17.1 C
New York
Saturday, September 18, 2021
Home US News കോവിഡ് -19 വാക്സിനേഷൻ എടുത്തവരിലും എടുക്കാത്തവരിലുമുള്ള ശ്വാസകോശ എക്സറേയിൽ വലിയ മാറ്റം.

കോവിഡ് -19 വാക്സിനേഷൻ എടുത്തവരിലും എടുക്കാത്തവരിലുമുള്ള ശ്വാസകോശ എക്സറേയിൽ വലിയ മാറ്റം.

സെന്റ്. ലൂയിസ്: സെന്റ് ലൂയിസിലെ ആശുപത്രി കോവിഡ് -19 രോഗികളുടെ ശ്വാസകോശ എക്സ്-റേ ഫോട്ടോകൾ തമ്മിൽ താരതമ്യം ചെയ്തു . വാക്സിനേഷൻ ചെയ്ത രോഗിയുടെ എക്സ്-റേയിൽ ശ്വാസകോശം കൂടുതൽ ആരോഗ്യമുള്ളതായും വായു നിറഞ്ഞു കാണുകയും ചെയ്യുന്നു. രോഗവ്യാപനം തടയുന്നതിൽ പ്രതിരോധ കുത്തിവയ്പ്പുകൾ എത്രത്തോളം ഫലപ്രദമാണെന്ന് ഇതു കാണിക്കുന്നു എന്ന് സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ ഐസിയു ഡയറക്ടർ ഡോ. ഗസ്സൻ കാമെൽ പറഞ്ഞു, അദ്ദേഹത്തിന്റെ കോവിഡ് -19 രോഗികളിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുക്കാത്തവരാണ്. കുത്തിവയ്പ് എടുക്കാത്ത രോഗികളിൽ പലരും 20നും , 40 നും ഇടയിൽ പ്രായമുള്ളവരാണ്, ഇവർക്ക് കാര്യമായ അസുഖങ്ങൾ ഇല്ലാത്തവരാണ് .

ഐസിയുവിൽ ഗുരുതരാവസ്ഥയിൽ അസുഖം ബാധിച്ച ചെറുപ്പക്കാരെയും ആരോഗ്യമുള്ളവരെയുമാണ് ഞങ്ങൾ കാണുന്നത്, കുത്തിവയ്പ് എടുക്കാത്ത വ്യക്തിയുടെ എക്സ്-റേയിൽ വൈറൽ അണുബാധ, ബാക്ടീരിയ അണുബാധ കൂടുതലായി കാണുന്നു . ഇത് ശ്വാസകോശ രോഗത്തിലേക്ക് നീങ്ങുന്നത് അണുബാധ കൂടുതലായതുകൊണ്ടായിരിക്കാം. രോഗികൾക്ക് ചികിത്സ വ്യത്യസ്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഓക്സിജനോ വെന്റിലേഷന്റെ സഹായമോ ആവശ്യമായിവരുന്നു. നേരെമറിച്ച്, വാക്സിനേഷൻ ചെയ്ത രോഗിയുടെ എക്സ്-റേയിൽ ശ്വാസകോശം കൂടുതൽ ആരോഗ്യമുള്ളതായി വായു നിറഞ്ഞു കാണുകയും ചെയ്യുന്നു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച് വാക്സിനെടുത്തവരിൽ, 1% ൽ താഴെ കേസുകൾ മാത്രമാണ് ഗുരുതരാവസ്ഥയിലേക്കോ മരണത്തിലേക്കോ നീങ്ങിയിട്ടുള്ളു.

ഐസിയുവിൽ രോഗബാധിതരായി കഴിയുന്ന നിരവധി രോഗികളെ ഞങ്ങൾ കാണുന്നു, അവർക്ക് വാക്സിൻ ലഭിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു, രാജ്യവ്യാപകമായി വളരെ പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റ് പടർന്നുപിടിക്കുന്നു . യുവാക്കളോട് ഞാൻ ആവശ്യപ്പെടുന്നു നിങ്ങൾക്ക് വാക്സിൻ ലഭ്യമാണെങ്കിൽ – ദയവായി കുത്തിവയ്പ് എടുക്കുക- ഡോ. ഗസ്സൻ കാമെൽ തുടർന്നു.

ആശുപത്രികൾ വീണ്ടും നിറയുന്നു. ഗുരുതരാവസ്ഥയിലുള്ള യുവാക്കകളെ കാണുന്നു. അത് തടയണം, വാക്സിൻ എടുക്കണം.

ഡെൽറ്റ വേരിയന്റ് പകരുന്ന കോവിഡ് -19 കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കലും യുഎസ് നേരിടുന്നതിനാലാണ് ഡോക്ടറുടെ സന്ദേശം വരുന്നത്. രാജ്യം ഇപ്പോൾ പ്രതിദിനം ശരാശരി 70,000 ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമീപ ആഴ്ചകളിൽ യു‌എസ് വാക്സിനേഷൻ നിരക്ക് വർദ്ധിച്ചിട്ടുണ്ടെങ്കിലും, ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഇപ്പോഴും കുത്തിവെപ്പ് എടുത്തിട്ടില്ല.

രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ വീടിനകത്തും മാസ്ക് ധരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: