റിപ്പോർട്ട്: പി.പി. ചെറിയാൻ
ഒക്കലഹോമ: കോവിഡ് വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയായില്‍ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുതെന്ന് ബെറ്റര്‍ ബിസിനസ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. എല്‍റിനൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേജര്‍ കിര്‍ക്കാണ് ഇങ്ങനെയൊരു സൂചന നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന കാര്‍ഡില്‍ വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങൾ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മറ്റുള്ളവര്‍ അതു മോഷ്ടിക്കുന്നതിന് ഇടയാകുമെന്നും ബിബിബി പറഞ്ഞു.
സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുന്ന കാര്‍ഡിന്റെ ചിത്രമെടുത്ത് മറ്റുള്ളവര്‍ക്ക് പ്രതിഫലം വാങ്ങി നല്‍കി അവര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായി കൃത്രിമ രേഖകൾ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ബിബിബി പ്രസിഡന്റും, സി.ഇ.ഓ.യുമായ കിറ്റ്‌ലച്ചര്‍ പറഞ്ഞു.
നിങ്ങള്‍ വാക്‌സിനേറ്റു ചെയ്തു എന്ന് അറിയിക്കുന്നുണ്ടെങ്കില്‍ കാര്‍ഡിന്റെ ചെറിയ ഒരു ഭാഗം മാത്രം സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്താല്‍ മതിയാകും. ബ്രിട്ടണില്‍ ഇതിനകം തന്നെ ഇത്തരം വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി ഇബെയിലും, ടിക് ടോക്കിലും, വില്പ്‌ന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.സോഷ്യല്‍ മീഡിയായില്‍ കാര്‍ഡു പോസ്റ്റു ചെയ്താല്‍ ഉടന്‍ തന്നെ അതു ഡിലിറ്റ് ചെയ്യണമെന്നും ഇവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
