പുത്തനുടുപ്പിട്ടു പൂമ്പാറ്റയെപ്പോലെ,
പുസ്തകത്താളിന്റെ ഗന്ധംനുകർന്നെന്റെ
പുസ്തകസഞ്ചിയെത്തോളിൽ കരേറ്റിപടികടന്നീടാൻ
കൊതിയാകുന്നമ്മേ…എനിക്കുകൊതിയാകുന്നമ്മേ…
കുട്ടരോടാർത്തു ചേർന്നാടിയും പാടിയും
കൂട്ടമണികേട്ടു കൂട്ടമായ് ചാടിയും
കൂകിവിളിച്ചങ്ങു കളിച്ചു രസിച്ചീടാൻ
കൊതിയാകുന്നമ്മേ….എനിക്കു കൊതിയാകുന്നമ്മേ….
മഴയൊന്നു നൂലുവിരിച്ചുരസിക്കുമ്പോൾ
മറക്കാതെ കുടയെടുക്കേണമെന്നമ്മ മൊഴികളെ
മഴക്കാറ്റിൽ പാറിച്ചു കുടമാറ്റി രസിച്ചങ്ങു
മണ്ണിലായ് പൊന്തിട്ടു ഗന്ധത്തെ മാറോടു ചേർത്തു
മതിമറന്നാടി മഴവില്ലഴകു വിടർത്തുവാൻ
കൊതിയാകുന്നമ്മേ..എനിക്കുകൊതിയാകുന്നുമ്മേ.
വട്ടത്തിലിരുന്നെൻ പൊതിച്ചോറു പൊട്ടിച്ചു
വറുത്തമീനുപ്പുമാങ്ങ കൂട്ടികുഴച്ചങ്ങു
വലിയവർ,ചെറിയവർ ഭേദമില്ലാതങ്ങു
വയറുനിറയ്ക്കുന്നകാരിയമോർത്താലോ
കൊതിയാകുന്നുമ്മേ…എനിക്കുകൊതിയാകുന്നുമ്മേ
കനിവെഴുംപ്രാർത്ഥനഗീതങ്ങൾ കേട്ടും നൽ
കഥകൾ,കവിതകൾ,നാടൻപാട്ടുകൾ
കളികളിലൂടെ വിരിയുന്ന ചിന്തകൾ,
കലാമൂല്യമുൾക്കൊണ്ടഅഭിനയവേളകൾ,
തിരികെവന്നീടുവാൻകൊതിയാക്കുന്നമ്മേ…
എനിക്കു കൊതിയാകുന്നമ്മേ………
✍️ അമ്പിളി പ്രകാശ്. ഹ്യൂസ്റ്റൺ