17.1 C
New York
Monday, December 4, 2023
Home US News കോവിഡ് 19 മിത്തുകളും യാഥാര്‍ത്ഥ്യവും; ഫൊക്കാന ഫ്ലോറിഡ റീജിയൻ സംവാദം ഫെബ്രുവരി 28ന് സാമ്പത്തിക പാക്കേജുകളും...

കോവിഡ് 19 മിത്തുകളും യാഥാര്‍ത്ഥ്യവും; ഫൊക്കാന ഫ്ലോറിഡ റീജിയൻ സംവാദം ഫെബ്രുവരി 28ന് സാമ്പത്തിക പാക്കേജുകളും കുട്ടികളിലെ മാനസിക പ്രശ്നങ്ങളും ചർച്ച ചെയ്യും

ഫൊക്കാനയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 28 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കോവിഡ് 19 മിത്തുകളും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ ആരോഗ്യ, മാനസിക, സാമ്പത്തിക അടിസ്ഥാനത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. സൂം മീറ്റിംഗ് വഴിയാണ് വഴിയാണ് പരിപാടി സംഘടിപ്പിക്കുക.

കോവിഡ് 19 വാക്സീൻ സംബന്ധിച്ചുള്ള സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും എന്ന വിഷയത്തിനു പുറമെ കോവിഡ് മഹാമാരി മൂലം സമൂഹത്തിൽ പ്രത്യേകിച്ച് കുട്ടികളിൽ ഉണ്ടായിരിക്കുന്ന മാനസിക പ്രശ്നങ്ങൾ, കോവിഡ് മഹാമാരിയിൽ പൊതുജനങ്ങൾക്കായി സർക്കാർ നൽകുന്ന വിവിധ സാമ്പത്തിക സഹായ പരിപാടികളുടെ വിശദശാംശങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും.

വിവിധ വിഷയങ്ങളെ അധികരിച്ച് സൈക്കോതെറാപ്പിസ്റ്റായ ജോമോന്‍ ജോണ്‍ മോഡറേറ്ററാകുന്ന പരിപാടിയില്‍ പീഡിയാട്രീഷന്‍ ഡോ.ജോസഫ് പ്ലാച്ചേരില്‍, ഡോ. ലിന്‍ഡ്‌സായ് എം ജോണ്‍ (സിഎപ്‌ഐഡി ക്ലിനിക്ക്), ഡോ. കല ഷഹി (ഇന്റേണല്‍ മെഡിസിന്‍), ബിനു കൊപ്പാറ (സയന്റിസ്റ്റ്) എന്നിവര്‍ പാനലിസ്റ്റുകളാകും. ടാക്‌സ് കണ്‍സള്‍ട്ടന്റ് കിഷോര്‍ പീറ്റര്‍ മീറ്റിംഗില്‍ സാമ്പത്തിക അവലോകനം നടത്തും.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിക്കും. ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മന്‍ സി ജേക്കബ്, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ ഗ്രേസ് ജോസഫ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യന്‍, ഫൊക്കാന മുൻ പ്രസിഡണ്ട് കമാൻഡർ ജോര്‍ജ് കോരത്, പി വി ചെറിയാന്‍, ഡെന്നി ഉരലില്‍, സ്റ്റീഫന്‍ ലൂക്കോസ്, അബ്രഹാം പി ചാക്കോ, ഡോ. മഞ്ചു സാമുവല്‍, ലിബി ഇടിക്കുള, രാജീവ് കുമാരന്‍, ഡോ. ഷിജു ചെറിയാന്‍, വര്‍ഗീസ് ജേക്കബ്, വിഷിന്‍ ജോസഫ്, ഷാജു ഔസേഫ്, ബിനു മാമ്പള്ളി, ലിജോ ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മീറ്റിംഗ് ഐഡി: 848 1255 1686
പാസ്‌കോഡ് : 2021

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം...

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: