17.1 C
New York
Friday, January 21, 2022
Home US News കൊളറാഡൊ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു

കൊളറാഡൊ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു

റിപ്പോർട്ട്: പി.പി. ചെറിയാൻ

കൊളറാഡൊ: കൊളറാഡൊ ബോള്‍ഡറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാര്‍ച്ച് 23 തിങ്കളാഴ്ച ഉച്ചക്ക് തോക്കുധാരി നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരുടേയും, പ്രതിയെന്ന് സംശയിക്കുന്ന ഇരുപത്തൊന്നുകാരന്റെയും വിശദവിവരങ്ങളും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു.

വെടിവെപ്പു നടത്തിയത് സിറിയായില്‍ നിന്നും അമേരിക്കയിലെത്തി വളരെ കാലമായി ഇവിടെ താമസിക്കുന്ന അഹമ്മദ് അല്‍ അലിവി എന്ന യുവാവാണെന്ന് പോലീസ് സഥിരീകരിച്ചു. ഇയാള്‍ക്കെതിരെ പത്ത് കൊലപാതകങ്ങള്‍ നടത്തിയതിനുള്ള കേസ്സെടുത്തിട്ടുണ്ട്. ഇയാളുടെ തുടയില്‍ വെടിയേറ്റിരുന്നുവെന്നും, ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്കുശേഷം ജയിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.

അക്രമവാസനയുള്ള ഒരു യുവാവായിരുന്നു അഹമ്മദെന്നും, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മറ്റൊരു സഹപാഠിയെ മര്‍ദ്ദിച്ച കേസ്സില്‍ ഇയാള്‍ക്ക് രണ്ടുമാസത്തെ പ്രൊബേഷന്‍ ലഭിച്ചിരുന്നുവെന്നും, ഇതുകൂടാതെ മറ്റൊരു കേസ്സും ഇയാളുടെ പേരില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഈ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസിന്റെ ചോദ്യത്തിന് ഇയാള്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ മാതാവിനോട് ഇയാള്‍ സംസാരിച്ചിരുന്നു.

20 വയസ്സു മുതല്‍ 65 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടവരെന്നും, ഇതില്‍ നാലുപേര്‍ സൂപ്പര്‍ സ്റ്റോറിലെ ജീവനക്കാരായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഏഴ് മക്കളുടെ പിതാവാണ് ഈ വെടിവെപ്പില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍.

സൂപ്പേഴ്‌സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പു തന്നെ ഞെട്ടിപ്പിച്ചതായി ചൊവ്വാഴ്ച കൊളറാഡൊ ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തുദിവസം സംസ്ഥാനത്തെ പതാക പകുതി താഴ്ത്തി കെട്ടുന്നതിനും ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ മാത്യു, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി.

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിൻറ്റെ അധ്യക്ഷതയിൽ...

മനസ്സൊരു മാന്ത്രികച്ചെപ്പ് – (1) കുട്ടികളും മാനസികാരോഗ്യവും

കുട്ടികളും മാനസികാരോഗ്യവും "ബാല്യമൊരു തുറന്ന പുസ്തകമാണ്..അതിൽ നന്മയുള്ള അക്ഷരങ്ങൾ മാത്രം നിറയ്ക്കട്ടെ..തിന്മയുടെ താളുകൾ ദൂരെയെറിയട്ടെ..സമൂഹത്തിൽ നിറദീപങ്ങളാം മഹാകാവ്യങ്ങളായ് നിറയട്ടെ ഓരോ ബാല്യവും…" കുട്ടിക്കാലം കടന്നു പോകുന്നത് വളരെ ലോലമായ മാനസിക ഘട്ടങ്ങളിലൂടെയാണ്. ദുരനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ...

🦜 വൃത്തകലിക 🦜- ഭാഗം – 1

പ്രിയരേ ….!ഏവർക്കും മലയാളിമനസ്സിന്റെ വൃത്തകലികയിലേക്ക് സ്വാഗതം. ഞാൻ വിനോദ് പെരുവ.എന്നെ അദ്ധ്യാപകനായിട്ടൊന്നും കണക്കാക്കണ്ടാ..!!ഞാനും വൃത്തങ്ങളക്കുറിച്ച് പഠിക്കുന്നു.എനിക്കറിയാവുന്നത് ഇവിടെ പങ്കുവെക്കുന്നു.എന്നേക്കാളറിവ് കൂടുതലുള്ളവർ ഇവിടെയുണ്ടാകുമെന്ന ബോധ്യവും എനിക്കുണ്ട്.വൃത്തങ്ങളെക്കുറിച്ചുള്ള നേഴ്സറിക്ലാസ്സാണെന്നു കരുതുക.സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊🙏🏻 വൃത്തം എന്താണെന്നു പഠിക്കാൻ ഗുരു...

ലോക മാജിക്കിൽ ഇടം പിടിച്ച നിലമ്പൂരിലെ ജനങ്ങളുടെ അഹങ്കാരം കേരളത്തിന്റെ അഭിമാനം ‘ഗോപിനാഥ് മുതുകാട്’

നിലമ്പൂർ കവള മുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കവള മുക്കട്ടയോ, അത് ഏതാ സ്ഥലം കേൾക്കുന്നവർ ചോദിച്ചിരിക്കാം. എന്നാൽ ലോകമറിയുന്ന മഹാമാന്ത്രികൻ 'ഗോപിനാഥ് മുതുകാട്' എന്ന പേരിൽ കവളമുക്കട്ട, എന്ന കുഗ്രാമത്തിൽ...
WP2Social Auto Publish Powered By : XYZScripts.com
error: