17.1 C
New York
Monday, June 27, 2022
Home US News കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

റിപ്പോർട്ട്: പി.പി. ചെറിയാൻ

കൊളറാഡോ: കൊളറാഡോ ബോര്‍ഡറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചതായി രാത്രി വളരെ വൈകി ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ചക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ബോര്‍ഡര്‍ പോലീസ് സൂപ്രണ്ട് ബുധനാഴ്ച രാത്രി വളരെ വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെടിവയ്പ്പില്‍ എറിക് ടാലി (51) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തി . 2010 മുതല്‍ ബോള്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ അംഗമാണ് എറിക്.

വെടിവച്ചു എന്ന കരുതുന്ന ഷര്‍ട്ടിടാത്ത കാലില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന മധ്യവയസ്‌കനെ കൈയ്യില്‍ വിലങ്ങ് അണിയിച്ച ആംബുലന്‍സില്‍ കൊണ്ട് പോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു. വെടിവയ്പ്പ് നടക്കുന്ന വിവരം ലഭിച്ച ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആദ്യം എത്തിയത് കൊല്ലപ്പെട്ട എറിക്കാണ്. അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു.

വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്ന് കൊളറാഡോ ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കും ഗുരുതര പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട ഒന്‍പതു പേരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളെ അറിയിച്ചതിനുശേഷമേ പേരു വിവരം വെളിപ്പെടുത്തുകയുള്ളൂവെന്ന് അറ്റോര്‍ണി പറഞ്ഞു.

ഈയിടെ അറ്റ്‌ലാന്റായില്‍ നടന്ന വെടിവയ്പ്പില്‍ 7 ഏഷ്യന്‍ വംശജരാണു കൊല്ലപ്പെട്ടത

കൊളറാഡോ സംഭവത്തില്‍ ഗവര്‍ണര്‍, പ്രസിഡന്റ് ബൈഡന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഖേദകരമായ സംഭവമെന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത് .

Facebook Comments

COMMENTS

- Advertisment -

Most Popular

യുഡിഎഫ് അക്രമത്തിന് മറുപടിയായി കൽപ്പറ്റയിൽ സിപിഐ എം പ്രകടനം.

വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് അക്രമണത്തിന്റെ മറവിൽ യുഡിഎഫ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങളെ അണിനിരത്തി കൽപ്പറ്റയിൽ സിപിഐ എം പ്രതിഷേധ മാർച്ച്. സിപിഐ എം ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ പ്രതിഷേധ...

കോട്ടയത്തെ കോൺഗ്രസ്‌ അക്രമം: 100 പേർക്കെതിരെ കേസ്‌, 5പേർ അറസ്‌റ്റിൽ.

കലക്ടറേറ്റ്‌ മാർച്ചിനിടെ അക്രമം നടത്തിയ, കണ്ടാലറിയാവുന്ന 81 പേരടക്കം നൂറ്‌ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തു. അഞ്ച്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു. സംഘം ചേർന്ന്‌ അക്രമം...

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതേസമയം നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍...

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: