17.1 C
New York
Tuesday, September 28, 2021
Home Kerala കൊറോണ മഹാമാരി മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തില്‍; ലോകാരോഗ്യ സംഘടന

കൊറോണ മഹാമാരി മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തില്‍; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കൊറോണ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊറോണയുടെ ഡെൽറ്റ വകഭേദം ആഗോള തലത്തിൽ വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്.

‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണയുടെ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാം. കൊറോണയ്‌ക്കെതിരെ ശക്തമായ നിയന്ത്രണ നടപടികൾ രാജ്യങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. യൂറോപ്പിലും വടക്കൻ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയർത്തിയത് കാരണം കൊറോണ കേസുകളും മരണങ്ങളും കുറച്ചു കാലമായി കുറഞ്ഞുവരികയാണെന്നും ടെഡ്രോസ് ചൂണ്ടിക്കാട്ടി.

കൊറോണ പ്രതിരോധ വാക്‌സിനുകൾ എല്ലാവരും സ്വീകരിക്കണം. എന്നാൽ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സ്വയം നിരീക്ഷണവും നിയന്ത്രണവും ഓരോ പൗരന്മാരുമെടുക്കണം. വൈറസിന് ലോകത്തെ തന്നെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതിനിടെ വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യൻ ഉടൻ ഉണ്ടാകുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൂന്നാം തരംഗം ലോകത്തിന്റെ പലഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഉടനെ പ്രതീക്ഷിക്കാമെന്നും വ്യാപനം കുറയ്ക്കാൻ ഇന്ത്യയിലെ ജനങ്ങൾ ഒത്തൊരുമിച്ച് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: