17.1 C
New York
Monday, January 24, 2022
Home US News കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി ലഭിച്ചിരുന്നുവെന്ന് മുന്‍ സി.ഡി.സി ഡയറക്ടര്‍

കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി ലഭിച്ചിരുന്നുവെന്ന് മുന്‍ സി.ഡി.സി ഡയറക്ടര്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുന്‍ സി.ഡി.സി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്‌ഫീൽഡ് വെളിപ്പെടുത്തി.

മാര്‍ച്ച് മാസമാണ് ഈ വിവരം താന്‍ ആദ്യമായി സി.എന്‍.എന്നില്‍ പറഞ്ഞതെന്നും ഒരിക്കല്‍ പോലും സഹ ശാസ്ത്രഞ്ജരില്‍ നിന്നും ഇങ്ങനെയൊരു ഭീഷണി പ്രതീക്ഷിച്ചിരുന്നില്ലയെന്നും, എന്നാല്‍ രാഷ്ടീയക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്നും അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും റോബര്‍ട്ട് പറഞ്ഞു .

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്ന വാനിറ്റിഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റോബര്‍ട്ട് വധഭീഷണിയെക്കുറിച്ച് പരാമര്‍ശിച്ചത്

എന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ മാസം പ്രസിഡന്റ് ബൈഡന്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത് . തൊണ്ണൂറ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബൈഡന്‍ സമിതിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട് .

കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് മുന്‍പ് 2019 ല്‍ നവംബറില്‍ തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നതായി യു.എസ് ഇന്റലിജന്‍സിന്റെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു .

മുന്‍ പ്രസിഡന്റ് ട്രംപ് കൊറോണ വൈറസിനെ കമ്യൂണിസ്‌റ് ചൈന വൈറസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്, വൈറസിന്റെ ഉത്ഭവസ്ഥാനം ചൈന തന്നെയാണെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ട്രംപിന്റെ നിലപാട് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകുമെന്നാണ് വിശ്വസിക്കുന്നത് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: