17.1 C
New York
Friday, January 21, 2022
Home Kerala കോപ്പ അമേരിക്ക: ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില…

കോപ്പ അമേരിക്ക: ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില…

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന- ചിലി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസ്സിയും ചിലിയ്ക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍ നേടി. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. അര്‍ജന്റീന ജേഴ്‌സിയില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ 145-ാം മത്സരമായിരുന്നിത്. മൂന്ന് മത്സരം കൂടി കളിച്ചാല്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമാവും മെസി. മുന്‍താരം ഹാവിയര്‍ മഷ്‌ചെരാനോയാണ് നിലവില്‍ കൂടുതല്‍ മത്സരം കളിച്ച താരം

ഫ്രീകിക്കെടുത്ത നായകന്‍ ലയണല്‍ മെസ്സിയ്ക്ക് പിഴച്ചില്ല. 33-ാം മിനിട്ടില്‍ മെസ്സിയുടെ ഇടംകാലില്‍ നിന്നും കുതിച്ച പന്ത് ഗോള്‍കീപ്പര്‍ ബ്രാവോയ്ക്ക് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു. അതിമനോഹരമായ ഫ്രീകിക്കിലൂടെ മെസ്സി രാജ്യത്തിനായി നേടുന്ന 73-ാം ഗോളായിരുന്നു ഇത്.

57-ാം മിനിറ്റിലാണ് ചിലി സമനില പിടിക്കുന്നത്. എഡ്വേര്‍ഡോ വര്‍ഗാസിനെ ടാഗ്ലിയാഫിക്കോ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. വാറിന്റെ സഹായത്തോടെയാണ് റഫറിക്ക് പെനാല്‍റ്റി നല്‍കേണ്ടി വന്നത്. അര്‍തുറോ വിദാലെടുത്ത കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടില്‍ ഓടിയടുത്ത വര്‍ഗാസ് ഗോളാക്കി. അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ, എസേക്വില്‍ പലാസിയോസ്, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയെങ്കിലും ഫലത്തില്‍ മാറ്റമൊന്നുമുണ്ടായില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: