17.1 C
New York
Thursday, October 21, 2021
Home US News കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാർഥന; കാനഡയിൽ പാസ്റ്റർ ജയിലിൽ

കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാർഥന; കാനഡയിൽ പാസ്റ്റർ ജയിലിൽ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ആൽബർട്ട് (കാനഡ): കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർത്ഥന നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ആൽബർട്ടാ ഗവൺമെന്റിന്റെ കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഗ്രേസ് ലൈഫ് ചർച്ചിലെ മുതിർന്ന പാസ്റ്റർ ജെയിംസ് കോട്ടിനാണ് ഈ അനുഭവമുണ്ടായത്.

ഗ്രേസ് ചർച്ചിലുള്ള അംഗങ്ങൾ ഗവൺമെന്റിന്റെ നിയമങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും പ്രഥമ പരിഗണന ദൈവത്തോടു വിശ്വസ്തത പുലർത്തുകയെന്നതാണെന്നും ഗവൺമെന്റിനോടല്ലെന്നും ഇവർ പറയുന്നു. വിശ്വാസം ത്യജിക്കുന്നതിനേക്കാൾ ഗവൺമെന്റിന്റെ നിയമങ്ങൾ വെല്ലുവിളിക്കുകയാണ് നല്ലെതെന്ന് ഇവിടെയുള്ള അംഗങ്ങൾ വിശ്വസിക്കുന്നു. അറസ്റ്റു ചെയ്തു ജയിലിലടച്ച പാസ്റ്റർ ജയിലിൽ തന്നെ കഴിയുവാനാണ് ആഗ്രഹിക്കുന്നതെന്ന് കോട്ട്സിന്റെ അറ്റോർണി ജെയിംസ് കാപ്പൻ പറഞ്ഞു.

ആൽബർട്ട് ഹെൽത്ത് സർവീസ് ഇൻസ്പെക്ടർ ജെയ്നി ഗ്രേയ്സ് ലൈഫ് ചർച്ചിന് വ്യക്തമായ നിർദേശം നൽകിയിരുന്നു. ചർച്ചിന്റെ കപ്പാസിറ്റിയിൽ 15% താഴെ മാത്രമേ ആരാധനക്കായി കൂടി വരാവൂ എന്നും സാമൂഹ്യ അകലവും മാസ്ക്കും ധരിക്കണമെന്നും ചൂണ്ടികാണിച്ചിരുന്നു. നിർദേശങ്ങൾ ലംഘിച്ച ചർച്ചിനും പാസ്റ്റർക്കുമെതിരെ എഎച്ച്എസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. പാസ്റ്റർ വീണ്ടും നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ അറസ്റ്റു ചെയ്തു ജയിലിലടക്കുന്നതിനുള്ള ഉത്തരവും കോടതി നൽകിയിരുന്നു. 400 ൽ പരം അംഗങ്ങളെ പ്രവേശിപ്പിച്ചു. തന്നിലർപ്പിതമായ ചുമതലകൾ നിറവേറ്റുന്നതിൽ നിന്നും ആർക്കും തന്നെ തടയാനാവില്ലെന്ന് പാസ്റ്റർ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Seattle – കാനഡ കാഴ്ചകൾ –(യാത്രാവിവരണം-14)

Seattle സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും അകന്നു പോകേണ്ടത്, അവധിക്കാല യാത്രയുടെ ശാപമാണെന്ന് തോന്നുന്നു. കാനഡയിലെ വാൻ കൂവറിലെ താമസം മതിയാക്കി 192 കിലോമീറ്റർ ദൂരെയുള്ള യുഎസിലെ സിയാറ്റിൽ എന്ന സ്ഥലത്തോട്ടുള്ള യാത്രയിലാണ് ഞങ്ങൾ. പുറത്തു പെയ്യുന്ന മഴ...

ഒരു എഞ്ചനീയറുടെ സർവ്വീസുത്സവം -57

ശബരിഗിരി :- ഇന്നത്തെ മനുഷ്യന് വൈദ്യുതി ഇല്ലാതെ ജീവിക്കാൻ വയ്യ. അതും ഒരേ വോൾട്ടേജിൽ ഉള്ള, തട്ടും തടസ്സവും ഇല്ലാത്ത, ഗുണമേന്മയുള്ള വൈദ്യുതി. എങ്കിലേ യന്ത്രങ്ങൾ ശരിക്ക് പ്രവർത്തിക്കു;വ്യവസായം വളരു; തൊഴിൽ ഉണ്ടാകൂ ;...

എന്താണ് സൈബർ സെക്യൂരിറ്റി? – Chapter 6- Ecosystem – Part 3

Chapter 6 Ecosystem part 3. 4.Session Layer :- ഈ layer ൽ ആണ് device കൾ തമ്മിൽ ഉള്ള ബന്ധം ഉറപ്പിക്കുന്നത്. Printer ൽ paper തീർന്നു പോയി,disk-ൽ ആവശ്യത്തിനുള്ള space ഇല്ല എന്നിങ്ങനെയുള്ള...

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര...
WP2Social Auto Publish Powered By : XYZScripts.com
error: