17.1 C
New York
Monday, November 29, 2021
Home US News കോവിഡിന് രാഷ്ട്രീയമില്ല (ഏബ്രഹാം തോമസ്)

കോവിഡിന് രാഷ്ട്രീയമില്ല (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്

ടെക്‌സസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധികള്‍ ലെജിസ്ലേറ്റീവ് ബിസിനസ് ബഹിഷ്‌കരിച്ച് വാഷിംഗ്ടണ്‍ ഡിസിയിലേയ്ക്ക് നടത്തിയ പലായനം ആര്‍ക്കും ഒരു നേട്ടവും ലഭിക്കാതെ അവസാനിപ്പിക്കേണ്ടിവന്നു. പ്രതിനിധികള്‍ ഇപ്പോള്‍ ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിനില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അകാലത്തില്‍ യാത്രയും ഡിസിയിലെ മുന്തിയ ഹോട്ടലിലെ താമസവും അവസാനിപ്പിച്ച് ഇവര്‍ക്ക് മടങ്ങേണ്ടി വന്നത് ഇവരില്‍ ആറു പേര്‍ക്കും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെയും പ്രസിഡന്റ് ജോ ബൈഡന്റെയും സ്റ്റാഫംഗങ്ങള്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചതാണ് കാരണം. രോഗം ടെക്‌സസ് പ്രതിനിധികളില്‍ നിന്ന് പകര്‍ന്നുവെന്നും പെലോസിക്കും ലഭിച്ചിരിക്കുവാന്‍ സാധ്യതയുണ്ടെന്നും തുടര്‍ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. യാത്രയ്ക്കും ഹോട്ടല്‍ താമസത്തിനും മറ്റ് ചെലവുകള്‍ക്കും വേണ്ടി വളരെ വലതും ചെറുതുമായ ദാതാക്കളാണ് ധനം മുടക്കിയതെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ പറയുന്നു.

വോട്ടിംഗ് റൈറ്റസ് അമെന്‍ഡുമെന്റ് ബില്ലുകള്‍ ടെക്‌സസ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനാവശ്യമായ കോറം (മൂന്നില്‍ രണ്ട് അംഗങ്ങളുടെ സാന്നിധ്യം) നിഷേധിക്കുകയും പ്രശ്‌നം പ്രസിഡന്റിനെയും സ്പീക്കറുടെയും മുമ്പാകെ അവതരിപ്പിച്ച് പൊതുജനശ്രദ്ധനേടുകയായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള യാത്രയുടെ ഉദ്ദേശം. ഡെമോക്രാറ്റിക് പാര്‍ട്ടിയെ നിസ്സംശയം പിന്താങ്ങുന്ന മാധ്യമങ്ങളും പ്രബലമായ ഒരു ന്യൂനപക്ഷവും ചുരുളഴിയുന്ന സംഭവങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി വരുമ്പോഴാണ് മിഷന്‍ ഫെയില്‍ഡ് എന്ന സന്ദേശവുമായി പ്രതിനിധികള്‍ ഓസ്റ്റിനില്‍ തിരിച്ചെത്തിയത്.

ഇതിനിടയില്‍ ഒരു ഡെമോക്രാറ്റിക് പ്രതിനിധി, ഫിലിപ്പ് കോര്‍ട്ടെസ് റിപ്പബ്ലിക്കനുകളുമായി ചര്‍ച്ച പുനരാരംഭിക്കണമെന്ന നിര്‍ദ്ദേശവുമായി മറ്റ് പ്രതിനിധികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അങ്ങനെ 100 അംഗങ്ങള്‍ ആവശ്യമായ കോറത്തില്‍ ഇപ്പോള്‍ 91 പേരായി. നമ്പര്‍ ഗെയിം പുരോഗമിക്കുന്നു. എന്നാല്‍ കോറം വളരെവേഗം പൂര്‍ത്തിയാക്കി ലെജിസ്ലേറ്റീവ് ബിസിനസിലേയ്ക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് ഹൗസ് റിപ്പബ്ലിക്കന്‍ കോക്കസ് ചെയര്‍മാന്‍ ജിം മര്‍ഫി(ഹൂസ്റ്റണ്‍) പറഞ്ഞു. ഭരണഭേദഗതി നിയമസഭ പാസ്സാക്കിയത് നവംബര്‍ 2 ലെ ബാലറ്റില്‍ ഉണ്ട്. മറ്റൊരു സ്‌പെഷ്യല്‍ സെഷന്‍ ഐറ്റം,

ജാമ്യനടപടികളില്‍ ഭേദം വരല്‍, പിന്നെ ലഫ്.ഗവ.ഡാന്‍ പാട്രിക്ക് ആവശ്യപ്പെടുന്ന ഇരുസഭകളിലും കോറം നിബന്ധനകള്‍ പുതുക്കി നിര്‍ണ്ണയിക്കുക എന്നിവയും പാസാക്കുവാന്‍ ഉണ്ട്. മൂന്നില്‍ രണ്ട് അംഗങ്ങള്‍ ഹാജരുണ്ടാവണം എന്ന നിബന്ധന പുതുക്കി ടെക്‌സസ് സെനറ്റിലും പ്രതിനിധി സഭയിലും കുറച്ചു കൂടു ചെറിയ കോറം നിശ്ചയിക്കണം എന്നാണ് പാട്രിക്കിന്റെ ആവശ്യം. ഇവ ഉള്‍ക്കൊള്ളിച്ച ഇലക്ഷന്‍സ് ബില്ലുകള്‍ പാസാവുക തന്നെ ചെയ്യും എന്ന് ലഫ്.ഗവ.പ്രതീക്ഷ പ്രകടിപ്പിച്ചു.

നവംബറിലെ കോണ്‍സ്റ്റിട്യൂഷ്ണല്‍ അമെന്‍ഡ്‌മെന്റ് ഇലക്ഷന്റെ ബാലറ്റുകള്‍ നേരത്തെ തയ്യാറാക്കേണ്ടത് ആവശ്യമാണ്. ഓഗസ്‌റ്റോടു കൂടി ഇത് നടക്കണം. കാരണം ബാലറ്റുകള്‍ തയ്യാറാക്കണം. ഏര്‍ളി വോട്ടിംഗിനും, മെയില്‍ ഇന്‍, മിലിറ്ററി വോട്ടിംഗ് തുടങ്ങിയവയ്ക്ക്. അതിനാല്‍ കോണ്‍സ്റ്റിട്യൂഷ്ണല്‍ അമെന്‍ഡ് ഏത്രയും വേഗം പാസാക്കണമെന്ന് മര്‍ഫി ആവശ്യപ്പെട്ടു.

യാഥാസ്ഥിതിക ന്യൂസ്മാസ്‌ക് കേബിള്‍ ടിവി ചാനലില്‍ ഗവ.ഗ്രെഗ് ആബട്ട് ‘മിസ്സിംഗ് ആയ’ ഹൗസ് ഡെമോക്രാറ്റുകളെ വീണ്ടും നിശിതമായി വിമര്‍ശിച്ചു. അവരുടെ ബഹിഷ്‌കരണം ഒരു സ്റ്റണ്ടാണെന്നും അത് പരാജപ്പെടുവാന്‍ മാത്രമേ സാധ്യതയുള്ളൂവെന്നും പറഞ്ഞു. താന്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പുവരെ സ്‌പെഷ്യല്‍ സെഷനുകള്‍ വിളിച്ചു ചേര്‍ത്തുകൊണ്ടിരിക്കും. വോട്ടിംഗ് ബില്ലുകളും ബെയില്‍ ചെയ്ഞ്ചസും മറ്റ് ‘റെഡ് മീറ്റ്’ ഐറ്റംസ് സാമൂഹ്യ യാഥാസ്ഥിതികര്‍ക്ക് വേണ്ടി പാസ്സാക്കും. അവര്‍ (ഡമോക്രാറ്റ് പ്രതിനിധികള്‍) ഒന്നും നേടിയില്ല, മറ്റുള്ളവര്‍ക്ക് കോവിഡ് നല്‍കുന്നതൊഴിച്ചാല്‍, ആബട്ട് പറഞ്ഞു.

പലായനം തുടരുമ്പോള്‍ തങ്ങളുടെ വോട്ടിംഗ് മെഷീനുകള്‍ ലോക്ക്ഡ് ആയിരിക്കണമെന്ന് ഡെമോക്രാറ്റിക് പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ തന്നെ തുടരണമെന്ന് 57 ല്‍ 56 പേരും വീണ്ടും ആവശ്യപ്പെട്ടു. ഒരു ഫെഡറല്‍ വോട്ടിംഗ് ലെജിസ്ലേഷനാണ് തങ്ങളുടെ ആവശ്യമെന്നും പറഞ്ഞു. എന്നാല്‍ തിരികെ എത്തുവാനുള്ള കോര്‍ട്ടെസിന്റെ തീരുമാനം പാര്‍ട്ടിയിലെ മറ്റുള്ളവരെ അത്ഭുതപ്പെടുത്തി. ബില്ലിലെ ‘ഭാഷ’ കുറെ കൂടി അനുയോജ്യമാക്കാനാണ് തന്റെ ശ്രമമെന്ന് കോര്‍ട്ടെസ് പറഞ്ഞു. കോര്‍ട്ടെസിന്റെ പിന്മാറ്റം ഡെമോക്രാറ്റിക് കോക്കസില്‍ ഒരു വിടവ് സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഈ സമയമത്രയും ഓസ്റ്റിനില്‍ തുടര്‍ന്ന ഡെമോ.പ്രതിനിധി ജോണ്‍ ടേണര്‍ റിപ്പബ്ലിക്കനുകളുമായി ചര്‍ച്ചകള്‍ നടത്തിയതായി കോര്‍ട്ടെസ് പറഞ്ഞു. എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടായോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: