17.1 C
New York
Wednesday, October 27, 2021
Home US News കോവിഡ്-19 മിത്ത് ആൻ റിയാലിറ്റി സൂം മീറ്റിംഗ് വിജ്ഞാനപ്രദമായി

കോവിഡ്-19 മിത്ത് ആൻ റിയാലിറ്റി സൂം മീറ്റിംഗ് വിജ്ഞാനപ്രദമായി

വാർത്ത: സന്തോഷ് എബ്രഹാം, ഫിലാഡൽഫിയ.

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് എൻറെ നേതൃത്വത്തിൽ ജാനുവരിഒൻപതാം തീയതി ശനിയാഴ്ച സൂം കൂടെ നടന്ന കോവിഡ് വാക്സിനെ കുറിച്ചുള്ള സെമിനാർ വിജ്ഞാനപ്രദമായി. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ ചെറുക്കാൻ വിവിധ വാക്സിനുകൾ ലഭ്യമായി കൊണ്ടിരിക്കുന്ന ഈ കാലയളവിൽ, വാക്സിനെ കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് വളരെലളിതമായ രീതിയിൽ സംവാദകരിയിലേക്ക് എത്തിക്കുവാൻ പ്രമുഖ ആരോഗ്യ ഗവേഷണ രംഗത്തെ പാനലിന് സാധിച്ചു.

ഡോക്ടർ.ജെറി ജേക്കബ്, ഡോക്ടർ. നിഷാ നിജിൽ,ഡോക്ടർ.സിനു പി ജോൺ,ഡോക്ടർ. സുരേഷ് പള്ളിക്കുത്ത്, ഡോക്ടർ.അനുരാധ ലീ. മുഖർജി എന്നിവരടങ്ങുന്ന പാനലാണ് പ്രബന്ധങ്ങളവതരിപ്പിച്ചു സംശയങ്ങൾക്ക് മറുപടിനൽകിയത്. പ്രൊവിൻസ് ഹെൽത്ത് ഫോറം ചെയർ പേഴ്സൺ ഡോക്ടർ. ആനി എബ്രഹാം മോഡറേറ്ററായിപ്രവർത്തിച്ചു. ന്യൂയോർക്ക് ഇന്ത്യൻ കോണ്സുലേറ്റ് ഡെപ്യൂട്ടി കൗൺസിൽ ജനറൽ ശത്രുഘന് സിന്ഹമുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി. സെക്രട്ടറി സിജു ജോൺ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡണ്ട് സിനു നായർ സ്വാഗതവും ഡോക്ടർ. ആനി എബ്രഹാം കൃതജ്ഞതയും അറിയിച്ചു.

ട്രഷറർ. റെനീ ജോസഫ്ഇവൻറ് സ്പോൺസർസിെന സദസ്സിന് പരിചയപ്പെടുത്തി. ഡോക്ടർ. ബിനു ഷാജി മോനും, വൈസ് ചെയർ പേഴ്സൺനിമ്മി ദാസും, എംസി മാരായി പ്രവർത്തിച്ചു. ഏകദേശം 200 ഇൽ അധികം ആളുകൾ സുമിൽ കൂടിയുംആയിരത്തിലധികം ആളുകൾ ഫേസ്ബുക്ക് ലൈവിൽ കൂടിയും പ്രോഗ്രാം തൽസമയം വീക്ഷിച്ചു. ഗ്ലോബൽ ചെയർമാൻഡോക്ടർ. അനുപ്, ഗ്ലോബൽ പ്രസിഡണ്ട് ജോണി കുരുവിള, അമേരിക്ക regional ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡൻറ് തങ്കം അരവിന്ദ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. മറ്റ്പ്രൊവിൻസിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ഈ സെമിനാറിൽ പങ്കെടുത്തു. മൊമെന്റ്‌സ്‌ ലൈവ് തൽസമയംതങ്ങളുടെ പേജിൽ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പരുമലപ്പെരുന്നാളിന്‌ കൊടിയേറി.

പരുമല: ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 119-ാം ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ കൊടിയേറി. സഭയുടെ...

“നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021” ൻറെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5 .00 PM (MST) ന്.

കാൽഗറി: കാൽഗറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “NAMMAL ” (North American Media center for Malayalam Arts and Literature), ന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ കുട്ടികൾക്കായി നടത്തിയ "നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ...

ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് ; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും...

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...
WP2Social Auto Publish Powered By : XYZScripts.com
error: