17.1 C
New York
Saturday, January 22, 2022
Home US News കോവിഡ് ടെസ്റ്റുകളും പരീക്ഷകളും (ഏബ്രഹാം തോമസ്)

കോവിഡ് ടെസ്റ്റുകളും പരീക്ഷകളും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്

യുഎസിൽ ഒരു നല്ല ശതമാനം ജനങ്ങൾ കോവിഡ് – 19 ടെസ്റ്റുകളും രണ്ട് വാക്സിനുകളും സ്വീകരിച്ചുകഴിഞ്ഞു ഇതിനുപുറമേ ഗണ്യമായ ഒരു വിഭാഗം ജനങ്ങൾ ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കുകയോ സ്വീകരിക്കുവാൻ വേണ്ടി കാത്തിരിക്കുകയോയാണ്.

മഹാമാരിയായി പടർന്നതു മുതൽ, മഹാമാരിയെ നേരിടാൻ സന്നാഹം എടുത്തത് മുതൽ ടെസ്റ്റിംഗും വാക്സിനേഷനും നൽകുന്നതും എല്ലാം വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി വിശേഷിപ്പിച്ചത് പോലെ രാഷ്ട്രീയം ആയി മാറിയിരിക്കുകയാണ്, ഏറ്റവും തലപ്പത്തെ ഭരണാധികാരി മുതൽ ഗവർണർമാരും കൗണ്ടി ന്യായാധിപന്മാരും തങ്ങളുടെ നിലപാടുകൾ മാറി മാറി പ്രഖ്യാപിക്കുകയാണ്. വ്യവസായപ്രമുഖനും തൊഴിലാളികളും സാധാരണ ജനങ്ങളും ചിന്താ കുഴപ്പത്തിലാണ്.

തൊഴിൽമേഖലയിൽ അനശ്ചിതത്വം തുടരുന്നു. ഓഗസ്റ്റ് 43 ലക്ഷം ജീവനക്കാർ തങ്ങളുടെ ജോലി ഉപേക്ഷിച്ചതായാണ് ഒരു ഔദ്യോഗിക കണക്കുകൾ പറയുന്നത്. മിക്കവാറും എല്ലാ സ്ഥാപനത്തിന്റെയും മുന്നിൽ ഹെല്പ് വാണ്ടഡ് ബോർഡ് കാണാം. ഇത് കാണുന്നവർ തൊഴിലില്ലായ്മ അവസാനിച്ചു എന്ന് ധരിക്കും എന്നാൽ ഒരു ജോലിയിൽ പ്രവേശിക്കാൻ പ്രധാന കടമ്പ കോവിഡ് ടെസ്റ്റുകളാണ് മുൻപ് ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് ‘ഡ്രഗ്ഗ് ടെസ്റ്റിംഗ്’ മുൻകൂർ നേടേണ്ട യോഗ്യത ആയിരുന്നു. ഇപ്പോൾ കോവിഡ് – 19 ടെസ്റ്റിംഗും ഗ്നെഗറ്റീവ് റിസൾട്ടും അനിവാര്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രതിരോധകുത്തിവെപ്പുകൾ നിർബന്ധമാണെന്ന് പ്രസിഡൻറ് ബൈഡൻ നിർദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും ഇത് നിർബന്ധിതമാക്കി

ഫെഡറൽ ഭരണാധികാരികളും ടെക്സസ് ഗവർണറും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവരാൻ ഇത് സഹായകമായി. കോവിഡ് വാക്സിനുകൾ നിർബന്ധമല്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ്ഗ് ആബട്ട് എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കി. മാത്രമല്ല വാക്സിനേഷൻ നിർബന്ധിക്കുന്ന തൊഴിലാളികൾക്കുമേൽ ആയിരം ഡോളർ പിഴ ചുമത്തുമെന്നും ഓർഡർ പറഞ്ഞു. ഗവർണറുടെ ഓർഡറിന്റെ നിയമത്തിൻറെ പിൻബലം ഇല്ലെന്നും, ഇത് ലംഘിച്ചാൽ നടപടികൾ ഒന്നും ഉണ്ടാവില്ലെന്നും സാക്കി തൊഴിൽ തൊഴിൽദാതാക്കൾക്ക് ധൈര്യം നൽകി. ഫെഡറൽ നിയമം സ്റ്റേറ്റ് നിയമത്തിന് മുകളിൽ സുരക്ഷിതമായിരിക്കും എന്നും അവർ കൂട്ടിച്ചേർത്തു ടെക്സസിലെ വ്യവസായസ്ഥാപനങ്ങൾ ഈ ഉറപ്പിൽ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ്

ഡാലസ് റീജിയണൽ ചേംബർ ഓഫ് കൊമേഴ്സ് ഓരോ കമ്പനി ഉടമയ്ക്കും സ്വയം തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നു പറഞ്ഞു. തൊഴിലാളികൾക്ക് വാക്സിൻ വേണമെന്നോ, ആഴ്ചയിലൊരിക്കൽ കോവിഡ് ടെസ്റ്റിംഗ് നടത്തണമെന്നോ, സ്വയം തീരുമാനിക്കാമെന്ന് ചേംബർ ഉപദേശിച്ചു .ആഴ്ചയിലൊരിക്കൽ ടെസ്റ്റിംഗ് നടത്തുന്നതും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയുന്നതും സാധാരണയായി നടന്നുവരുന്നു. ഒരു ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് – 19 ടെസ്റ്റ് നടത്തണമെന്നു നിർബന്ധിക്കുമ്പോൾ ടെസ്റ്റിംഗ് ചെലവ് ആര് വഹിക്കണം എന്ന ചോദ്യം ഉയരുന്നു. അധികാരികൾ ഈ ചെലവ് തൊഴിൽ ദാതാവിനെ ചുമലിലേക്ക് മാറ്റുന്നു .തൊഴിലുടമ ഈ ചെലവ് ജോലി തേടി എത്തിയവരിലേക്ക് മാറ്റുന്നു. 65 വയസ്സ് കഴിഞ്ഞവർക്ക് ഈ ചെലവിൽ ഇളവുണ്ടെന്നും ചെലവ് മെഡികെയറിന് ബില്ല് ചെയ്യണമെന്നുമുള്ള നിർദ്ദേശം അവഗണിച്ച് ജോലി നേടേണ്ടയാളിൽനിന്ന് ഈ ഫീസ് ഈടാക്കുന്നു എന്ന് ആരോപണമുണ്ട് . വാക്സിനേഷൻ നിര്ബന്ധമാക്കിയപ്പോൾ ജീവനക്കാർ ഹാജരായില്ല, തന്മൂലം സൗത്ത്-വെസ്റ്റ് എയർലൈൻസിന് ഫ്ലൈറ്റുകൾ റദ്ദാക്കി വന്നു എന്ന് സെനറ്റർ ടെഡ്ക്രൂസിന്റെ പരാമർശം സാക്കി പരിഹാസരൂപത്തിലാക്കി- ‘ലോക ആരോഗ്യ യാത്രാ വിദഗ്ധനായ സെനറ്റർ ടെഡ്ക്രൂസിന്റെ കണ്ടുപിടുത്തമാണ് ഇത് ‘ എന്ന് പറഞ്ഞു. ആബട്ടിന്റെ ഓർഡറിനു മുകളിൽ ബൈഡന്റെ ഓർഡർ അനുസരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് സൗത്ത്-വെസ്റ്റ് പറഞ്ഞു .

വാക്സിനേഷൻ നിർബന്ധമാക്കിയതിനും 14 ജീവനക്കാരെ പുറത്താക്കിയതിനും ഫ്ലോറിഡ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് സംസ്ഥാന തലസ്ഥാനമായ ടാലഹാസിയുടെ കൗണ്ടി, ലിയോൺ കൗണ്ടിക്ക് 3 . 5 മില്യൺ ഡോളർ പിഴ ചുമത്തി. ജനങ്ങൾ വാക്സിനേഷൻ ഹാജരാകണമെന്ന നിർബന്ധിക്കുന്നതിനെതിരെ ഫ്ലോറിഡ പാസാക്കിയ നിയമം വാക്സിൻ പാസ്പോർട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. ന്യൂയോർക്ക് നഗരത്തിലെ റെസ്റ്റോറന്റുകളിലും, ജിംനേഷ്യങ്ങളിലും ക്ലബ്ബുകളിലും പ്രവേശിക്കുവാൻ വാക്സിനേഷൻ തെളിവ് വേണം എന്ന് മേയർ
ഡിബ്‌ളാമ്പിയോയുടെ പദ്ധതി തടയാൻ നടത്തിയ ശ്രമം വിജയിച്ചില്ല. യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ബ്രയാൻ കോഗൻ ഇതിനെതിരെ സമർപ്പിച്ച ഹർജി തള്ളി. ഫുഡ്ഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ മോഡേണ ബൂസ്റ്ററുകൾ ഫലപ്രദമാണെന്ന് കണ്ടെത്തി. വൈറസിനെ ചെറുക്കുന്ന ബൂസ്റ്റർ ചേരുവകൾ അവലോകനം ചെയ്താണ് എഫ്.ഡി എ ഈ നിഗമനത്തിൽ എത്തിയത്.

ഏബ്രഹാം തോമസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...
WP2Social Auto Publish Powered By : XYZScripts.com
error: