17.1 C
New York
Tuesday, September 21, 2021
Home US News കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം…

കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം…

റിപ്പോർട്ട്: പി.പി. ചെറിയാൻ

കൊളറാഡോ: കൊളറാഡോ സ്പ്രിംഗിൽ ഞായറാഴ്ച പുലർച്ചെ നടന്ന ജന്മദിനോഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ വെടിവച്ചു എന്ന് സംശയിക്കുന്ന പ്രതിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ കൊല്ലപ്പെട്ട യുവതിയുടെ കാമുകനാണ് വെടിവെപ്പ് നടത്തിയതെന്നും, കാമുകിയെ കൊലപ്പെടുത്തിയശേഷം പ്രതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നും കൊളറാഡോ സ്പ്രിംഗ് പൊലീസ് പറഞ്ഞു.

പുലർച്ചെ 12.18നാണ് വെടിവയ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ആറു പേരെ വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. ഏഴാമനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൊബൈൽ ഹോമിൽ താമസിച്ചിരുന്ന യുവതിയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടയില്‍ യുവാവ് കടന്നുവന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്ത കുട്ടികളിൽ ആർക്കും തന്നെ പരുക്കേറ്റിട്ടില്ല.

ഞായറാഴ്ച വൈകിയും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാതൃദിനത്തിൽ നടന്ന അതീവ ദുഃഖകരമായ സംഭവത്തിൽ കൊളറാഡോ ഗവർണർ ജാർഡ് പോളിസ് ഉൽക്കണ്ഠ അറിയിച്ചു.

രാത്രി വൈകി ലഭിച്ച വിവരമനുസരിച്ച് കൊല്ലപ്പെട്ട ഏഴു പേരും ഹിസ്പാനിക് കുടുബാംഗങ്ങളാണെന്ന് പാർട്ടിയിൽ പങ്കെടുത്ത ഫ്രെഡി മാർക്വിസ് പറഞ്ഞു. മാർക്വിസിന്റെ ഭാര്യയുടെയും സഹോദരന്റെയും ജന്മദിനാഘോഷമായിരുന്നുവെന്നും ഫ്രെഡി പറഞ്ഞു. മാർക്വിസും ഭാര്യയും പാർട്ടിയിൽ നിന്നും പോയതിനുശേഷമാണ് വെയിവയ്പ് നടന്നത്. തന്റെ ഭാര്യയ്ക്ക് മാതാവിനെയും രണ്ടു സഹോദരൻമാരെയും നഷ്ട്ടപ്പെട്ടതായും ‌ഫ്രെ‌‍ഡി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: