17.1 C
New York
Monday, September 27, 2021
Home Kerala കൊവിഡ് 19 വാക്സിന്‍ വിരുദ്ധന്‍; അവസാനം കോവിഡ് ബാധിച്ച് അന്ത്യം

കൊവിഡ് 19 വാക്സിന്‍ വിരുദ്ധന്‍; അവസാനം കോവിഡ് ബാധിച്ച് അന്ത്യം

ലോസാഞ്ചലസ്: കൊവിഡ് 19 വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് ഒരു മാസത്തോളം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷം മരിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നത് പ്രചരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ സീരീസുകളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സ്റ്റീഫര്‍ ഹെര്‍മോണ്‍.

തനിക്ക് 99 പ്രശ്നങ്ങള്‍ വന്നാല്‍ പോലും അതിലൊന്നുപോലും വാക്സിന്‍ അല്ലെന്നായിരുന്നു ജൂണ്‍ മാസം ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇയാള്‍ ചെയ്തത്. കൊവിഡ് ബാധിച്ച ശേഷം ന്യൂമോണിയയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വെന്‍റിലേറ്റര്‍ പ്രവേശിപ്പിച്ച ശേഷവും വാക്സിന് വിരുദ്ധമായായിരുന്നു ഇയാളുടെ പ്രതികരണം. മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്‍റിലേറ്ററിന്‍റെ ആവശ്യമില്ലെന്നും ശഠിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. കാലിഫോര്‍ണിയയിലെ മതഗ്രൂപ്പുകളില്‍ സജീവമായിരുന്നു സ്റ്റീഫന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാലിഫോര്‍ണിയയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായ വര്‍ധിക്കുകയാണ്. വാക്സിന്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ ഏറെയുമെന്നാണ് ബിബിസി റിപ്പോര്‍ട്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: