‘അടുത്ത പതിറ്റാണ്ടുകളിൽ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക് കാരണമാവുന്നുണ്ടെങ്കിൽ അത്, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല… രോഗാണു’- ബിൽഗേറ്റ്സ് അന്ന് പറഞ്ഞു. കോവിഡ് മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് തന്ന അതേ ബിൽ ഗേറ്റ്സ് ഇപ്പോൾ ലോകം ഇനി നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. അതെ ..കൊറോണയുടെ വരവ് 2015 ൽ പ്രവചിച്ച അതേ ബിൽ ഗേറ്റ്സ് പറയുന്നു, ലോകത്ത് ഏറ്റവും വലിയ രണ്ട് ദുരന്തങ്ങൾ കൂടി കടന്നു വരുന്നു..
അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തെയും പ്രവചനത്തേയും ലോകം ആശങ്കയോടെയാണ് കാണുന്നത്.
വെരിറ്റേഷ്യം എന്ന ജനപ്രിയ യൂട്യൂബ് ചാനലിലെ ഡെറിക് മുള്ളറുമായി സംവദിക്കവേയാണ് ബിൽ ഗേറ്റ്സിന്റെ പുതിയ പ്രതികരണം. കാലാവസ്ഥാ വ്യതിയാനം , ‘ജൈവ തീവ്രവാദം എന്നിവയാണ് ഇനി ലോകം നേരിടുന്ന രണ്ട് ദുരന്തങ്ങളായി ബിൽഗേറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്.
‘ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. മഹാമാരിക്കാലത്തുള്ള മരണനിരക്കിനേക്കാൾ വലുതായിരിക്കും ഒരോ വർഷവും അത് മൂലമുണ്ടാകാൻ പോകുന്നത്’ -അദ്ദേഹം പറഞ്ഞു.
ജൈവ തീവ്രവാദത്തിലൂടെ ഒരു വ്യക്തിക്ക് മാരകമായ ഒരു വൈറസിനെ എളുപ്പത്തിൽ പടച്ചുവിടാൻ കഴിയും . കൊറോണ പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടം’ -അദ്ദേഹം പറഞ്ഞു.കൊറോണയിൽ പകച്ചുനിൽക്കുന്ന ലോകത്തിന് അടുത്ത ഒരു മഹാമാരിയെ തടുത്ത് നിർത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ബിൽ ഗേറ്റ്സ് നൽകിയ ഉത്തരം. . ഇനിയും മഹാമാരികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ഇതുപോലുള്ള ഒരു ദുരന്തമുണ്ടായാൽ, മരണസംഖ്യ കൊറോണ മൂലമുണ്ടാകുന്നതിനേക്കാൾ വർധിക്കും .മനുഷ്യനിർമിതമായതിനാൽ ഓരോ വർഷവും ഇത് സംഭവിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു .