ജോയിച്ചന്‍ പുതുക്കുളം
അറ്റ്‌ലാന്‍റ്റാ : കോവിഡ് കാലത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മകളും നൊമ്പരങ്ങളും തൊട്ടറിയാനുള്ള സോഷ്യല്‍ മീഡിയാ ചാനലായ യാത്ര ടെക്ക് ടിവിയുടെ ചരിത്രയാത്ര ജനുവരി 16 ന് കൊല്ലത്തു നിന്നു ആരംഭിച്ചു.
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ മെട്രോ അറ്റ്‌ലാന്‍റ്റാ കേരള അസോസിയേഷനാണ് ഈ യാത്രയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് .
കേരളത്തിലെ 14 ജില്ലകളില്‍ ബൈക്കില്‍ യാത്രചെയ്താണ് മാധ്യമ പ്രവര്‍ത്തകനായ സാന്‍റി സ്റ്റീഫന്‍ ഇതിന്റെ ദൃശ്യ അനുഭവങ്ങള്‍ പകര്‍ത്തുന്നത്. മലയാളികളുടെ സാമൂഹിക സാംസ്കാരിക തൊഴില്‍ മേഖലയില്‍ ഈ നാളുകള്‍ വരുത്തിയ മാറ്റങ്ങളുടെ അനുഭവങ്ങളാണ് അനേഷിക്കുന്നത് . ഈ ദേശത്തിന്റെ മനോഹരമായ ടൂറിസ്റ്റ് പൈതൃക കേന്ദ്രങ്ങളും ഗ്രാമ നഗര സംസ്കാരത്തിന്റെ നേര്‍കാഴ്ചയും ഈ യാത്രയില്‍ കാണാം . കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടില്‍ 4 ദിവസം അറബിക്കടലില്‍ തൊഴിലാളികളോടൊപ്പം ചിലവഴിച്ച് അവരുടെ അനുഭവങ്ങള്‍ തെട്ടറിഞ്ഞു.
തുടരെ വര്‍ദ്ധിക്കുന്ന ഡീസല്‍ വിലയും ചില സീസണുകളില്‍ മത്സ്വങ്ങളുടെ ലഭ്യത കുറവും ട്രോളിങ്ങ് നാളുകളിലെ തൊഴില്‍ നഷ്ടവുമാണ് തങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ചിത്തര ദേവി ബോട്ട് ക്യാപ്റ്റനായ രവികുമാര്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഡീസലിനു സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ഈ തൊഴില്‍ മേഖല വന്‍ പ്രതിസന്ധിയിലാക്കും. കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കിയ സൗജ്യന ഭക്ഷ്യ വിതരണ കിറ്റുകളാണ് പട്ടിണി കൂടാതെ ഒരു വിധം കഴിയാന്‍ മത്സ്യതൊഴിലാളികള്‍ക്ക് തുണയായത്. എന്നാല്‍ കാലത്തിന് അനുസരിച്ചുള്ള ആരോഗ്യ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ കൂടുതല്‍ നല്‍കിയില്ലെങ്കില്‍ തങ്ങളുടെ ഭാവി ഇരുള്‍ അടഞ്ഞതായി മാറുമെന്ന് രവികുമാറും സഹപ്രവര്‍ത്തകരും പറഞ്ഞു.
ഈ ചരിത്ര യാത്രയ്ക്ക് പിന്തുണ നല്‍ക്കുന്ന മെട്രൊ അറ്റ്‌ലാന്‍റ്റാ ഓള്‍ കേരള അസോസിയേഷനെപറ്റി കൂടുതല്‍ അറിയുവാനും ഈ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനോ സപ്പോര്‍ട്ട് ചെയ്യുവാനോ തല്‍പര്യമുള്ളവര്‍ makachoice.org എന്ന വെബ്‌സെറ്റുമായി ബന്ധപ്പെടാവുന്നതാണ്.
“യാത്ര ഒരു യാത്ര’ എന്ന തീം സോങ്ങ് കേരള യാത്രയ്ക്കായി മനോഹരമായ ദൃശ്യങ്ങളോടെ യാത്ര ടെക്ക് ടി വി ഇറക്കിയിട്ടുണ്ട് .ഇത് യാത്ര ടെക് ടിവി എന്ന യൂടൂബ് ചാനലില്‍ കാണാം .
യാത്ര ടെക്ക് ടിവി ചാനലിന്റെ ഈ ചരിത്ര യാത്രയെക്കുറിച്ച് കൂടുതല്‍ അറിയാനും പങ്കാളിയാകാനും സപ്പോര്‍ട്ട് ചെയ്യാനും താല്‍പര്യമുള്ള സംഘടനയ്ക്കും വ്യക്തികള്‍ക്കും ചാനലുമായി ബന്ധപ്പെടാവുന്നതാണ്
Yatratechtv Website : yatratechtv.com
Email : yatratechtv@gmail.com
WhatsApp : +91 9847203280 .
