡ് -19 വാക്‌സിന്‍ റിക്കാര്‍ഡ് ക്രമേണ പാസ്സ്‌പോര്‍ട്ടിന് തുല്യമാകും

കോര ചെറിയാൻ, ഫിലാഡൽഫിയാ

ഫിലാഡല്‍ഫിയ, യു.എസ്.എ.: കോവിഡ് വാക്‌സിനേഷന്റെ ഷോട്ടുകള്‍ കിട്ടിയശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ തരുന്ന രേഖകള്‍ പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്ന ഗൗരവത്തോടെ സുരക്ഷിതമായി പരിരക്ഷിയ്ക്കണം. വിദേശയാത്രകള്‍ അടക്കം മിക്ക ദൂരയാത്രകളിലും കൊറോണ വൈറസിനെ പ്രതിരോധിയ്ക്കുവാനുള്ള ശാരീരിക ശക്തി നേടിയതായും രോഗബാധിതനല്ലായെന്നുമുള്ള ഏക സര്‍ട്ടിഫിക്കറ്റ് വാക്‌സിന്‍ റിക്കാര്‍ഡ് ആണ്. ഈ മാരകരോഗം ലോകജനതയെ വ്യാപകമായി ഏകാന്തതയിലും ഭീതിയിലും ഉപരിയായി സാമ്പത്തിക ക്ലേശങ്ങളിലേയ്ക്കും നിര്‍ദാരുണ്യം എത്തിച്ചു.

യൂറോപ്യന്‍ യൂണിയനും പല ഏഷ്യന്‍ രാജ്യങ്ങളും വന്‍നഷ്ടങ്ങള്‍ അനുദിനം അനുഭവിയ്ക്കുന്ന വിമാന കമ്പിനികളേയും ഹോട്ടല്‍ ഇന്‍ഡസ്ട്രിയടക്കം ടൂറിസം മേഖലയേയും ഉയര്‍ത്തണമെന്ന ഉത്തമ ഉദ്ദേശത്തോടെ കോവിഡ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍മ്മിതി ആരംഭിയ്ക്കുവാനുള്ള സന്നാഹങ്ങള്‍ തുടങ്ങി. അന്തര്‍ദേശീയ യാത്രകളോടൊപ്പം കായിക കലാമൂല്യങ്ങളിലും പിന്‍കാല പ്രാബല്യത്തോടെയുള്ള വര്‍ദ്ധനവ് പ്രതീക്ഷിയ്ക്കുന്നു. വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടിന്റെ പ്രാഥമിക തുടക്കമായി സര്‍ക്കാര്‍ തലത്തില്‍ അംഗീകരിച്ച ഇലക്‌ട്രോണിക്ക് ഇമ്മ്യൂണൈസേഷന്‍ റിക്കാര്‍ഡ് ഉണ്ടായിരിക്കണം. വിദേശയാത്ര സുഖമമാക്കുവാന്‍വേണ്ടി യൂറോപ്യന്‍ യൂണിയനും ചൈനയും ജപ്പാനും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചു. വിദേശയാത്ര സൗകര്യങ്ങള്‍ ലഖൂകരിക്കാന്‍വേണ്ടി എല്ലാ വാക്‌സിനേഷന്‍ ഷോട്ട് കിട്ടിയവര്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് പ്രത്യേക ആപ്പ് സംവിധാനം കഴിഞ്ഞ ആഴ്ചയില്‍ ആരംഭിച്ചു.

കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതിന്റെ ഫലങ്ങളും കോവിഡ് 19 രോഗാവസ്ഥയില്‍ നിന്നും പരിപൂര്‍ണ്ണമായും ഭേദമായതിന്റെ വിവരങ്ങളും അടങ്ങുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ നടത്തുന്നു. 27 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനുകളിലെ യാത്രയ്ക്കും പുതുതായി രൂപം എടുക്കുന്ന സര്‍ട്ടിഫിക്കേറ്റ് പര്യാപ്തമാണ്. യാത്രക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്പില്‍ ക്രമേണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തുമ്പോള്‍ ക്യൂആര്‍ കോഡ് എയര്‍പോര്‍ട്ടിലോ റെയില്‍വേ സ്റ്റേഷനിലോ സ്‌കാന്‍ ചെയ്യുമ്പോള്‍ ഡേറ്റാ ബെയ്‌സില്‍നിന്നും വാക്‌സിനേഷന്‍ വിവരം പൂര്‍ണ്ണമായി കിട്ടും.

ആഗോള തലത്തിലുള്ള എല്ലാ യാത്രാവിമാനങ്ങളുടെയും യാത്രാസംവിധാനങ്ങളുടെയും നിയമനിര്‍മ്മാണങ്ങളും നിയന്ത്രണങ്ങളും യതോചിതം ആവിഷ്‌ക്കരിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസ്സോസിയേഷന്റെ സ്മാര്‍ട്ട് ഫോണില്‍ ഐ.എ.റ്റി.എ. ട്രാവല്‍ പാസ്സ് സംവിധാനത്തില്‍ എമിറേറ്റ്‌സും ബ്രിട്ടീഷ് എയര്‍വേയും അടക്കം പല മേജര്‍ എയര്‍ലൈന്‍സും അംഗങ്ങള്‍ ആകുവാന്‍ ആരംഭിച്ചു. യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യങ്ങളിലും വാക്‌സിനേഷന്‍ വിവരങ്ങള്‍ എത്തിയിട്ടുണ്ടോ എന്ന അന്വേഷണവും യാത്രാരംഭത്തിന് മുന്‍പായി ഐ.എ.റ്റി.എ. ട്രാവല്‍ പാസ്സ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിയ്ക്കും. ട്രാവല്‍ പാസ്സും കോമണ്‍ പാസ്സും ഉള്ള സംവിധാനം ഇപ്പോള്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കുമാത്രമെയുള്ളൂ. ക്രമേണ എല്ലാ യാത്രകള്‍ക്കും സൗകര്യപ്രദമായ ഈ സംവിധാനം സമീപഭാവിയില്‍ തന്നെ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ്.

ജൂണ്‍മാസം അവസാനമായി സ്‌പെയിനിലെ ബാര്‍സെലോണായില്‍ നടത്തുവാന്‍ ഉദ്ദേശിയ്ക്കുന്ന ടെലികോം ട്രെയ്ഡ് ഷോയില്‍ ബ്രിട്ടീഷ് പബ്ലിക്ക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഫോഗ് വാക്‌സിന്‍ പാസ്‌പോര്‍ട്ടിന്റെ ഗുണഗണങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചുള്ള പ്രതിഭാഷണം നടത്തുമെന്ന പ്രത്യാശയിലാണ്.

1980 മെയ് മാസം 8-ാം തീയതി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഭീകരരൂപിണിയായ വസൂരി രോഗത്തെ നിശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്തതായി പ്രസ്താവിച്ചതുപോലെ സമീപ ഭാവിയില്‍തന്നെ മുഖകവചം നീക്കി സ്വതന്ത്രജീവിതത്തില്‍ എത്തുമെന്ന് പ്രതീക്ഷിയ്ക്കാം. 1972-ല്‍ പരിപൂര്‍ണ്ണമായി വസൂരിരോഗം അമേരിയ്ക്കയില്‍ ഉ•ൂലനം ചെയ്തശേഷം കാര്യക്രമമായി ലഭിച്ചിരുന്ന വസൂരി വാക്‌സിനും നിറുത്തല്‍ ചെയ്തതുപോലെ സകല ലോകരാജ്യങ്ങളില്‍നിന്നും കോവിഡ് -19 മഹാമാരി മറയുമ്പോള്‍ സാമൂഹ്യ അകലവും സാനിട്ടറൈസറും വാക്‌സിന്‍ കിട്ടുവാന്‍ വേണ്ടിയുള്ള നെട്ടോട്ടവും എല്ലാം ഓര്‍മ്മയില്‍ മാത്രം നിലകൊള്ളും. 1975-ല്‍ ഇന്‍ഡ്യന്‍ അയല്‍രാജ്യമായ ബെംഗ്ലാദേശില്‍ അവസാന വസൂരിരോഗി അന്ത്യശ്വാസം വലിച്ചു വസൂരി ഭീകരതകള്‍ നിറഞ്ഞ അദ്ധ്യായങ്ങള്‍ അടച്ചു. കുട്ടികളില്‍ കൂടുതലായും കണ്ടിരുന്ന പോളിയോ മെലിറ്റിസ് സാക്രമിക രോഗവും 2011 ജനുവരിയില്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമായി.

കോര ചെറിയാൻ, ഫിലാഡൽഫിയാ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...

ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർദ്ധിപ്പിച്ച മണിക്കൂർ വേതനം 15 ഡോളർ ജനുവരി 30 മുതൽ

ഓസ്റ്റിൻ (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച...

നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു.

കാൽഗറി : 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍).നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം "നമ്മളുടെ കലോത്സവം 2022" സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ...
WP2Social Auto Publish Powered By : XYZScripts.com
error: