ഏതാണ്ട് രണ്ടുവർഷത്തോളം ഭീക രതാണ്ഡവമാടിയ കൊറോണ നിരന്തരം മനുഷ്യനെ പല രീതിയിൽ ഭയപ്പെടുത്തികൊണ്ടിരുന്നു. ദേവാലയങ്ങളിൽപോലും ഭക്തർ വരുവാൻ മടി കാണിച്ചിരുന്ന സ്ഥിതി. സിനിമാ തീയേറ്ററുകൾ പാടെ അടച്ചു പുട്ടുകയുണ്ടായി. ചുരുക്കം ചില നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം. അതും പല നിബന്ധനകൾ പാലിച്ചുകൊണ്ടു മാത്രമായിരുന്നു. മനുഷ്യർ മനുഷ്യരെ ഭയന്നു പുറത്തിറങ്ങുവാൻപോലും മടിക്കുന്ന സ്ഥിതിയായിരുന്നു. ഈ കാലത്താണ് ഇപ്പോഴത്തെ കുറുപ്പ് സിനിമ ഇറങ്ങിയത്. ഇന്ന്എല്ലാം മറന്ന് തിയേറ്ററുകളിൽ ജനങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ, കൊറോണയെ സുകുമാരക്കുറുപ്പ് കൊന്നുകളഞ്ഞു എന്നു പറയാം. എല്ലാം മറക്കുവാൻ കുറുപ്പുകഥകൾ സഹായിച്ചുവെന്നു പറയുമ്പോൾ കുറുപ്പിന് അൽപ്പം നന്ദി പറയാം. എങ്കിലും ഈ ഘാതകൻ എവിടെ? ഇത് ഒരു നീണ്ട സമസ്യയായി തുടരുമ്പോൾ കഥകൾ കേൾക്കാൻ ജിജ്ഞാസ കൂടുന്നു.
വർഷങ്ങളായി പിടികിട്ടാപുള്ളിയായിരുന്ന ഭീകരവാദി ബിൻ ലാദനെപ്പോലും തേടിപ്പിടിച്ച് കൊന്നുകളഞ്ഞു. പുലി പ്രഭാകരൻ, ബാഗ്ദാദി ഇവർക്കുംസമ്മാനം കൊടുത്ത് കാലപുരിക്കയച്ചു. ഒരു തുമ്പും കിട്ടാതിരുന്ന കരിക്കൻവില്ലക്കേസിലെ മദ്രാസിലെമോനേയും വലയിൽ കുടുക്കി പോലീസ് മികവു കാട്ടി. ഏറ്റുമാനൂരപ്പന്റെ തങ്കവിഗ്രഹം കവർന്നെടുത്ത സ്റ്റീഫനേയും ഒരു തുണ്ടു പേപ്പറിൻ്റെ തെളിവിൽ കേരള പോലീസ് പിടികൂടി ജയിലിൽ അടച്ചു കേരളപൊലീസിന് പൊൻതൂവൽ നേടിയെടുത്തു . പിന്നെ കുറുപ്പിനെ മാത്രം പിടിക്കപ്പെടാത്തതിൽ ദൂരുഹതയില്ലാതില്ല .
വാർത്തകളിൽ മാത്രം നിറയുന്ന ഒരു കഥാപാത്രമായി സുകുമാരക്കുറുപ്പ് മാറുന്നതിൽ ആർക്കാണ് പങ്ക്. കേരള പോലീസിനെ കുറ്റം പറയാൻ സാധിക്കില്ല .അന്നു പോലീസ്കാർക്ക് ശമ്പളം കുറവായതിനാൽ അത് പരിഹരിക്കപ്പെടുന്നത് ഒരു പക്ഷേ ഇത്തരം കുറ്റവാളികളെ കൊണ്ടായിരിക്കാം. അതുപോകട്ടെ . 1984 ജാനുവരി ഇരുപത്തിരണ്ടാം തീയതി ബസ്സ് കാത്ത് നിന്നിരുന്ന പാവം ചാക്കോയെ റൈഡ് തരാമെന്നുപറഞ്ഞ് കാറിൽ കയറ്റി ക്ലോറോഫോം കൊടുത്തു മയക്കി കഴുത്ത് ഞെരിച്ച് കാറിലിട്ട് ഈ ഘാതകർ കൊന്നുകളഞ്ഞു. ശേഷം ശവം സുകുമാരക്കുറുപ്പിൻ്റെ ചെറിയനാട്ടെ വസതിയിൽ കൊണ്ടുപോയി മുഖം കരിച്ചു വികൃതമാക്കിയതിനു ശേഷം കുന്നം എന്ന ഗ്രാമത്ത് കൊണ്ടുപോയി കെ.എൽ.ക്യു7831 അംബാസഡർ കാറിലിട്ടു കത്തിച്ച് കാർ പാടത്തേക്ക് തള്ളിയിട്ടു. . ഇന്ന് ആ സ്ഥലം ചാക്കോ പാടം എന്ന പേർകിട്ടിയിരിക്കുന്നു. മരിച്ചത് സുകുമാരക്കുറുപ്പ് എന്നാക്കാനായിരുന്നു ഇവരുടെ തന്ത്രം. കാരണം, കുറുപ്പിന് ഗൾഫിൽ എട്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ്ഉണ്ടായിരുന്നു. ഇതു തട്ടിയെടുക്കാനുള്ള ഇവരുടെതന്ത്രം പാടെ പൊളിയപ്പെട്ടു. മരിച്ചത് ചാക്കോയാണെന്ന് പോലീസ് പിറ്റേദിവസംതന്നെ കണ്ടു പിടിച്ചു.
സുകുമാരക്കുറുപ്പ് മിടുക്കനായിരുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ ധാരണ. പക്ഷെ, വെറും പൊട്ടൻഎന്ന് ഞാൻ തീർത്തുപറയുന്നു. പണ്ട്എയർഫോഴ്സിൽ ആയിരുന്നപ്പോൾ ഇദ്ദേഹത്തിന്റെ പേർ ഗോപാലകൃഷ്ണൻ എന്നായിരുന്നു അവിടെ നിന്നും മുങ്ങി മരിച്ചെന്ന സർട്ടിഫിക്കേറ്റ് ഉണ്ടാക്കി പേർ മാറ്റി സുകുമാരക്കുറുപ്പ് എന്നാക്കിയാണ് ഗൾഫിലേക്ക് കടന്നത്. ഇതാണ്ഇദ്ദേഹത്തിന് മിടുക്കുകൂടാൻ കാര്യം. ഈ ഘാതകൻ അന്നു മുതലേ വളഞ്ഞവഴികൾ തേടുന്ന കള്ള പരിഷയായിരുന്നു.
ഇത്രയും കഥകുകേട്ട എനിക്ക് ഈ സിനിമകാണാൻ ആകാംഷയുണ്ടായി .നാൽപതു മൈൽ താണ്ടി ന്യൂജേഴ്സി എഡിസണിൽപോയി സിനിമ കണ്ടു. കുറുപ്പ് എന്ന വ്യക്തിയെ അൽപം വെള്ള പൂശാൻ സിനിമയുടെ സംവിധായകൻ ശ്രമിക്കുന്നുണ്ടെന്ന് പടം കാണുന്നവർക്ക് മനസ്സിലാകും. കാരണം ദുൽഖർ സൽമ്മാന്റെ ഇമേജ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി കഥ അൽപം മാറ്റിയിരിക്കുന്നതിൽ പരിഭവമുണ്ട്. ഭാവിയുള്ള നായകനെ നശിപ്പിക്കണ്ട എന്ന് കരുതി ആയിരിക്കാം.
സുകുമാരക്കുറുപ്പ് പലരേയും സഹായിച്ചും പണം കൊടുത്തും പ്രീതി നേടിയത് പലതും മറയ്ക്കപ്പെടുവാനായിരുന്നില്ലേ പക്ഷെ, പണികളെല്ലാം പാളി കുറുപ്പ് മണ്ടനായി എവിടെയോ ഇന്നു അലഞ്ഞു നടക്കുന്നുണ്ടാവാം . കഷ്ടം . അത്യാഗ്രഹിക്ക് ഉള്ളതും പോയി എന്ന്ഒരു ചൊല്ലുണ്ടല്ലോ?
അങ്ങനെ കുറുപ്പിന്റെഎല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടു
കാരണം കത്തിക്കരിഞ്ഞ ചാക്കോയുടെ ശ്വാസകോശത്തിൽ കാറു കത്തിക്കരിഞ്ഞൻ്റെ പുകയോ കരിയുംഒന്നും പോസ്‌റ്റുമാർട്ടത്തിൽ കാണാനില്ലായിരുന്നു. മാത്രമല്ല കാറിൽ കിടന്ന ഒരു തീപ്പെട്ടി ‘ ഒരു ഗ്വാലൻ പെട്രോൾ, മുടി പറ്റി പിടിച്ച ഒരു ജോഡി ഗ്ലൗസ് ഇവ കണ്ടെടുത്തു. ഇതിൽ നിന്നുംകാറിനു തീയിട്ടതാണെന്നും മുടി ചാക്കോയുടേതാണെന്നും പോലീസ് കണ്ടുപിടിച്ചു.. അങ്ങനെ ഭാസ്ക്കരപിള്ളയും പൊന്നപ്പനും രാഹുലും നമ്മുടെ കുറുപ്പും ചേർന്നു നടത്തിയ ഗൂഡാലോചനയുടെ നീണ്ടനാളത്തെ ഫലമാണ് ഈ കൊലപാതകം എന്ന് കേരളപോലീസ് കണ്ടു പിടിച്ചു. ഇതിൽ ഡ്രൈവർ പൊന്നപ്പൻ ആത്മഹത്യചെയ്തു . ഷാഹുഹിലിനെ മാപ്പുസാക്ഷിയാക്കി വിട്ടയച്ചു. ഭാക്സരപിള്ള പന്ത്രണ്ടുവർഷം ജയിൽ വാസംകഴിഞ്ഞ് പുറത്തിറങ്ങി . പക്ഷെ അവൻ എവിടെ നമ്മുടെകുറുപ്പ്?? പിടികിട്ടാപ്പുള്ളിയായി ഇന്നും എവിടെയോ കഴിയുന്നുണ്ട് .
ഇവൻ മരിച്ചിട്ടില്ല എന്നാണ് എന്റെവിശ്വാസം. പല രാജ്യങ്ങളിലും കുറുപ്പിനെ തിരഞ്ഞു പോലീസ് മടുത്തിരിക്കുന്നു. ഇപ്പോഴും കുറുപ്പിനെ തിരയുന്നുണ്ട് എങ്കിൽ അന്വേഷണം അമേരിക്കയിലോട്ടും വരട്ടെ . കാരണം ഇവിടെ ഇല്ലീഗൽ എമിഗ്രന്റായി യാതൊരു പേപ്പറും ഇല്ലാതെ പുല്ലുവെട്ടാനും ചപ്പ്ചവറുകൾ വാരുവാനും മീൻ വെട്ടുവാനും പല മുഖങ്ങൾ നാം കാണുമ്പോൾ അതിലൊന്നു കുറുപ്പാകുവാൻ സാദ്ധത്യയില്ലേ?? നിങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും പ്രതീക്ഷിച്ചു നിർത്തട്ടെ ‘
ബാക്കി അടുത്തതിൽ?
മോൻസി കൊടുമൺ ✍️
Well-written, thought-provoking sensible article… Keep up your great work, Moncy!! 👍👍👍
Thanks basil