17.1 C
New York
Wednesday, September 22, 2021
Home US News കോവിഡ് വാക്‌സിനേഷന്റെ തെളിവ് ചോദിച്ചാല്‍ 5000 ഡോളര്‍ പിഴ. സെപ്റ്റംബര്‍ 16 മുതല്‍ ഫ്‌ളോറിഡായില്‍ നിയമം...

കോവിഡ് വാക്‌സിനേഷന്റെ തെളിവ് ചോദിച്ചാല്‍ 5000 ഡോളര്‍ പിഴ. സെപ്റ്റംബര്‍ 16 മുതല്‍ ഫ്‌ളോറിഡായില്‍ നിയമം നിലവില്‍വരും..

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫ്‌ളോറിഡാ: ബിസിനസ്സ് സ്ഥാപനങ്ങളോ, സ്‌ക്കൂള്‍ അധികൃതരോ, ഗവണ്‍മെന്റ് ഏജന്‍സികളോ ആരെങ്കിലും കോവിഡ് വാക്‌സിനേഷന്റെ പ്രൂഫ് ചോദിച്ചാല്‍ അവരില്‍ നിന്നും 5000 ഡോളര്‍ പിഴയിടാക്കുന്നതിനുള്ള നിയമം സെപ്റ്റംബര്‍ 16 മുതല്‍ ഫ്‌ളോറിഡാ സംസ്ഥാനത്ത് നിലവില്‍ വരും.

ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റോസ് വാക്‌സിനേഷന്‍ പാര്‍പോര്‍ട്ട് ബാന്‍ ചെയ്യുന്ന ബില്‍ നേരത്തെ ഒപ്പു വെച്ചിരുന്നു. സെപ്റ്റംബര്‍ 16 മുതലാണ് പ്രൂഫ് ചോദിക്കുന്നവരില്‍ നിന്നുപോലും പിഴ ഈടാക്കുന്ന നിയമം നടപ്പാക്കുന്നത്.

വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അതു നടപ്പാക്കുക തന്നെ ചെയ്യും. ഗവര്‍ണ്ണറുടെ സ്പോക്ക്‌മാൻ ടേരണ്‍ ഫെന്‍സ്‌ക്കി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫ്‌ളോറിഡായിലെ ജനങ്ങള്‍ക്ക് അവരെ സ്വയം സംരക്ഷിക്കുന്നതിനും, അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്‌റെ സുരക്ഷ ഉറപ്പാക്കുന്നതിനും അറിയാം. മറ്റുള്ളവര്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത്. ഗവര്‍ണ്ണര്‍ പറഞ്ഞു.

ഫ്‌ളോറിഡായില്‍ കോവിഡ് 19 റോക്കറ്റു കണക്കെ കുതിച്ചുയരുകയാണ്. മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ച നിലയിലാണ്. ജൂണ്‍ മാസം 1800 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 15000 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന് യു.എസ്സ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കണക്കാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: