17.1 C
New York
Monday, June 21, 2021
Home Health കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ നിന്നു വൈറസ് വ്യാപിക്കാൻ സാധ്യതയെന്നു വിദഗ്ദർ

കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ നിന്നു വൈറസ് വ്യാപിക്കാൻ സാധ്യതയെന്നു വിദഗ്ദർ

(വാർത്ത: പി.പി. ചെറിയാൻ)

ഓസ്റ്റിൻ ∙ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസർ ഉൽപാദിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ നിന്നും മറ്റുള്ളവരിലേക്കു വൈറസ് വ്യാപിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ടെക്സസ് –മെക്സിക്കോ അതിർത്തിയിൽ കനത്ത തോതിൽ കൊറോണ വൈറസ് വ്യാപനം ഉണ്ടായതു ഹിസ്‍പാനിക്ക് വിഭാഗത്തിനാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയുമാണ് ഈ വിഭാഗത്തിൽ കൂടുതൽ വ്യാപനം ഉണ്ടാകാൻ കാരണമെന്നും അധികൃതർ വിശദീകരിച്ചു.

കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും. സാധാരണക്കാർക്ക് ഈ വാക്സീൻ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകൾ വിരളമാണ്. അവർ ഇനിയും കാത്തിരിക്കേണ്ടി വരും. കോവിഡ് വാക്സീൻ നൽകുന്നതിന് മുൻഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട് ലൈൻ വർക്കേഴ്സിനാണ്. അവരുടെ ജീവൻ സംരക്ഷിക്കുന്നതിലൂടെ മറ്റു നിരവധി പേരുടെ ജീവൻ സംരക്ഷിക്കാൻ കഴിയും.

കോവിഡ് വ്യാപിച്ച ശേഷം ഇതുവരെ രാജ്യത്താകമാനം 1000 ത്തിലധികം ആരോഗ്യവകുപ്പ് പ്രവർത്തകർക്കു ജീവൻ നഷ്ടമായിട്ടുണ്ട്. വാക്സീൻ ലഭിച്ചവർ മാസ്ക്ക് ധരിക്കേണ്ടതും സോഷ്യൽ ഡിസ്റ്റൻസ് കീപ്പ് ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...

രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന

രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന കോഴിക്കോട്:രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന സംശയത്തില്‍ പൊലീസ്. കവര്‍ച്ചയ്ക്കായി വാട്‌സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ടിഡിവൈ എന്നാണ് വാട്‌സാപ്പ് കൂട്ടായ്മയുടെ പേര്. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന...

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

ഹൂസ്റ്റണ്‍: ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്റ്റേറ്റ്‌ മോണില്‍ കാമുകിയെ സന്ദര്‍ശിക്കുന്നതിന് യൂബറില്‍ ജൂണ്‍...

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap