17.1 C
New York
Thursday, August 18, 2022
Home US News കോവിഡ് സഹായ പദ്ധതി: ഫോമാ 20 വെന്റിലേറ്ററുകൾ ഉടനടി കേരളത്തിൽ എത്തിക്കും.

കോവിഡ് സഹായ പദ്ധതി: ഫോമാ 20 വെന്റിലേറ്ററുകൾ ഉടനടി കേരളത്തിൽ എത്തിക്കും.

( സലിം ആയിഷ : ഫോമാ ന്യൂസ് ടീം )

കേരളത്തിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന്, ഫോമായുടെ എൺപതോളം അംഗസംഘടനകളുമായി കൈകോർത്ത് വെന്റിലേറ്ററുകളും, കോൺസെൻട്രറ്ററുകളും, മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളും ഉപകരണങ്ങളും രോഗികൾക്ക് നേരിട്ട് എത്തിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഫലമായി അടിയന്തിരമായി വെന്റിലേറ്ററുകൾ കേരളത്തിൽ എത്തിക്കാൻ നടപടികൾ സ്വീകരിച്ചു. ഒരു യൂണിറ്റിന് ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ഇരുപത് LTV 1150 എന്ന വെന്റിലേറ്ററുകൾ ആണ് അടിയന്തിരമായി എത്തിക്കുക.ഏറ്റവും മികച്ച ഗുണനിലവാരമുള്ളതും ദീർഘകാലത്തെക്ക് പ്രയോജനപ്പെടുന്നതുമായ വെന്റിലേറ്ററാണ് LTV 1150. വെന്റിലേറ്ററുകളൊടൊപ്പം, പൾസ് ഓക്സിമീറ്ററുകളും കയറ്റി അയക്കും. ആദ്യ ഷിപ്പിംഗ് ഈ ആഴ്ച്ച കേരളത്തിൽ എത്തും .

കോവിഡ് സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഫോമയുടെ നേതൃത്വത്തിൽ പണ സമാഹരണത്തിനായി ബിജു തോണിക്കടവിൽ, ജോൺ സി.വർഗ്ഗീസ്, ജോസഫ് ഔസോ, ജിബി തോമസ്, ഗിരീഷ് പോറ്റി , പർച്ചേസ് വിഭാഗത്തിൽ തോമസ് ടി.ഉമ്മൻ, ഗ്രേസി വർഗ്ഗീസ്, ബിജു ചാക്കോ, സുജനൻ പുത്തൻ പുരയിൽ, ജെയിൻ കണ്ണച്ചാൻപറമ്പിൽ , ലോജിസ്റ്റിക്സ് ഏകോപനത്തിനായി ജോസ് മണക്കാട്ട്, ബൈജു വർഗ്ഗീസ് , പീറ്റർ ജോർജ്ജ്, പബ്ലിക് റിലേഷൻസ് വിഭാഗത്തിലേക്ക് പ്രദീപ് നായർ, ജാസ്മിൻ പരോൾ, സാജൻ മൂലപ്ലാക്കൽ, സലിം അയിഷ , ഷന മോഹൻ എന്നിവരടങ്ങുന്ന സമിതികൾ കമ്മറ്റികൾ പ്രവർത്തിച്ചു വരികയാണ്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രസിഡന്റ് അനിയൻ ജോർജ് , ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ എന്നിവരോടൊപ്പം മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ വി പി ബൈജു വര്ഗീസും പ്രവർത്തിക്കുന്നു .

കോവിഡ് മഹാമാരി മൂലം സംജാതമായ ഗുരുതരമായ സ്ഥിതി വിശേഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുക്കാനും സാമ്പത്തിക സഹായം നൽകാനും മുന്നോട്ട് വന്ന കാരുണ്യ മനസ്കരായ എല്ലാ അഗംസഘടനകളെയും, പ്രവർത്തകരെയും, ഫോമാ നന്ദിയോടെ സ്മരിക്കുന്നു.

തുടർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റി അഭ്യർത്ഥിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: