17.1 C
New York
Saturday, August 13, 2022
Home Special കൊല്ലുന്ന പ്രണയങ്ങൾ (കാലികം)

കൊല്ലുന്ന പ്രണയങ്ങൾ (കാലികം)

ജിത ദേവൻ ✍

സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ശ്രീമതി ജിത ദേവൻ എഴുതുന്ന പരമ്പര ..

———————————————————————————-

പ്രണയം മനുഷ്യന്റെ ഉദാത്തമായ, മനോഹരമായ വികാരങ്ങളിൽ പ്രഥമ സ്ഥാനത്താണ്. ഒരിക്കൽ എങ്കിലും പ്രണയിച്ചവർക്കു അറിയാം അതിന്റെ അനുഭൂതിയും ആനന്ദവും. ഇരു ശരീരമെങ്കിലും ഒരു ആത്മാവായി കനവിലും നിനവിലും നിറഞ്ഞു നിൽക്കും പ്രണയിതാവിന്റെ രൂപം. തന്റെ ജീവൻ കൊടുത്തും പ്രണയിനിയെ ചേർത്ത് നിർത്തിയിരുന്ന പണ്ടത്തെ ആർദ്രമായ പ്രണയം കൈമോശം വന്നുവോ…

“പ്രിയസഖി പോയിവരു, നിനക്ക് നന്മകൾ നേരുന്നു “എന്നും “സുമംഗലി നീ ഓർമിക്കുമോ സ്വപ്നത്തിൽ എങ്കിലും..”. എന്ന നായകന്റെ വിരഹഗാനങ്ങൾ സുപരിചിതമായിരുന്നു നമുക്ക്. എല്ലാ പ്രണയവും തളിർത്തു പൂത്തുലഞ്ഞില്ല.എന്നാലും വിരഹം നൽകുന്ന കൊടിയ വേദന പോലും മധുരമുള്ള, സുഖമുള്ള ഓർമ്മയായിരുന്നു പണ്ടത്തെ കമിതാക്കൾക്ക്.

“ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താ നന്ദമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന ” എന്നാണ് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത്.

എന്നാൽ ഇന്ന് കഥയാകെ മാറി. ഒന്നാകാൻ പറ്റാതെ പോയാൽ നന്നായി വരൂ, സുഖമായി ജീവിക്കു എന്ന്‌ ആശംസ നൽകി പ്രണയിനിയെ യാത്ര അയച്ച പഴയ കാലപ്രണയകഥയിലെ നായകനോ നായികയോ ഇന്നു ഓർമകളിൽ മാത്രമായി.

മാംസബദ്ധമല്ല അനുരാഗം എന്ന ചിന്താഗതി തന്നെ മാറിപ്പോയി. കേവലം ഒരു പരിചയത്തിന്റെ പേരിൽ പോലും ശരീരം പങ്കുവയ്ക്കാൻ ഇന്നത്തെ തലമുറയ്ക്ക് മടിയില്ലാതായി. ഇന്ന് രാഗം മാംസംനിബദ്ധം തന്നെയാണ്.അപൂർവമായി സത്യസന്ധമായ പ്രണയവും ഉണ്ടാകും. എന്നാൽ അധികവും ആദ്യം പറഞ്ഞ ടൈപ്പ് പ്രണയം ആണ്.

പണ്ട് പ്രണയം പൂവണിയാതെ വിരഹഗാനം പാടി, ആശംസകൾ നേർന്നു ഹൃദയവ്യഥയോടെ പിരിഞ്ഞു പോകുന്ന പ്രണയിനികൾ ആയിരുന്നു എങ്കിൽ, ഇന്ന് ഏതെങ്കിലും കാരണത്താൽ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചാൽ അതിന് ഒരു ന്യൂ ജനറേഷൻ ഓമന പേരുണ്ട്. “തേപ്പ് “. ഒന്നുകിൽ അവൻ അവളെ തേച്ചു അല്ലെങ്കിൽ അവൾ അവനെ തേച്ചു. പക്ഷെ എന്ത് കൊണ്ട് ആ ബന്ധം നിലനിന്നില്ല എന്ന്‌ നോക്കിയാൽ അതിൽ സത്യസന്ധമായ സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ ഒരംശം പോലും ഉണ്ടാകില്ല. പരസ്പരം ഉണ്ടായ ഒരു ആകർഷണം, താല്പര്യം, കൂട്ടുകാർക്കിടയിൽ ഷൈൻ ചെയ്യാനുള്ള ഒരു മാർഗം ഇത്രയേ ഉണ്ടാകു.

എന്നൽ കുറച്ച് കൂടി പ്രണയത്തെ സീരിയസ് ആയി എടുക്കുന്നവർ ഉണ്ട്‌. അവരും തന്റെ പ്രേമഭാജനത്തെ ഹൃദയം കൊണ്ട് സ്നേഹിക്കണമെന്നില്ല. സ്നേഹം നടിക്കും. പരസ്പരം പൊരുത്തപെടാൻ കഴിയാതെ വന്നാൽ പിന്മാറണം എന്ന്‌ ഒരാൾക്ക് തോന്നിയാൽ, അതിന് അനുവദിക്കാതെ അവരെ ഇല്ലാതാക്കാൻ ശ്രമിക്കും. ആസിഡ് ഒഴിച്ച് കൊല്ലാകൊല ചെയ്യുകയോ വെട്ടികൊല്ലുകയോ ചുട്ടു കൊല്ലുകയോ ചെയ്യും. സമീപ ഭാവിയിൽ ഇത്‌ പോലെ ഉള്ള ധാരാളം സംഭവങ്ങൾക്ക് നമ്മൾ സാക്ഷികൾ ആണ്.

പ്രാണനെ പോലെ സ്നേഹിക്കുന്നു എന്ന്‌ നടിച്ചിട്ടു പ്രാണൻ എടുക്കും ഇക്കൂട്ടർ.തനിക്ക് കിട്ടിയില്ലെങ്കിൽ മറ്റാർക്കും കിട്ടരുത് എന്ന അധമചിന്ത ആണ് ഇതിന് കാരണം. തന്റെത് മാത്രം ആകണം എന്ന സ്വാർഥത. ആത്മാർഥമായി സ്നേഹിച്ച ഒരാൾക്ക് തന്റെ കാമിനിയെ കൊല്ലാൻ പോയിട്ടു ഒന്ന്‌ നുള്ളി നോവിക്കൻ കഴിയുമോ.ചിന്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ തന്റെ പ്രണയിനിയെ കൊന്ന് കളയാൻ എങ്ങനെ ഇവർക്ക് കഴിയുന്നു. എന്താകും ഇവരുടെ മനഃശാസ്ത്രം

പ്രണയം നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെടുകയോ ക്രൂരമായി ആക്രമിക്കപ്പെടുകയോ ചെയ്ത സംഭവങ്ങളിൽ എല്ലാം പ്രതികൾക്ക് മാനസികാരോഗ്യകുറവോ മനോ വൈകല്യമോ ഉണെന്നു നിസ്സംശയം പറയാം. ഒരു വ്യക്തിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ നേരിടേണ്ടി വന്നിട്ടുള്ള സ്നേഹാരഹിത്യം,വൈകാരികശൂന്യത, നിരന്തരമായ തിരസ്കാരം ഇതെല്ലാം അവരുടെവ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കും. ഇതുപോലെ അരക്ഷിതത്വ ബോധത്തിലും അപകർഷതാ ബോധത്തിലും വളരുന്ന കുട്ടികൾ ആകും വളർന്നു വരുമ്പോൾ വ്യക്തിത്വവൈകല്യം
പ്രകടിപ്പിക്കുന്നത്.

അണുകുടുബംങ്ങളിൽ കുട്ടികൾക്ക് സ്നേഹവും, കരുതലും നല്ല ഉപദേശങ്ങളും നൽകി നല്ല വ്യക്തിത്വം ഉള്ള വ്യക്തികൾ ആക്കി മാറ്റാൻ മാതാപിതാക്കൾക്ക് കഴിയാറില്ല. ഉദ്യോഗസ്ഥരായ മാതാപിതാക്കളോ സിംഗിൾപേരെന്റോ ആയാലും ഈ പ്രശ്നങ്ങൾ ഉണ്ടാകാം. കുട്ടികളുടെ ശരീരിക വളർച്ചക്ക് ഒപ്പം മാനസിക വളർച്ചയിലും മാതാപിതാക്കൾ ശ്രദ്ധാലുക്കൾ ആയിരിക്കണം. അത് പോലെ ചെറുപ്പം മുതൽ എതിർലിംഗത്തിൽ പെട്ടവരോടു മര്യാദയോടും ആദരവോടും പെരുമാറാനും പഠിപ്പിക്കണം. ലൈംഗീക വിദ്യാഭ്യാസം ആവശ്യമാണ്.

ഞാൻ, എന്റേത്, എനിക്കുള്ളത് എന്നചിന്തയിൽ വളരുമ്പോൾ ആണ് സ്വാർഥത പെരുകുന്നത്. എനിക്ക് കിട്ടാത്തത് വേറേ ആർക്കും വേണ്ടെന്ന ചിന്താഗതി മാറ്റി നീയില്ലയെങ്കിൽ ഞാനുമില്ല എന്ന ചിന്തഗതി ഉണ്ടായാൽ ആർക്കും ആരെയും കൊല്ലാൻ കഴിയില്ല. തോൽവികളെയും തിരസ്കാരങ്ങളെയും സമചിത്തതയോടെ നേരിടാൻ പ്രാപ്തർ ആക്കണം. ജയിക്കാനും നേടാനും മാത്രമല്ല തോൽക്കാനും നഷ്ടപ്പെടാനും കൂടിയുള്ളതാണ് ജീവിതം എന്ന്‌ പഠിപ്പിച്ചു കൊടുക്കണം.

നല്ല വ്യക്തിബന്ധങ്ങൾ ഉണ്ടാക്കാനുള്ള കഴിവ്, നഷ്ട്നിരാസങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യാനും അതിനോട് പൊരുത്തപ്പെടാനുമുള്ള കഴിവ്, എതിർഭാഗത്തു ഉള്ളവരുടെ കാഴ്ചപ്പാട് അംഗീകരിക്കാനുള്ള കഴിവ് ഇതെല്ലാം വീട്ടിൽ നിന്നും സ്വായത്തമാക്കേണ്ട സ്വഭാവസവിശേഷതകൾ ആണ്.

എങ്കിൽ ഒരു പ്രണയനൈരാശ്യം സംഭവിക്കുമ്പോൾ പച്ചക്കു കത്തിക്കാൻ മനസുണ്ടാകില്ല. പ്രണബന്ധം അപകടകരമാണെന്ന് തോന്നിയാൽ ഒറ്റയടിക്ക് അവരോടു നോ പറയുന്നത് അപകടമാണ്. സാവകാശം പറഞ്ഞ് തിരുത്താൻ ശ്രമിക്കുക. അല്ലെങ്കിൽ അവർക്കു കൂടി ബഹമാനവും ഇഷ്ടവുമുള്ള ഒരു വ്യക്തിയെ കൂടി ഉൾപ്പെടുത്തി കാര്യങ്ങൾ മനസിലാക്കി കൊടുക്കുക. രണ്ടു പേർക്കും ഈ ബന്ധം എങ്ങനെ നെഗറ്റീവായി ബാധിക്കും എന്ന്‌ മനസിലാക്കികൊടുക്കുക. തീരെ അപകടകരമായഅവസ്ഥയിൽ വീട്ടുകാരെ അറിയിക്കുക. പോലീസിന്റെ സഹായവും തേടാം. അത് അവസാന ശ്രമം എന്നനിലയിൽ മതി. ഒറ്റയ്ക്ക് ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾക്കായി പോകരുത്.

ഇനി പ്രണയബന്ധം സുരക്ഷിതമായതാണോ എന്ന്‌ നോക്കാം. താഴെ പറയുന്നകാര്യങ്ങളിൽ ചിലതെങ്കിലും ശരിയാണെങ്കിൽ ആ ബന്ധം പാടെ ഉപേക്ഷിക്കുക.

അവനവന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യമായി ഇടപെടുക, ഫോൺ വിളിക്കുമ്പോഴും മെസേജിനു റിപ്ലൈ കൊടുക്കുമ്പോഴും താമസിച്ചതിനു അകാരണമായി വഴക്കിടുക, ആത്മഹത്യ ചെയ്യും എന്നത രത്തിൽ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്തു അരുതാത്ത കാര്യങ്ങൾക്കു പ്രേരിപ്പിക്കുക, നിനക്ക് ഞാൻ മാത്രം മതി മറ്റാരും വേണ്ട എന്ന്‌ നിർബന്ധം പിടിക്കുക, ഫോണിലെ കാൾ ലിസ്റ്റ്, ചാറ്റ്, മെസജ് ഇവ പരിശോധിക്കുക തുടർന്നു അതിനെക്കുറിച്ച് വഴക്കിടുക, അനിയന്ത്രിതമായ കോപം, നിരാശ, ഇവ പ്രകടിപ്പിക്കുക, എതിർലിംഗത്തിൽ പെട്ടവരോടു സംസാരിക്കുകയോ ഇടപ്പഴകുകയോ ചെയ്താൽ അസഹിഷ്ണത പ്രകടിപ്പിക്കുക, ഒഴിവാക്കാൻ ശ്രമിച്ചാൽ നിന്നെയും കൊന്ന് ഞാനും ചാകും എന്ന്‌ ഭീഷണി, നിസ്സാരകാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുക പിന്നെ സോറി പറച്ചിൽ, കള്ളക്കരച്ചിൽ, സ്വയം മുറിവ് ഉണ്ടാക്കി അതുകാണിച്ചു ബ്ലാക്‌മെയിൽ ചെയ്യുകയോ ഭേഷണിപ്പെടുടുകയോ ചെയ്യുക, ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, സ്വകാര്യത മൊബൈലിൽ പകർത്തുക അതിനായി പ്രേരിപ്പിക്കുക. ഇങ്ങനെ ഒക്കെയുള്ള ഒരാളെ എത്രയും വേഗം ഒഴിവാക്കാൻ ശ്രമിക്കുക. അതിന് മുകളിൽ പറഞ്ഞ മാർഗങ്ങൾ ആകും ഉത്തമം.

വിരഹഗാനങ്ങൾക്ക് തൽക്കാലം വിടനൽകി ജീവനും മാനവും രക്ഷിക്കുകയാണ് അഭികാമ്യം. ഇനിയും ഉണ്ടാകട്ടെ ആത്മാവിനെ കുളിരണിയിച്ച പഴയ പ്രണയങ്ങൾ, അലിഞ്ഞു ചേർന്നതിൻ ശേഷം പിരിഞ്ഞു പോകാതെ പൂത്തുലയട്ടെ മനോഹരമായ പ്രണയവസന്തം…

ജിത ദേവൻ ✍

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: