17.1 C
New York
Friday, September 17, 2021
Home US News കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

കോര ചെറിയാന്‍, ഫിലാഡൽഫിയ

ഫിലാഡല്‍ഫിയ, യു. എസ്. എ: പല മേഖലകളില്‍നിന്നും രഹസ്യമായും പരസ്യമായുള്ള കൊറോണ വൈറസ് വാക്‌സിനേഷനോടുള്ള വെറുപ്പും വിദ്വേഷവും അനുദിനം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലെ പല ചെറിയ പ്രവിശ്യകളിലും കേരളത്തിലും കോവിഡ്-19 ന്റെ വ്യാപനത്തില്‍ യാതൊരു ശമനവും ഇല്ലാതെ ആയിരക്കണക്കിനു ആളുകള്‍ പ്രതിദിനം മരിച്ചു മണ്ണടിയുന്നു. അമേരിക്കയ്ക്കുശേഷം വൈറസ് വ്യാപനത്തിനും മരണത്തിനും ബ്രസീലിനെ പിന്‍തള്ളി ഇന്‍ഡ്യ രണ്ടാം സ്ഥാനത്തേയ്ക്കു ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ എത്തിച്ചേരുമെന്നു ഭയപ്പെടുന്നു.

ഭീകരരൂപിണിയായ കോവിഡ്-19ന്റെ താണ്ഡവ ഭീഷണിയില്‍നിന്നുമുള്ള ഏകമുക്തി പ്രാപ്തി വാക്‌സിനേഷന്‍ മാത്രമാണ്. വാക്‌സിന്‍ എടുക്കുവാനുള്ള വിസമ്മതം ആയിരങ്ങളെ അകാല നിര്യാണത്തിലേക്കു ആനയിക്കുന്ന കൊറോണ വൈറസുമായുള്ള യുദ്ധകാലം വര്‍ദ്ധിപ്പിക്കും. കോവിഡ്-19 ന്റെ വ്യാപനത്തിനെതിരെയുള്ള ഏക പ്രതിവിധി വാക്‌സിനേഷന്‍ മാത്രമാണെന്നുള്ള വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ 2020 മാര്‍ച്ച് 11 പ്രഖ്യാപനം ലോകജനത സസന്തോഷം അംഗീകരിച്ചു.

ഹ്രസ്വകാലഘട്ടത്തിലെ കഠിനാദ്ധ്വാനം ചെയ്ത് കണ്ടുപിടിച്ച വാക്‌സിനേഷന്റെ ബലഹീനതകളും കുറവുകളും വിചിത്രമായി പരാമര്‍ശിച്ചു നിരപരാധികളും നിരുപദ്രവികളുമായ ദേശസ്‌നേഹികളെ തെറ്റിദ്ധരിപ്പിക്കുകയും ബുദ്ധി സാരഥി ചമഞ്ഞു വികടബുദ്ധി ഉപദേശിക്കുന്ന കോവിഡ് -19 വാക്‌സിന്‍ വിരോധികളുടെ പല ഗണങ്ങളും കേരളമടക്കം വിവിധ പ്രാദേശിക വിദേശിക മേഖലകളില്‍ നിസങ്കോചം വിഹരിക്കുന്നു.

കോവിഡ്-19 വാക്‌സിന്‍ വിരോധികളുടെ വിനാശ തരങ്കം മത തലത്തിലും സാമുദായിക തലത്തിലും ഇപ്പോള്‍ വിരളമല്ല. സ്വയരക്ഷയ്ക്കുവേണ്ടി ആരും അറിയാതെ സ്വകാര്യമായി വാക്‌സിനേഷന്‍ സ്വീകരിച്ചശേഷം പ്രസക്തിയ്ക്കും പ്രസിദ്ധിയ്ക്കും വേണ്ടി ലജ്ജ ഇല്ലാതെ വാക്‌സിന്‍ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്ന പല മതാചാര്യരും രാഷ്ട്രീയ നേതാക്കളും വളരെയായിരിക്കുന്നു. കഴിഞ്ഞ ജൂലൈ 25, ഞായറാഴ്ച അമേരിക്കയിലെ റ്റെനീസി സ്റ്റേറ്റിലെ നാഷ് വില്ലേ ഏരിയായിലുള്ള ഗ്ലോബല്‍ വിഷന്‍ ബൈബിള്‍ ചര്‍ച്ചിലെ ആയിര കണക്കിലുള്ള വിശ്വാസികളോട് ടെലിവിഷനില്‍ക്കൂടി പാസ്റ്റര്‍ ഗ്രെഗ് ലോക്ക് കോവിഡ് -19 വാക്‌സിനേഷന്‍ വെറും തട്ടിപ്പും കബളിപ്പിയ്ക്കലുമെന്ന് പരസ്യ പ്രഭാഷണം നിര്‍വികാരിതരായ ശ്രോധാക്കളില്‍ സംശയവും വെറുപ്പും ഉണ്ടാക്കി.

മൗഢ്യമായി വേദാനുചാരികളെന്നും വിശുദ്ധരെന്നും സ്വയ പ്രഖ്യാപനം നടത്തുന്ന സമുദായ നേതാക്കളുടെ ആരാധനമദ്ധ്യേയുള്ള വെളിവുകെട്ട പ്രഭാഷണം മൂലം റ്റെനീസി സ്റ്റേറ്റിലെ വാക്‌സിനേഷന്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ വെറും 44% മാത്രം. കോവിഡ്-19 ന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരില്‍ 98 ശതമാനവും ആശുപത്രികളില്‍ രോഗശാന്തിയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടവരില്‍ 97 ശതമാനവും വാക്‌സിനേഷന്റെ ഒരു ഡോസ് പോലും സ്വീകരിച്ചവരല്ല. പാസ്റ്റര്‍ ലോക്കിന്റെ വിവാദമായ സംസാര ചാതുര്യംമൂലം ഗ്ലോബല്‍ വിഷന്‍ ബൈബിള്‍ ചര്‍ച്ചിലെ അംഗസംഖ്യ അതിശയകരമായി വര്‍ദ്ധിച്ചതായി സി. എന്‍. എന്‍. റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ആവശ്യാനുസരണം കോവിഡ്-19 വാക്‌സിനേഷന്‍ ലഭ്യമില്ലാത്തതിനാല്‍ വെറുപ്പ് പ്രകടനങ്ങള്‍ വിരളമാണ്. ബാഹ്യ കേരളീയരായ പലരും വാക്‌സിനേഷന്‍ വെറുപ്പ് പ്രകടിപ്പിക്കുന്നത് രൗദ്രഭാവത്തോടും സഹാനുഭൂതിയോടും ശോകമായും ആണ്. ശാസ്ത്രീയമായി പ്രാഥമിക പരിജ്ഞാനംപോലും ഇല്ലാത്തവര്‍ വാക്‌സിനേഷന്‍ മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചും റിയാക്ഷനെക്കുറിച്ചും പരസ്യമായി പരാമര്‍ശിക്കുന്നത് സ്വയമായി അവസാനിപ്പിക്കണം. സ്വന്തം ജീവിതം പൂര്‍ണ്ണമായി നൂതന നിര്‍മ്മിതിക്കായും കണ്ടുപിടുത്തങ്ങള്‍ക്കായും സമര്‍പ്പിച്ച മഹാപരിജ്ഞാനികളായ ശാസ്ത്രജ്ഞ•ാരേയും വെല്ലുന്ന വിമര്‍ശനം വിളമ്പുന്നതിനു അശേഷം ജാള്യത ഇല്ലാത്തവര്‍ കുറവല്ല. സമീപഭാവിയില്‍ത്തന്നെ കേരളത്തിലെ കോവിഡ്-19 വാക്‌സിനേഷന്‍ ദൗര്‍ലഭ്യത അവസാനിക്കുമ്പോള്‍ വിമര്‍ശകരുടേയും വിരുദ്ധരുടേയും വിഹാരം വിപുലമാകും.

കോവിഡ്-19 വാക്‌സിനേഷന്‍ എടുക്കുവാനുള്ള താത്പര്യം ലോകരാഷ്ട്രങ്ങളില്‍ വിഭിന്നമാണ്. നേച്ചര്‍ മെഡിസിന്റെ ജൂലൈ 16-ലെ റിസേര്‍ച്ച് ആര്‍ട്ടിക്കിള്‍ പ്രകാരം വാക്‌സിന്‍ വിരക്തി കൂടുതലും സമ്പന്ന രാജ്യങ്ങളിലും സമ്പന്ന നഗരങ്ങളിലുമാണ്. വാക്‌സിന്‍ എടുത്തു ആരോഗ്യരായി ജീവിയ്ക്കണമെന്ന അഭിലാഷം അധികവും അവികസിത രാജ്യങ്ങളിലും ഗ്രാമീണ മേഖലയിലും ആണ്. കോവിഡ്-19 വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന അമേരിക്കയില്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ 65 ശതമാനവും റഷ്യയില്‍ വെറും 24 ശതമാനവും മാത്രമെന്ന് ഡബ്ല്യു. എച്ച്. ഒ. റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹ്യ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളും കൊറോണ വൈറസും പ്രതികരിക്കുവാനുള്ള ഏക മാര്‍ഗ്ഗമായ വാക്‌സിനേഷന്റെ ഗുണഗണങ്ങളും മനുഷ്യശരീരത്തിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങളും വിശദമായി വിവരിച്ചു ജനതയെ ബോധവല്‍ക്കരിക്കണം. ഏറ്റവും പ്രാധാന്യം ദൗര്‍ലഭ്യത നിശേഷം നീക്കി ലോകരാഷ്ട്രങ്ങള്‍ക്കു കോവിഡ്-19 വാക്‌സിന്‍ ആവശ്യാനുസരണം വിതരണം ചെയ്യണം. സ്‌മോള്‍ പോക്‌സ് ഭൂഖണ്ഡത്തില്‍നിന്നും തുടച്ചുമാറ്റിയതുപോലെ കോവിഡ്-19 ന്റെ ആവാസവും പൂര്‍ണ്ണമായി അവസാനിപ്പിക്കുവാന്‍ ലോകവാസികള്‍തന്നെ ഏകാഗ്രതയോടെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യണം.

ഡബ്ല്യു. എച്ച്. ഒ. യുടെ ഏറ്റവും പുതിയ വിവരാനുസരണം ആഗോള തലത്തില്‍ കോവിഡ്-19 ന്റെ ക്രൂരതയില്‍ 42 ലക്ഷത്തിലധികം മരണവും 20 കോടിയിലധികം രോഗബാധിതരും ഉണ്ട്. വാക്‌സിനേഷനെ മനഃപൂര്‍വ്വം വെറുക്കുകയും നിരുത്സാഹപ്പെടുത്തുന്ന പ്രവണത തുടരുകയും ചെയ്താല്‍ മനുഷ്യജീവികള്‍ ഇല്ലാത്ത ഒരു ശവപറമ്പായി ഭൂതലം അവശേഷിക്കും

കോര ചെറിയാന്‍, ഫിലാഡൽഫിയ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com