17.1 C
New York
Monday, October 18, 2021
Home US News കോവിഡ് ബാധിച്ച അധ്യാപക ദമ്പതികൾ കൈകൾ കോർത്തു മരണത്തിലേക്ക്

കോവിഡ് ബാധിച്ച അധ്യാപക ദമ്പതികൾ കൈകൾ കോർത്തു മരണത്തിലേക്ക്

(വാർത്ത: പി.പി. ചെറിയാൻ)

ഡാലസ് (ടെക്സസ്) ∙ഡാലസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയിൽ അധ്യാപകരായ ഭാര്യാ ഭർത്താക്കന്മാർ കോവിഡ് ബാധിച്ചു മരിച്ചു. നോവൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപക ദമ്പതിമാരായ പോൾ ബ്ലാക്ക് വെൽ (61), റോസ്മേരി ബ്ലാക്ക് വെൽ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കൈകൾ കോർത്തു പിടിച്ച നിലയിരുന്നു ഇരുവരുടെയും മരണം.

ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും കൈകൾ കോർത്ത് പിടിച്ചു മിനിറ്റുകൾക്കകം മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

വളരെ ഹൃദയഭേദകമായ തീരുമാനമായിരുന്നു അതെന്നു മകൻ ക്രിസ്റ്റഫർ ബ്ലാക്ക് വെൽ പറഞ്ഞു. ക്രിസ്റ്റഫറിനെ കൂടാതെ മറ്റു രണ്ടു മക്കളും മാതാപിതാക്കളുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഇങ്ങനെ ഒരു മരണം ഞങ്ങൾ ആദ്യമായാണ് കാണുന്നതെന്നും ഇവർ പറഞ്ഞു. ഗ്രാന്റ് പ്രറേറി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകരായിരുന്നു ഇരുവരും . പോൾ ഫാനിൽ മിഡിൽ സ്കൂളിൽ അധ്യാപകനും റോസ് മേരി ട്രാവിസ് വേൾഡ് ലാഗ്വേജ് അക്കാദമിയിൽ അധ്യാപികയുമായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ...

അഗ്‌നിക്കിരയായ വീട്ടില്‍ കത്തികരിഞ്ഞ നിലയില്‍ വൃദ്ധന്റെ ജഡം.

കോതമംഗലം നീണ്ടപാറ ചെമ്പന്‍കുഴി കുന്നത്ത് ഗോപാലന്‍ ( 99) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. വീടിന് സ്വയം തീയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ഓടിട്ട...

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....
WP2Social Auto Publish Powered By : XYZScripts.com
error: