17.1 C
New York
Wednesday, May 31, 2023
Home US News കൊറോണ സമയത്തും മുടങ്ങാതെ ജോസഫ് ചാണ്ടിയുടെ സ്കോളർഷിപ് വിതരണം:പി പി ചെറിയാൻ

കൊറോണ സമയത്തും മുടങ്ങാതെ ജോസഫ് ചാണ്ടിയുടെ സ്കോളർഷിപ് വിതരണം:പി പി ചെറിയാൻ

ഡാളസ്: അമേരിക്കൻ മലയാളിയും ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ ജോസഫ് ചാണ്ടിക്ക് കൊറോണക്കാലമായതിൽ കേര ളത്തിലേക്ക് വരാൻകഴിയാത്ത സാഹചര്യത്തിൽ ഇന്ത്യൻ ജീവകാരുണ്യട്രസ്റ്റിന്റെ ഈ വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം മുടക്കം കൂടാതെ നടത്തി.

ന്യൂസ് ഡെയ്‌ലി കേരള എന്ന ന്യൂസ് ചാനലിലെ എഡിറ്റോറിയൽ വിഭാഗമാണ് ചാണ്ടിയുടെ അസാന്നിദ്യത്തിൽ സ്കോളർഷിപ് വിതരണത്തിനു ചുക്കാൻ പിടിച്ചത് . ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ശ്രീജോസഫ് ചാണ്ടി എന്ന അപൂർവ വ്യക്തിയെകേരളത്തിലെ ഏതാണ്ട് 12 ജില്ലകളിലെ കാരുണ്യ മനസുള്ള അദ്ധ്യാപകർ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ കാഴ്ചയാണ് സ്‌കോളർഷിപ്പ് വിതരണ ചടങ്ങുകളിൽ അവർക്ക് കാണുവാനായത്.

കാഞ്ഞങ്ങാട് ഗവ.സ്‌കൂളിൽ നടന്നയോഗത്തിൽ വച്ച് കാസർകോട് വികസന കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ശ്രീ അബ്ബാസ് ബീഗം പറഞ്ഞത് 22 വർഷമായി ശ്രീജോസഫ് ചാണ്ടി അത്ഭുതകരമായി നടത്തുന്ന ഈ പുണ്യപ്രവർത്തിലോകത്തെ മുഴുവൻ അറിയിക്കുവനായി വലിയ മൈതാനങ്ങളിൽ വലിയ പൊതുയോഗങ്ങളാണ് നടത്തേണ്ടത് എന്നാണ്.

കാസർകോട് വച്ച് നടന്ന മറ്റൊരുയോഗത്തിൽ കാഞ്ഞംകാട് എ.ഇ.ഒ പി.വി ജയരാജ് പറഞ്ഞത് ഇത്ര പുണ്യവാനായ ഒരാളുടെ ജീവിത സന്ദേശം ഇളം തലമുറ തീർച്ചയായും അറിയേണ്ടതാണ്. അതിലേക്കാവണം ഇനി നമ്മുടെ പ്രവർത്തിക്കേണ്ടത് എന്നാണ്. അതേയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കാസർകോട് യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.വി. പ്രേമലത പറഞ്ഞത്‌ജോസഫ് സാറിന്റെ കാരുണ്യ പ്രവർത്തനംകേട്ട് എനിക്ക് എന്തെന്നില്ലാതെ മനം കാരുണ്യബോധം കൊണ്ട് നിറയുന്നുവെന്നാണ്.

കൂത്തുപറമ്പ് മുനിസിപ്പൽ കൗൺസിലർ ശ്രീമതി സുജാത ടീച്ചർ പറഞ്ഞത് ഈ വർഷംജോസഫ് സാറിന്റെ ദർശനം ഉണ്ടാകാത്തതിൽ മാത്രമേ തനിക്ക് സങ്കടം ഉള്ളൂവെന്നാണ്. നെയ്യാറ്റിൻകര എം.എൽ. എ ആൻസലൻ പറഞ്ഞത് 500 രൂപ കിട്ടുന്നുവെന്ന്‌നോക്കണ്ട, സർക്കാർ സ്‌കോളർഷിപ്പും ഇത്രയൊക്കയേ ഉള്ളൂ. പക്ഷെ അത്‌കേരളം മുഴുവൻ നൽകുമ്പോൾ ഒരു വലിയ തുകയാണ് ശ്രീജോസഫ് ചാണ്ടി സ്വന്തംപോക്കറ്റിൽ നിന്നും ചിലവിടുന്നത് എന്നാണ്. അടൂരിൽ വച്ച് ചിറ്റയംഗോപകുമാർ എം.എൽ.എ പറഞ്ഞതും ശ്രീജോസഫ് ചാണ്ടി നടത്തുന്ന പുണ്യപ്രവർത്തിക്ക് മറ്റ് സമാനതകളില്ലായെന്നാണ്.

ഒരാളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കാൽ നൂറ്റാണ്ടായി ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിച്ച് നടന്ന ഈ പുണ്യം ചെറിയ കാര്യമല്ലെന്നാണ്. എല്ലാ അദ്ധ്യാപകരും നെഞ്ചിലേറ്റിയ പ്രവർത്തിയാണ് ഈ സ്‌കോളർഷിപ്പ് വിതരണം.യോഗങ്ങളിൽഎല്ലാപേരുടേയും നയനങ്ങൾ ആനന്ദാശ്രുക്കളാൽ നിറയുന്നത് കാണാമായിരുന്നു. എല്ലായോഗങ്ങളിലും എല്ലാപേരും എണീറ്റു നിന്ന് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചശേഷമാണ് സ്‌കോളർഷിപ്പ് വിതരണയോഗം ആരംഭിച്ചത്.

പത്ത് കോടി ഇരുപതുലക്ഷം രൂപ ഇത്രയും കാലമായി ചിലവിട്ടുകഴിഞ്ഞു. ഇതിന് പുറമേ കോട്ടയത്തെ നവജീവൻ ട്രസ്റ്റിലെ മുഴുവൻ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും ഭക്ഷണത്തിനായി 2 ലക്ഷം രൂപയും കണ്ണൂരിൽ രോഗികൾക്ക് കൃത്രിമക്കാൽ വയ്ക്കുവാനും ഭവന പുനർനിർമ്മാണത്തിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനും പ്രത്യേകം തുക നൽകി. 22 ആയിരം കോളേജ് വിദ്യാർത്ഥികൾക്കും നാല്പതാനായിരത്തോളം സ്‌കൂൾ വിദ്യാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.

അടൂരിൽ നടന്ന സ്‌കോളർഷിപ്പ് വിതരണം ചിറ്റൂർ ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: