17.1 C
New York
Monday, September 20, 2021
Home Special കോപം ( Anger) അനിയന്ത്രിതമാകുമ്പോൾ.. (കാലികം)

കോപം ( Anger) അനിയന്ത്രിതമാകുമ്പോൾ.. (കാലികം)

✍ജിത ദേവൻ

മനുഷ്യന് അനേകം വികാരങ്ങൾ ഉണ്ട്‌. സ്നേഹം, ദയ, കാരുണ്യം കോപം, അസൂയ, സഹതാപം അങ്ങെനെ നല്ലതും ചീത്തയുമായ അനേകം വികാരങ്ങൾ. മറ്റ് മൃഗങ്ങളെ അപേക്ഷിച്ചു വിവേചന ബുദ്ധിയുള്ള മനുഷ്യൻ വികാരങ്ങളെ വരുതിയിലാക്കാൻ പഠിച്ചു. സാഹചര്യവും സന്ദർഭവും അനുസരിച്ചു മാത്രം അവ പ്രകടിപ്പിക്കാനും ശ്രമിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ നിയന്ത്രണം വിട്ടു പലവികാരങ്ങളും പ്രകടിപ്പിക്കാറുണ്ട്. അതിൽ ഒന്നാണ് കോപം അല്ലെങ്കിൽ ദേഷ്യം.

ദേഷ്യം എന്ന വികാരം നല്ലതും ചീത്തയുമാണ്. മിക്കപ്പോഴും ദേഷ്യം കൊണ്ട് കുട്ടികളെ അനുസരണ പഠിപ്പിക്കാനും അവരിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും സാധിക്കുന്നു. അതുപോലെ മേലുദ്യോഗസ്ഥർ ദേഷ്യമുള്ളവർ ആണെങ്കിൽ കീഴ്ജീവനക്കാർ നന്നായി ജോലി ചെയ്യാൻ ശ്രദ്ധിക്കും. അതുപോലെ നല്ല ബന്ധങ്ങളെ ശിഥിലമാക്കാനും ദേഷ്യത്തിന് കഴിയും. മേലുദോഗസ്ഥരോടും തന്നെക്കാൾ മുതിർന്നവരോടും ഒക്കെ ദേഷ്യം കാണിച്ചാൽ കാര്യങ്ങൾ കൈവിട്ട് പോകാൻ സാധ്യത ഉണ്ട്‌. പലപ്പോഴും തന്നെക്കാൾ താഴെയുള്ളവരോടാണ് പലരും ദേഷ്യം പ്രകടിപ്പിക്കുന്നത്. നമ്മുടെ പ്രിയപെട്ടവരോടോ കുട്ടികളോടോ, കീഴ്ജീവനക്കാരോടോ ഒക്കെ ദേഷ്യപ്പെടുന്നത് സ്വഭാവികമാണ്.

ചിലപ്പോൾ ദേഷ്യവും നല്ലതാണെന്നു തോന്നും. വഴിയിലോ ബസിലോ, ട്രെയിനിലോ ഒരാൾ ആക്രമിക്കാൻ ശ്രമിച്ചാൽ നമ്മൾ അവരോടു ദേഷ്യപ്പെട്ടാൽ അവർ പിന്തിരിയാറുണ്ട്. അതുപോലെ കുഴിമടിയരായ കുട്ടികളെയും ജോലിക്കരെയും മര്യാദ പഠിപ്പിക്കാനും ദേഷ്യം നല്ലതാണ്. എന്നാൽ അനവസരത്തിൽ തന്നെക്കാൾ ഉയർന്നവരോട് അതായതു മേലുദ്യോഗസ്ഥർ, ഗുരുക്കന്മാർ മാതാപിതാക്കൾ തുടങ്ങിയവരോട് ദേഷ്യപ്പെട്ടാൽ ദൂര വ്യാപക ഫലങ്ങൾ ആകും ഉണ്ടാകുക.
ഇങ്ങനെയുള്ള അമിത കോപം നിയന്ത്രിക്കേണ്ടതാണ്.

നമ്മൾ പ്രതീക്ഷിക്കുന്നപോലെ മറ്റുള്ളവർ പെരുമാറാതിരിക്കുമ്പോൾ ആണ് നമുക്ക് ദേഷ്യം വരുന്നത്. അത് പോലെ ചെറുപ്പത്തിൽ മനസിൽ അടക്കി വച്ച സങ്കടം, നിരാശ, വളരെയധികം മനസിനെ നോവിച്ച സംഭവങ്ങൾ, പ്രിയപെട്ടവയുടെ വേർപാടിന്റെ വേദനയും മനസിൽ അടക്കി വക്കാൻ ശ്രമിക്കും പലരും. എന്നാൽ മുതിർന്നു വരുമ്പോൾ ഈ സംഭവങ്ങൾ നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യമായി പുറത്ത് വരും. അതുപോലെ മറ്റുള്ളവരോടുള്ള പിണക്കം, നിരാശ, വെറുപ്പ്‌ ഇതൊക്കെ ദേഷ്യമായി തീരുന്നു. അതിന് ഇരയാകുന്നത് മിക്കവാറും കുട്ടികൾ ആകും.അതുപോലെ നമ്മുടെ കുറ്റങ്ങളും തെറ്റുകളും മറക്കാൻ വേണ്ടി നമ്മൾ പലപ്പോഴും ദേഷ്യപ്പെടാറുണ്ട്. നമ്മുടെ സ്വാതന്ത്ര്യവും അധികാരവും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും നാം കോപിക്കാറുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന തോൽവികൾ അംഗീകരിക്കാൻ കഴിയാതെ കോപിക്കുന്നവരും ഉണ്ട്‌.

ശ്രീ സൂര്യകൃഷ്ണമൂർത്തിയുടെ “മുറിവുകൾ ” എന്ന പുസ്തകത്തിൽ ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്നു. ഒരു അച്ഛനും മകനും തങ്ങളുടെ പുതിയ കാറിൽ ബീച്ചിലേക്കു പുറപ്പെട്ടു.. കുറെ നേരം രണ്ടുപേരും ബീച്ചിൽ ചിലവിട്ടു. ആ മകൻ തന്റെ പുതിയ കാറിൽ എന്തൊ കൊറി വരക്കുന്നത് കണ്ട അച്ചന്റെ സമനില തെറ്റി. അദ്ദേഹം ഇരച്ചു കയറിയ കോപത്തിൽ ആ കുട്ടിയെ കൈയിൽ കിട്ടിയ കമ്പി വടിവച്ചു തലങ്ങും വിലങ്ങും തല്ലി. അ മകന്റെ കരച്ചിൽ കേട്ടിട്ടും അടി നിർത്തിയില്ല. അവസാനം സ്വയം മതിയാക്കി. മകനെ നോക്കി. അവൻ അപ്പോഴും അലറി കരയുകയാണ്. തന്റെ പൈശാചിക പെരുമാറ്റത്തിൽ സ്വയം നിന്ദ തോന്നിയ അദ്ദേഹം അവനെ ഹോസ്പിറ്റലിൽ എത്തിച്ചു വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ പറഞ്ഞ കാര്യം കേട്ടപ്പോഴാണ് താൻ ചെയ്തു ക്രൂരകൃത്യത്തിന്റെ ഭീകരത അയാൾ തിരിച്ചറിയുന്നത്. ആ കുട്ടിയുടെ രണ്ട് വിരലുകളുടെ ചലനശേഷി നിശേഷം നഷ്ടപ്പെട്ടു.ആ അച്ചന്റെ ഒരു നിമിഷത്തെ അനിയന്ത്രിതമായ കോപത്തിന്റ അനന്തര ഫലമാണ് ഈ ദാരുണ സംഭവം. അദ്ദേഹം ആ കാറിന്റെ അടുത്ത് എത്തി. മകൻ വരച്ചു വച്ച ഭാഗം സൂക്ഷിച്ചു നോക്കിയപ്പോൾl അയാൾ ഞെട്ടി പോയി ” I love you pappa ” എന്നാണ് ആ കുട്ടി കാറിൽ എഴുതിയത്. എന്നാൽ കോപം കൊണ്ട്‌ അന്ധനായി പോയ പിതാവിന് അത് കാണാൻ കഴിഞ്ഞില്ല.മകന് തന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചതിനു അച്ഛൻ കൊടുത്ത ശിക്ഷ കടുത്തു പോയില്ലേ..

ദേഷ്യം അധികം അടിച്ചമർത്തുന്നതും നന്നല്ല. മനസിൽ അടക്കിവയ്ക്കുമ്പോൾ അത് മറ്റ് പലപ്രശ്നങ്ങൾക്കും കാരണമാകും. മനസിനും ഇമോഷൻസ് അടക്കി വാക്കുന്നതിന് ഒരു കപ്പാസിറ്റി ഉണ്ട്‌. അവിടെ വിവിധ വികാരങ്ങൾ അടക്കി വയ്ക്കുമ്പോൾ അത് പല രോഗവസ്ഥയിലേക്കും നമ്മെ എത്തിക്കും. നെഗറ്റീവ് ഇമോഷൻസ് അടിച്ചമർത്താതെ ശ്രദ്ധിക്കുന്നതിനൊപ്പം സൂക്ഷിച്ചു മാത്രം അത് എക്സ്പ്രസ്സ്‌ ചെയ്യാൻ ശ്രമിക്കണം. കൂടുതൽ ഇമോഷൻസ് പ്രകടിപ്പിക്കുന്നതിലും മനസിൽ അടക്കി വയ്ക്കുന്നതിലും നല്ലത് അത് ഷെയർ ചെയ്യുന്നതാണ്. എന്ന്‌ വച്ചാൽ ആരോട് നമ്മൾ ദേഷ്യപ്പെടാൻ തുടങ്ങിയോ അവരോടു അപ്പോൾ മറുടി പറയാതെ മറ്റൊരു സന്ദർഭത്തിൽ നിങ്ങൾ അന്ന് അങ്ങനെ പറഞ്ഞത് ശരിയായില്ല, അല്ലെങ്കിൽ അങ്ങനെ ചെയ്തത് ശരിയായില്ല, എനിക്ക് നല്ല ദേഷ്യം അപ്പോൾ വന്നിരുന്നു എന്ന്‌ പറയാം. ആ സമയം അയാൾക്കും തന്റെ തെറ്റ് ബോധ്യപ്പെടുകയും ചെയ്യും നമ്മുടെ പ്രതിഷേധം പ്രകടിപ്പിക്കാനും കഴിയും.മറിച്ചു അപ്പോൾ പൊട്ടിത്തെറിച്ചെങ്കിൽ ഒരു പക്ഷെ നല്ലൊരു ബന്ധത്തിൽ വിള്ളൽ വീണേനെ. ബന്ധങ്ങൾ ഉലയാതെ നോക്കേണ്ടതും,
വിള്ളലും, പൊള്ളലും ഉണ്ടാകാതെ നോക്കെണ്ടതും നമ്മുടെ കടമയാണ്.

ഇനി കോപം നിയന്ത്രിക്കാൻ ഉള്ള വഴികളെ കുറിച്ച് ആലോചിക്കാം. ആദ്യമായി ആരെങ്കിലും നമ്മോട് ദേഷ്യപ്പെട്ടാൽ മിണ്ടാതിരിക്കുക. മറുപടി പറയുകയോ തിരിച്ചു ആക്രോശിക്കുകയോ ചെയ്യാതിരിക്കുക. മൗനമാണ് അപ്പോൾ ഭൂഷണം. സെൽഫ് കൺട്രോൾ ആണ് നല്ലത്. അടുത്തത് ദേഷ്യം വരുമ്പോൾ ഡീപ് ബ്രീത് ചെയ്യുക. ശ്വാസം ഉള്ളിലേക്ക് ആഞ്ഞു എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക., സംസാരിക്കാതെ ഇരിക്കുക, നമ്മുടെ ഇഷ്ട ഹോബികൾ എന്തെങ്കിലുംചെയ്യുക,വായന, പാട്ടുകേൾക്കുക, ചിത്രം വരക്കുക അങ്ങനെ എന്തെങ്കിലും ചെയ്യുക. പോസിറ്റീവ് ആയ കാര്യങ്ങളെ ക്കുറിച്ചു ചിന്തിക്കുക, മുൻപ് നടന്ന, മനസിന്‌ സന്തോഷം നൽകുന്ന എന്തെങ്കിലും കാര്യങ്ങൾ ആലോചിക്കുക. നമുക്ക് പ്രിയപ്പെട്ട ആരെക്കുറിച്ചു എങ്കിലും ചിന്തിക്കുക, നടക്കാൻ പോകുക, മനസിലേക്ക് നല്ല കാഴ്ചകളും സംഭാവങ്ങളും മറ്റും നിറക്കുക, ഇതൊക്കെ ചെയ്തു നോക്കവുന്നതാണ്. യോഗ, ധ്യാനം, ഈശ്വര ചിന്ത ഇതെല്ലാം കോപം നിയന്ത്രിക്കാൻ നല്ല മാർഗ്ഗങ്ങൾ ആണ്.. ദേഷ്യം വരുന്ന കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുക, നിന്ന സ്ഥാനത്തു നിന്നും മാറി പോകുക, വേറെ ഏതെങ്കിലും പ്രവർത്തിയിൽ ഏർപെടുക ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്. നിയന്ത്രിക്കാൻ വയ്യാത്ത തരത്തിൽ ദേഷ്യം ഉണ്ടാകുമ്പോൾ ഒരു പേപ്പറിൽ ദേഷ്യം വരാനുള്ള കാരണവും അപ്പോൾ മനസിൽ വന്ന ഫീലിംഗ്സ് ഒക്കെ എഴുതി വയ്ക്കുക. പിന്നെ വായിക്കുമ്പോൾ ഇത്‌ വളരെ ബാലിശമായി പോയി എന്ന് തോന്നും അതുപോലെ നല്ല ഉറക്കവും, വ്യായാമവും ദേഷ്യം കുറയ്ക്കും. അതുപോലെ നമുക്ക് ഇഷ്ടമുള്ള ഒരു വാക്ക് ആവർത്തിച്ചു ഉരുവിടുക, പ്രിയപ്പെട്ട ആരോടെങ്കിലും ദേഷ്യം വന്ന കാര്യത്തെക്കുറിച്ചു സംസാരിക്കുക. അത് നമ്മൾ പറയുന്നകാര്യത്തെക്കുറിച്ചു ഇരട്ടി ഇങ്ങോട്ട് പറഞ്ഞു മനസിൽ അസ്വസ്ഥത നിറക്കുന്നവർ ആയിരിക്കരുത്. മറ്റൊരു മാർഗം സ്വയം പുഞ്ചിരിക്കുക. ദേഷ്യം വന്നിരിക്കുമ്പോൾ പുഞ്ചിരിക്കാൻ പ്രയാസമാണ്. എന്നാലും ശ്രമിച്ചു നോക്കുക. തണുത്ത വെള്ളത്തിൽ കൈയും കാലും മുഖവും കഴുകുക, ചെവിയിൽ പതിയെ താഴേക്ക്‌ മസ്സാജ് ചെയ്യുക. ചായ, കോഫീ, പുകവലി ഇതൊന്നും കോപിച്ചിരിക്കുമ്പോൾ പാടില്ല. അവസാനമായി ദേഷ്യം പിടിപ്പിക്കാൻ വന്നവരോട് ക്ഷമിക്കുക. ആത്മനിയന്ത്രണം പാലിക്കുക.

ഇതൊക്കെ ദേഷ്യം ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്ന മാർഗങ്ങൾ ആണ്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തത് കൊണ്ട് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളും ബന്ധങ്ങളുടെ തകർച്ചയും നമ്മെ കൊണ്ടെത്തിക്കുന്നത് വലിയ അപകടങ്ങളിലേക്കാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. എല്ലാവികാരങ്ങളും നിഖിന്ത്രിക്കേണ്ടതാണ്, അമിത ദേഷ്യവും

✍ജിത ദേവൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: