17.1 C
New York
Thursday, December 8, 2022
Home Kerala കോവിഡ് വ്യാപനം; കേന്ദ്രവിദഗ്ദ്ധസംഘം കേരളത്തില്‍; ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലും പരിശോധന

കോവിഡ് വ്യാപനം; കേന്ദ്രവിദഗ്ദ്ധസംഘം കേരളത്തില്‍; ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലും പരിശോധന

Bootstrap Example

കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമാണ് സന്ദർശനം.

കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ രോഗം പകരുന്നത് നിയന്ത്രിക്കാൻ നടപടി വേണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതിലെ ആശങ്കയും അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർധനവിന്റെ കാരണവും കേന്ദ്ര സംഘം വിലയിരുത്തും. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പിഴവുണ്ടായോ എന്ന് പരിശോധിക്കും. തിങ്കളാഴ്ച്ച സംഘം ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്ത് ഏറ്റവുമധികം സജീവ കേസുകളുള്ള 10 നഗരങ്ങളിൽ ആറെണ്ണം കേരളത്തിലാണ്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നിവയാണ് ഈ ജില്ലകൾ. രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ളത് കേരളത്തിലാണ്. 62,000ത്തിൽ അധികം രോഗികളാണ് രോഗമുക്തി കാത്തു കിടക്കുന്നത്. രാജ്യത്തെ മൊത്തം കേസുകളുടെ 25 ശതമാനമാണിത്.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: