ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ(മാപ്പ്) എൻറെ ആഭിമുഖ്യത്തിൽകോവിഡ് വാക്സിനേഷൻ മാർച്ച് 27ആം തീയതി ശനിയാഴ്ച 9 മുതൽ 12 വരെ മാപ്പ് മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിസെൻററിൽ വച്ച് നടത്തപ്പെടുന്നു.
ഫൈസർ കമ്പനിയുടെ ആദ്യ ഡോസ് മാർച്ച് 27ആം തീയതി ശനിയാഴ്ചയുംരണ്ടാമത്തെ ഡോസ് ഏപ്രിൽ പതിനേഴാം തീയതി ശനിയാഴ്ച യുമായി കൊടുക്കുന്നതിനുള്ള ക്രമീകരണമാണ്ചെയ്തിരിക്കുന്നത്.
മാപ്പ് എല്ലാകാലത്തും മലയാളി കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ജനോപകാരപ്രദമായപ്രവർത്തനങ്ങളുമായി ഫിലഡൽഫിയയിൽ സജീവമായി സേവനം ചെയ്യുന്നു. കോവിഡ് -19 എൻറെ ആദ്യ ഘട്ടംമുതൽ സാനിറ്റൈസർ വിതരണവും മാസ്ക് വിതരണവുമായി മുൻപിൽ നിന്ന് പ്രവർത്തിച്ചു. ഇതും മാപ്പിൻറെസമൂഹത്തോടുള്ള പ്രതിബദ്ധതയുടെ മകുടോദാഹരണം ആണെന്ന് മാപ്പ് പ്രസിഡൻറ് ശാലു പുന്നൂസും ജനറൽസെക്രട്ടറി ബിനു ജോസഫും ട്രഷറർ ശ്രീജിത്ത് കോമാടും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡൻറ്-ശാലു പുന്നൂസ്- 203-482-9123
ജനറൽ സെക്രട്ടറി ബിനു ജോസഫ് -267-235-4345
ട്രഷറർ ശ്രീജിത്ത് കോമാട്- 636-542-2071
വാർത്ത – സന്തോഷ് എബ്രഹാം