17.1 C
New York
Monday, June 27, 2022
Home US News കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തരയാത്രയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തരയാത്രയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ അന്തർ സംസ്ഥാന വിമാന യാത്രക്കാര്‍ പൂർണ്ണ കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സി.ഡി.സി.യുടെ അറിയിപ്പില്‍ പറയുന്നു.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, ക്വാറന്റീനും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്‌ലൈന്‍സില്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനില്‍ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാന്‍ യാത്രക്കാന്‍ ബാധ്യസ്ഥരാണെന്നും സി.ഡി.സി വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും, എന്നാല്‍ വിമാനമിറങ്ങുന്ന രാജ്യങ്ങത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് കൈവശം കരുതണമെന്നും സി.ഡി.സി. നിര്‍ദേശിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനതാവളത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റീന്‍ ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാര്‍ പാലിക്കണം. മാസ്‌ക്, സാമൂഹിക അകലം, എന്നിവയില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നു സി.ഡി.സി. അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ ഒന്നാംഘട്ട കോവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും, രണ്ടാമതും വ്യാപിക്കുന്നതിനുള്ള സാധ്യത സി.ഡി.സി .തള്ളികളഞ്ഞിട്ടില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: