17.1 C
New York
Monday, January 24, 2022
Home US News കൊറോണ റിലീഫ് ബില്‍ ഇന്ന് രാവിലെ പ്രതിനിധി സഭ പാസ്സാക്കിയേക്കും

കൊറോണ റിലീഫ് ബില്‍ ഇന്ന് രാവിലെ പ്രതിനിധി സഭ പാസ്സാക്കിയേക്കും

റിപ്പോർട്ട്: എബ്രഹാം തോമസ്, ഡാളസ് .

പല തവണ സെനറ്റും ജനപ്രതിനിധിസഭയും പാസ്സാക്കിയ പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യന്‍ കോവിഡ് റിലീഫ് പ്ലാന്‍ ബുധനാഴ്ച രാവിലെ അവസാനമായി ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ അവതരിപ്പിക്കുവാനും പാസ്സാക്കുവാനും ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.

പ്രതിനിധി സഭയില്‍ 210 നെതിരെ 219 വോട്ടുകള്‍ക്ക് ഒരു പ്രൊസീഡ്യുറല്‍മോഷന്‍ പാസ്സാക്കിയാണ് ഷെഡ്യൂല്‍ നിശ്ചയിച്ചത്. ചര്‍ച്ച രണ്ടുമണിക്കൂര്‍ നീണ്ടു. അതിന് ശേഷം മോഷന്‍ വോട്ടിനിട്ടപ്പോള്‍ ഒരു ഡെമോക്രാറ്റംഗം, മെയിനില്‍ നിന്നുള്ള ജാരെഡ് ഗോള്‍ഡന്‍ റിപ്പബ്ലിക്കനുകള്‍ക്കൊപ്പം വോട്ടു ചെയ്തു. ഡസന്‍ കണക്കിന് റിപ്പബ്ലിക്കനുകള്‍ ഡിബേറ്റില്‍ പങ്കെടുത്ത് മോഷന്‍ പാസാക്കുന്നതില്‍ വിളംബം സൃഷ്ടിക്കുവാന്‍ ശ്രമിച്ചു.

മോഷന്‍ പാസായതില്‍ താന്‍ ആഹ്ളാദവതിയാണെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. കൊറോണ വൈറസ് റിലീഫ് ബില്‍ അഫോഡബിള്‍ കെയര്‍ ആക്ടിലെ ഹെല്‍ത്ത് പ്ലാനുകളില്‍ ചേരുന്നവര്‍ക്ക് സബ്‌സിഡികള്‍ ന്ല്‍കും. 2010 ല്‍ ഹെല്‍ത്ത് കെയര്‍ നിയമം ഭേദഗതി ചെയതതിന് ശേഷം ഉണ്ടാകുന്ന വലിയ മാറ്റമാണിത്. സബസിഡികള്‍ ഇപ്പോള്‍ താല്‍ക്കാലികമായി രണ്ട് വര്‍ഷത്തേയ്ക്കുള്ള സംവിധാനമായാണ് വിശേഷിപ്പിക്കുന്നതെങ്കിലും തുടര്‍ന്ന് പോകാന്‍ സാധ്യതയുണ്ട്. 14 മില്യന്‍ ജനങ്ങളുടെ പ്രീമിയമുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ മെഡികെയ്ഡ് പ്രോഗ്രാമുകളില്‍ ചേരാതെ മടിച്ചു നിന്ന സംസ്ഥാനങ്ങള്‍ക്ക് പ്രേരണ നല്‍കുവാനും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയ സബ്‌സിഡി നല്‍കുവാനും പദ്ധതിയുണ്ട്. ഇപ്പോള്‍ അഫോഡബിള്‍ കെയര്‍ ആക്ടിലുള്ളവര്‍, ദാരിദ്ര്യരേഖയ്ക്ക് 400% മുകളിലുള്ളവര്‍, ടാക്‌സ് ക്രെഡിറ്റുകള്‍ക്ക് അര്‍ഹരല്ലാത്തവര്‍ ഇവര്‍ക്കും ഹെല്‍ത്ത് പ്ലാനുകള്‍ വാങ്ങാന്‍ സബ്‌സിഡികള്‍ ലഭിക്കും. എന്നാല്‍ 51,000 ഡോളര്‍ പ്രതിവര്‍ഷം വരുമാനമുള്ള വ്യക്തിയോ 87,000 ഡോളര്‍ പ്രതിവര്‍ഷം വരുമാനം ഉള്ള മൂന്നംഗ കുടുംബത്തിനോ അര്‍ഹത ഉണ്ടാവില്ല.

പുതിയ നിയമം എസിഎ ക്രെഡിറ്റുകള്‍ മൂലം പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയമുകള്‍ക്ക് സബ്‌സിഡി ലഭിക്കാത്ത അവസ്ഥ മാറ്റും. ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 8.5 % വരെ മാത്രം ആരോഗ്യപരിരക്ഷാ ചെലവുകള്‍ നല്‍കിയാല്‍ മതിയെന്നും നിഷ്‌കര്‍ഷിക്കും. താണ വരുമാനക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ വര്‍ധിപ്പിക്കും. 60 വയസ് പ്രായമുള്ള 55,000 ഡോളര്‍ വാര്‍ഷികവരുമാനമുള്ള ഒരു വ്യക്തിയുടെ പ്രീമിയമുകള്‍ പ്ലാനുകള്‍ അനുസരിച്ച് 50% മുതല്‍ 80% വരെ കുറയുമെന്ന് കൈസര്‍ ഫൗണ്ടേഷന്റെ വിശകലനത്തില്‍ പറയുന്നു. എസിഎ പ്ലാനുകള്‍ക്കുള്ള സബ്‌സിഡി വര്‍ധന ഡെമോക്രാറ്റുകളുടെ ദീര്‍ഘകാല ലക്ഷ്മാണ്. ടാക്‌സ് ക്രെഡിറ്റുകള്‍ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ പേര്‍ക്ക് കവറേജ് നല്‍കുമെന്ന് ഇവര്‍ പറയുന്നു.

സബ്‌സിഡി എക്‌സ്പാന്‍ഷനെ ഡെമോക്രാറ്റുകള്‍ പ്രശംസിക്കുന്നു. സബ്‌സിഡിക്ക് വരുമാന പരിധി നിശ്ചയിക്കുന്നത് ഇവര്‍ക്ക് താല്‍പര്യമുള്ള കാര്യമല്ല. താണ വരുമാനക്കാരുടെ സബ്‌സിഡി വര്‍ധിക്കുവാന്‍ ഇത് കാരണമാകുമെന്നും ഇവര്‍ കരുതുന്നു. ഇത് ഒരു സ്ഥിരം സംവിധാനമാക്കാന്‍ 2022 ലെ തിരഞ്ഞെടുപ്പുകാലത്ത് ഇതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇവരുടെ ഉദ്ദേശം. റിപ്പബ്ലിക്കനുകളും ചില യാഥാസ്ഥിതിക സംഘങ്ങളും, ഈ പദ്ധതിക്ക് എതിരാണ്. ഫെഡറല്‍ ഗവണ്‍മെന്റ് ബില്യണ്‍ കണക്കിന് ഡോളറുകള്‍ സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് എസിഎ പ്ലാനുകള്‍ വാങ്ങാന്‍ സഹായിക്കുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നേട്ടമാവും.
പദ്ധതിയുടെ വിമര്‍ശകര്‍ പറയുന്നത് സബ്‌സിഡികള്‍ വര്‍ധിപ്പിച്ചത് എസിഎ വളരെ ചെലവേറിയ സംവിധാനം ആയതിനാലാണെന്നാണ്. വര്‍ധിച്ച ടാക്‌സ് ക്രെഡിറ്റുകള്‍ ഫെഡറല്‍ ഡെഫസിറ്റ് പത്തു വര്‍ഷത്തിനുള്ളില്‍ 34 ഡോളര്‍ ആയി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രഷ്‌നല്‍ ബജറ്റ് ഓഫീസിന്റെ 2020 ഫെബ്രുവരി വിശകലനത്തില്‍ പറയുന്നു. ഈ പ്രേരണകള്‍ 2022 ല്‍ ഇന്‍ഷുറന്‍സ് എക്‌സ്‌ചേഞ്ചുകള്‍ വഴി ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ 1.7 മില്യണായി ഉയര്‍ത്തുവാന്‍ സഹായിക്കും.

പ്രായമായവരും ദാരിദ്ര്യരേഖയ്ക്ക് 400% ഉയരെ വരുമാനം ഉള്ളവരും കാര്യമായ മിച്ചം വയ്ക്കലിലേയ്ക്ക് നീങ്ങുമെന്ന് കൈസര്‍ ഫാമിലി ഫൗണ്ടേഷന്‍ പറയുന്നു. ഇപ്പോള്‍ കോവിഡ് റിലീഫ് ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അധിക സബ്‌സിഡികള്‍ ഇന്‍ഡിവിഡ്വുവല്‍ മാര്‍ക്കറ്റുകളില്‍ പോളിസി എടുത്തിരിക്കുന്ന 14 മില്യന്‍ പേര്‍ക്ക് കുറഞ്ഞ പ്രീമിയം നല്‍കിയാല്‍ മതി എന്ന നേട്ടം നല്‍കും. ബൈഡന്റെ തിരഞ്ഞെടുപ്പു പ്രചരണ ഹെല്‍ത്ത് കെയര്‍ അജണ്ടയിലെ ഒരു പ്രധാന വാഗ്ദാനമായിരുന്നു ഇത്. ഹോസ്പിറ്റല്‍, ഇന്‍ഷുറന്‍സ് വ്യവസായങ്ങള്‍ ഈ നീക്കം സ്വാഗതം ചെയ്യുന്നു. ഹോസ്പിറ്റല്‍ ബില്ലുകളും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും വര്‍ധിപ്പിക്കുവാനുള്ള സാധ്യത അവര്‍ കാണുന്നു. അഫോഡബിള്‍ കെയര്‍ ആക്ട് നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ ദൃശ്യമായ വര്‍ധനവ് 10,12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദൃശ്യമാകും. ഫ്‌ളോറിഡ, ടെക്‌സ്, വിസ്‌കോണ്‍സിന്‍ ഉള്‍പ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങള്‍ മെഡികെയ്ഡ് വിപുലീകരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...

സൗദിയിലെ വ്യോമഗതാഗത സംവിധാനം സുരക്ഷിതം

ജിദ്ദ: സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി ,...

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ...

യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നു: ലോകാരോഗ്യ സംഘടന

മാർച്ചോടെ അറുപത് ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറച്ച് ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം...
WP2Social Auto Publish Powered By : XYZScripts.com
error: