17.1 C
New York
Wednesday, September 22, 2021
Home Special 'കൊറോണയും നമ്മളും' (ഇന്നലെ – ഇന്ന് – നാളെ)

‘കൊറോണയും നമ്മളും’ (ഇന്നലെ – ഇന്ന് – നാളെ)

സുബി വാസു, നിലമ്പൂർ✍

രണ്ടുവർഷത്തോളമായി നമ്മളൊക്കെ നമ്മളിലേക്ക് തന്നെ ചുരുങ്ങിയിട്ടുണ്ട്,അതോ മുഖം മറച്ചുകൊണ്ട് തന്നെ തന്നെ ഒളിപ്പിച്ച പകലുകളിലൂടെയാണു നമ്മുടെ യാത്ര.കൊറോണ, കോവിഡ് 19 ഈ രണ്ടു പദങ്ങളാണ് നമുക്ക് സുപരിചിതമായ തീർന്നത്.അതുപോലെതന്നെ quarantine സാനിറ്റൈസർ എന്നീ രണ്ടു പദങ്ങളും നമ്മൾ പഠിച്ചു.കൊറോണ വന്നതിനുശേഷം നമ്മുടെ ജീവിതം തന്നെ മാറി ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും കൊറോണ വന്നെത്തിയശേഷം അതീവ ശ്രദ്ധയാണ് എല്ലാവർക്കും.മാസ്കും, സാനിറ്റൈസറും ജീവിതത്തിൻറെ ഭാഗമായി മാറിയിരിക്കുന്നു. ജീവിതശൈലിയിലും ജീവിതരീതിയിലും വലിയതോതിൽ മാറ്റങ്ങളുണ്ടായി.ഒരുമിച്ചു കൂടി ജീവിതത്തിന്റെ സന്തോഷങ്ങൾ അറിയാൻ കഴിഞ്ഞെങ്കിലും പിന്നെ ഒരുപാട് പ്രശ്നങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

കൂട്ടിലടച്ച പുതിയ ജീവിതക്രമവും ആയി മനുഷ്യൻ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. മനുഷ്യനെന്ന സാമൂഹിക ജീവി തങ്ങളിലേക്ക് തന്നെ ചുരുങ്ങിയിരിക്കുന്നു.കൊറോണയുടെ ഒന്നാം തരംഗത്തിൽ തന്നെ സാമൂഹ്യ അകലത്തെക്കുറിച്ച് ബോധവാന്മാരായി അതിപ്പോഴും തുടരുന്നു. മനസ്സുകൊണ്ട് പോലും പലരും അകന്നുപോയി ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കടന്നുചെല്ലാൻ ചെറിയൊരു ഭയം എല്ലാവർക്കുമുണ്ട്.

കൊറോണ സുപ്രധാനമായ ഒരുപാട് മാറ്റങ്ങൾ വരുത്തി കൊണ്ടാണ് നമുക്കിടയിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത് ഒരുകാലത്ത് ആർഭാടമായ രീതിയിൽ നടത്തിയിരുന്ന കല്യാണങ്ങൾ സൽക്കാരങ്ങൾ വീട്ടികൂടലുകൾ ഇതെല്ലാം വളരെ ചുരുക്കി ലളിതമാക്കി ഒട്ടും ആർഭാടമില്ലാതെ നടത്താമെന്ന് മലയാളി പഠിച്ചു. എത്ര പെട്ടെന്നാണ് ആരാധനാലയങ്ങളിലും, ആരാധനയിലും മാറ്റം വന്നത്.അമ്പലങ്ങളും പള്ളികളും പോകാതെ ആരാധിക്കാം എന്ന് നമ്മൾ പഠിച്ചത്.ആഘോഷങ്ങളുടെ പേരിൽ നടന്നിരുന്ന എത്രയെത്ര പേക്കൂത്തുകൾക്കാണ് ആണ് അറുതിവരുത്താൻ കഴിഞ്ഞത്.

കൊറോണ വന്നപ്പോൾ നമ്മൾ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യമുണ്ട് ആശുപത്രികളിൽ കൊറോണ എന്ന രോഗം അല്ലാതെ മറ്റു രോഗങ്ങളൊന്നും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.രോഗങ്ങളില്ല എന്നല്ല പക്ഷേ അതിൻറെ തോത് വളരെയധികം കുറഞ്ഞ പോലെ ആശുപത്രികളിലും ലാബോറട്ടറി കളിലും ഒരുപാട് തിരക്കുകൾ കുറഞ്ഞ അവസ്ഥയാണു.വ്യാജ ദൈവങ്ങളും, സിദ്ധന്മാരും, മതപണ്ഡിതന്മാരും എല്ലാം എവിടെയാണു?

കൊറോണ വന്നതോടെ നമ്മൾ ഡിജിറ്റൽ സാങ്കേതികവിദ്യകളും കൂടുതലായിട്ട് ഉപയോഗിച്ചുതുടങ്ങിയത്. ജോലി ചെയ്യാനും, പഠിപ്പിക്കാനും, പഠിക്കാനും, കുട്ടികൾക്ക് പലവിധത്തിലുള്ള മാനസിക ഉല്ലാസത്തിനും വീട്ടമ്മമാരുടെ കഴിവുകൾ കണ്ടെത്താനും എല്ലാം സോഷ്യൽ നെറ്റുവർക്കുകൾ ഒരു പ്രധാന പങ്കുവഹിച്ചു.

ഇങ്ങനെയൊക്കെ പോസിറ്റീവ് ചിന്താ വശങ്ങൾ ഉണ്ടെങ്കിലും. അതിലേറെ നെഗറ്റീവ് വശങ്ങൾ ആണുള്ളത്. കൊറോണ വന്നതിന്റെ ഫലമായി പല തരത്തിലുള്ള ഒറ്റപെടലുകൾ അനുഭവിച്ചു. ഒറ്റപ്പെടൽ, ജോലി നഷ്ടപെട്ട അവസ്ഥ, വീട് നഷ്ടപ്പെട്ട അവസ്ഥ, ആത്മഹത്യ, ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങൾ നമുക്ക് ഉണ്ടായി. സാധാരണ ജനതയുടെ നട്ടെല്ല് ഒടിച്ചു കൊണ്ടാണ് കൊറോണ പോകുന്നത്.പലതരത്തിൽ പല ഭാവത്തിൽ അതിൻറെ അനന്തരഫലങ്ങളും നമുക്ക് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സർക്കാർ ജീവനക്കാർ, സ്ഥിരംശമ്പളംവാങ്ങുന്നവർ നിലനിന്നു പോകുമ്പോൾ സാധാരണക്കാരൻ പണത്തിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അന്നന്നു പണിയെടുത്ത വരുമാനം കൊണ്ട് ജീവിക്കുന്ന അവർക്ക് ലോക്കഡൗൺ വലിയൊരു തിരിച്ചടിയാണ്. പൊതുവേ കൊറോണക്കാലം പുറമേക്ക് ശാന്തമാണെങ്കിലും അകത്തളങ്ങൾ ശാന്തത ഇല്ലാത്ത അവസ്ഥയിലാണ്.പല തരത്തിലുള്ള വിഷമങ്ങളും,ആത്മഹത്യകളും, അക്രമങ്ങളും ഇതിനിടയിൽ കടന്നു പോയതാണ്. പലർക്കും സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും വലിയ പ്രശ്നങ്ങളായി മുന്നിലുണ്ട്.

കൊറോണയുടെ ഈ വിളയാട്ടം നമ്മുടെ സാമ്പത്തിക മേഖലയെ നന്നായി മാറ്റിമറിച്ചു എന്നു പറയാം വികലമായ നയങ്ങളും തീരുമാനവും നമ്മുടെ ഗവൺമെൻറ് എടുത്തത് കൊണ്ട് തന്നെ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ നമുക്കുണ്ട്.കടുത്ത നിയന്ത്രണങ്ങളോടെ അവശ്യ സർവീസുകൾ തുടർന്നു കൊടുക്കുന്നതിനു പകരം അടച്ചിരിക്കുകയാണ് ഉണ്ടായത് ഇതിൻറെ ഫലമായി കടകൾ തുറക്കുമ്പോൾ വലിയ തിരക്കുകൾ ഉണ്ടാകുന്നു. മറ്റു സ്ഥാപനങ്ങളും തുറക്കാതെ ബീവറേജ് മദ്യശാലകൾ തുറന്നതു പലയിടത്തും വലിയതോതിൽ പ്രതിഷേധത്തിന് കാരണമായി. അതുപോലെ ആഘോഷങ്ങൾ വരുമ്പോൾ തുറന്ന് കൊടുത്തു,തിരക്കുകൾ വർദ്ധിക്കുന്നതും കൊറോണ വർദ്ധിക്കാൻ കാരണമാകുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രധാന പങ്കു വഹിക്കുന്ന , ബസ് തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കുടിൽ വ്യവസായങ്ങൾ ഇവരുടെയൊക്കെ നട്ടെല്ലൊടിക്കുന്ന കാഴ്ചയാണ് നാം കണ്ടതു. കൊറോണ കാരണം ഇവരുടെയൊക്കെ വരുമാനം നിലച്ചു പോയി. ഒരുപാട് ആളുകൾ അവരുടെ തൊഴിൽ മേഖലയിൽ നിന്നുതന്നെ പുറത്തായി കൊണ്ടിരിക്കുന്നു.പലരും കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിലാണ്.മൈക്രോ ഫിനാൻസുകളിൽ നിന്നും കടമെടുത്ത നിരവധി വീട്ടമ്മമാരുടെ അവസ്ഥ നാം കണ്ടു കഴിഞ്ഞു.

കൊറോണക്കാലം രാഷ്ട്രീയക്കാർക്ക് ആയിരിക്കും ഏറ്റവും സുരക്ഷിതമായി തോന്നിയിട്ടുള്ളത്.അധികാരമുപയോഗിച്ചു എനിക്ക് എന്തുമാവാം എന്നൊരു നിലപാട് നാം കണ്ടു. ആ അധികാരം ചോദ്യം ചെയ്യപ്പെട്ടപ്പോൾ സ്വീകരിച്ച നടപടികളും കേരളത്തിൽ ചർച്ചയായി. തങ്ങളുടെ അധികാരം, പദവി അതിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ കഴിയാത്ത ഒരുപാട് വ്യക്തികളെ നാം കണ്ടു. വനിതാ കമ്മീഷൻ അധ്യക്ഷ രാജിവെക്കേണ്ട സാഹചര്യവും അതാണ്.

പല രാജ്യങ്ങളും വാക്‌സിനേഷൻ കൊടുത്തു കൊണ്ട് ജനങ്ങളെ സുരക്ഷിതരക്കുമ്പോൾ ഇന്ത്യയിൽ എല്ലാവര്ക്കും വാസ്‌സിൻ കിട്ടാത്ത അവസ്ഥയിൽ ആണ്. കേരളത്തിൽ പ്രത്യേകിച്ചും സ്ലോട്ടുകൾ അവൈലബിൾ അല്ല എന്ന മെസ്സേജ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നതു. ആരെയാണ് കുറ്റം പറയേണ്ടത്. കേരളം കേന്ദ്രത്തിനെ കുറ്റം പറയും. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ യഥേഷ്ടം വാക്‌സിൻ ലഭ്യമാണ്. ഇവിടെ തമിഴ് നാട്ടിൽ രെജിസ്ട്രേഷനോ ബുക്കിങ്ങോ ഒന്നുമില്ല ആധാർ കർഡുമായി വന്നാൽ വാക്‌സിൻ സ്വീകരിച്ചു പോകാം. തിക്കും തിരക്കുമില്ല. ഇവിടെയൊക്കെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തി തുടങ്ങി.

ഇനിയും ഇങ്ങനെ ലോക്ക് ഡൗൺ തുടരാനാവില്ല. അതു പ്രയോഗികമായി വലിയൊരു മണ്ടത്തരമായിരിക്കും കാരണം നമ്മുടെ സമ്പദ് വ്യവസ്ഥ പാടെ തകർന്നു അതുകൊണ്ട് തന്നെ കടുത്ത നിയന്ത്രണങ്ങളോടെ നമുക്ക് തുറന്നിടൽ അനിവാര്യമാകും.ജനങ്ങളാണ് മുൻകരുതൽ എടുക്കേണ്ടത് സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ സംവിധാനങ്ങളോടു യോജിക്കാൻ പൗരന്മാർ എന്ന നിലയിൽ നമുക്ക് കഴിയണം.

സുബി വാസു, നിലമ്പൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...
WP2Social Auto Publish Powered By : XYZScripts.com
error: