17.1 C
New York
Wednesday, September 22, 2021
Home Kerala കൊല്ലരുത് മക്കളെ.. ഷക്കീല മരിച്ചിട്ടില്ല

കൊല്ലരുത് മക്കളെ.. ഷക്കീല മരിച്ചിട്ടില്ല

ചെന്നൈ: ചലച്ചിത്ര താരം ഷക്കീല മരണമടഞ്ഞതായി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചാരണം.വ്യാജ സന്ദേശം വന്നതിന് പിന്നാലെ ട്വി‌റ്ററില്‍ പ്രതികരണവുമായി നടി എത്തി. കേരളത്തില്‍ നിന്നൊരാള്‍ സമൂഹമാദ്ധ്യമത്തില്‍ താന്‍ മരിച്ചതായി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തി. താന്‍ പൂര്‍ണ ആരോഗ്യവതിയാണ്, സന്തോഷവതിയുമാണെന്ന് ഷക്കീല പ്രതികരിച്ചു.

വാർദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തിൽ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധൻ വൈകിട്ട് 7.00 pm ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ ഇളക്കി മറിച്ച പ്രിയ കലാകാരിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്ന രീതിയിലായിരുന്നു സന്ദേശം പ്രചരിച്ചത്,

വ്യാജ സന്ദേശം പ്രചരിച്ചയുടന്‍ നിരവധി പേര്‍ ഫോണുകളിലും മെസേജുകളിലൂടെയും വിളിച്ചന്വേഷിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല പ്രതികരിച്ചു. ആ വാര്‍ത്ത നല്‍കിയയാളോടും താന്‍ നന്ദി പറഞ്ഞ നടി ‘അയാള്‍ കാരണമാണ് നിങ്ങളെന്നെ ഓര്‍ത്തത്’ എന്ന് പ്രതികരിച്ചു.

മുന്‍പ് നടന്‍ ജനാര്‍ദ്ദനനെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ ചരമവാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് ആരാധകര്‍ പിന്നാലെ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...
WP2Social Auto Publish Powered By : XYZScripts.com
error: