പ്രശസ്ത മലയാളി സാഹിത്യകാരനും വാഗ്മിയും സംഘടനയുടെ പ്രാരംഭം മുതൽ അഭ്യുദയകാംക്ഷിയും പ്രിയ സുഹൃത്തും പരിപാടികളിൽ നിറസാന്നിധ്യവുമായിരുന്ന ശ്രീ ജോയൻ കുമരകത്തിന്റെ നിര്യാണത്തിൽ കോട്ടയം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജോബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സൂം യോഗത്തിൽ അദ്ദേഹം ശ്രീ. ജോയൻ കുമരകം നൽകിയ സാഹിത്യ സംഭാവനകളെ ആദരപൂർവ്വം സ്മരിച്ചുകൊണ്ട് ആദരാഞ്ജലികൾ നേർന്നു സംസാരിച്ചു.
കോട്ടയം അസോസിയേഷൻ ഭാരവാഹികളായ ജെയിംസ് അന്ത്രയോസ്, സാജൻ വർഗീസ്, ജോസഫ് മാണി, ജോൺ പി വർക്കി, ബെന്നി കൊട്ടാരത്തിൽ, സാബു ജേക്കബ്, ജീമോൻ ജോർജ്, കുര്യൻ രാജൻ, എബ്രഹാം ജോസഫ്, മാത്യു ഐപ്പ്, സണ്ണി കിഴക്കേമുറി, ജോൺ മാത്യു, മാത്യു പാറക്കൽ, വറുഗീസ് വറുഗീസ്, ജേക്കബ് തോമസ്, രാജു കുരുവിള, സാബു പാമ്പാടി, സരിൻ ചെറിയാൻ കുരുവിള, വർക്കി പൈലോ എന്നിവർ ആദരണീയനായ ശ്രീ. ജോയൻ കുമരകത്തിനു ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു