17.1 C
New York
Friday, September 17, 2021
Home Special മാന്യമഹാജനങ്ങളേ നമുക്ക് മനുഷ്യരാകാം..!! "വാരാന്ത്യചിന്തകൾ" 1

മാന്യമഹാജനങ്ങളേ നമുക്ക് മനുഷ്യരാകാം..!! “വാരാന്ത്യചിന്തകൾ” 1

തയ്യാറാക്കിയത്: രാജൻ രാജധാനി

മാന്യമഹാജനങ്ങളേ നമുക്ക് മനുഷ്യരാകാം!

മാന്യതയെ മനുഷ്യൻ മുഖംമൂടിയാക്കുന്ന കാലം വേഷഭൂഷകളിലെ വെൺമയ്ക്കും, കൃത്രിമമായ
പുഞ്ചിരിക്കും പിന്നിൽ വഞ്ചനയുടെ വിഷക്കൂട്ട് ഒളിച്ചുവച്ച് ചിലർ പരസ്പരം ആശ്ലേഷിക്കുന്നു! മാന്യതയെക്കാൾ മഹത്വം മനുഷ്യത്വത്തിനില്ലേ? തീർച്ചയായും! മാന്യത നിലനിർത്തികൊണ്ടുള്ള മനുഷ്യത്വപൂർണ്ണമായ പെരുമാറ്റം തന്നെയാണ്അഭികാമ്യം. വേഷത്തിൽ മാത്രം കാണേണ്ടതല്ല
മാന്യത; ഹൃദയത്തിന്റെ ഉള്ളിലായ് ഉറവകൊണ്ട് പ്രവൃത്തികളിലൂടെ ഊറിയിറങ്ങുന്ന ആർദ്രവും എന്നാൽ, അമൂർത്തവുമായ മാനുഷിക ഭാവം അതാണ് മനുഷ്യത്വം! സഹജീവികൾക്ക് നമ്മൾ കൊടുക്കുന്ന കരുതലിലൂടെയും മറ്റ് ദൈനംദിന പ്രവൃത്തിയിലൂടെയുമാണത് പ്രകടമാകേണ്ടത്; അഥവാ ആർക്കുമത് ബോധ്യപ്പെടേണ്ടത്.

നിർഭാഗ്യവശാൽ അത്തരത്തിലുള്ള കളങ്കമറ്റ, മനുഷ്യത്വം നിറഞ്ഞുനിൽക്കുന്ന പ്രവൃത്തികൾ എവിടെയും കാണുവാനില്ല. തങ്ങൾ മനുഷ്യത്വത്തിന്റെ വക്താക്കളാണെന്ന്ബോ ധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നമുക്ക് എവിടെയും ഇന്ന്
കാണാനാവുന്നത്;അവയൊക്കെയും ആരയോ ബോധ്യപ്പെടുത്താനുള്ള പ്രകടനങ്ങൾ മാത്രവും.അത്തരം കപടതകളിലൂടെ ചിലരെല്ലാം ലക്ഷ്യംവയ്ക്കുക തങ്ങളുടെ നാളയിലെ നേട്ടങ്ങൾക്കുവേണ്ടിയുള്ള കൃത്രിമ പരോപകാരീ പരിവേഷം മാത്രമാണ്. സമൂഹത്തിന്റെ കണ്ണിൽ പൊടിയിട്ട് നാളയിലെ നേതാവാകാനുള്ള അടവുകളാണതെന്ന് നമ്മിൽ പലരും അറിയാതെ പോകുന്നു.

മനുഷ്യത്വമോ മൃഗീയതയോ ഏതാണ് ഭേദം?

മൃഗീയമെന്ന് നാം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുണ്ട്. ഓർക്കുക: മൃഗങ്ങൾക്ക്അ വരുടെ ആ തനതായ മൃഗീയതയല്ലാതെ മനുഷ്യത്വം പ്രകടിപ്പിക്കുവാൻ ആവുകയില്ലല്ലോ. എന്നാൽ മനുഷ്യനോ? പലപ്പോഴും മനുഷ്യത്വമേ അവൻ മറക്കുന്നു! മൃഗങ്ങൾ ഒരിക്കലും നമ്മൾ
മനുഷ്യരോളം ക്രുരത കാട്ടാറില്ല. വിശപ്പകറ്റാൻ അല്ലാതെ പക തീർക്കാനായി മറ്റൊരു ജീവിയെ മൃഗങ്ങൾ കൊല്ലുകയില്ല. നിർഭാഗ്യവശാൽ നാം മനുഷ്യർ അങ്ങനെയല്ല; മറ്റൊരുവനു വേണ്ടി പോലും അപരിചിതനായ ഒരു നിരപരാധിയുടെ
കഴുത്തിൽ കത്തി വയ്ക്കാനും ചില മനുഷ്യർ സന്നദ്ധരാകുന്നു. എല്ലാം പണത്തിനു വേണ്ടി! പൊന്നിൻ്റെ തിളക്കവും പണത്തിന്റെ ധാരാളിത്തവും കൊതിക്കുന്നവർ മനുഷ്യത്വമേ മറന്ന് പിശാചുക്കളായി മാറി ഏതു ഹീനപ്രവൃത്തിയും
ചെയ്യുവാൻ മടിക്കാത്ത കാലം!

ക്രൂരമായ മനുഷ്യ പ്രവൃത്തിയെ മൃഗീയമെന്ന് നാം വിശേഷിപ്പിക്കുന്നത് വിരോധാഭാസമല്ലേ? മനഃപ്പൂർവമായ ഒരു ക്രൂരത കാട്ടുമൃഗങ്ങളിൽ നിന്ന് ഉണ്ടാകുമോ? തങ്ങളുടെ വിഹാരമേഖലയിലേക്ക് അതിക്രമിച്ച് കടന്നെത്തിയാൽ അവ മനുഷ്യനെ ആക്രമിച്ചേക്കാം; അതെല്ലാം ഏതു ജീവികളുടേയും സ്വാഭാവികമായ പ്രതിരോധം മാത്രമാണ്. മനുഷ്യനെപ്പോലെ പതിയിരുന്നുള്ള ആക്രമണമല്ലല്ലോ. എന്നിട്ടും നമ്മൾ മനുഷ്യത്വം മറന്നുള്ള മനുഷ്യൻ്റെ പ്രവൃത്തിയെ മൃഗീയമെന്ന്
വിശേഷിപ്പിക്കുന്നു! കഷ്ടം; എന്ന ലഘുവായിട്ടു- ള്ള ഒരു വാക്കിലൊതുക്കാൻ കഴിയാത്ത തെറ്റ്. ആവർത്തിച്ചുള്ള ആലോചനയ്ക്ക് വിധേയമാക്കേണ്ട ഒരു ചിന്തയാണിത്.

മാന്യതയുടെ കുപ്പായമണിയുന്ന ചിലരെങ്കിലും എത്രയോ ക്രൂരമായിട്ടാണ് നിരപരാധിയായ ഒരു സഹജീവിയുടെ ജീവൻ അപഹരിക്കുക! അതും ഗൂഢമായി ഇരുളിന്റെ മറവിൽ!അങ്ങനെയൊരു പ്രവൃത്തി ഒരിക്കലും മൃഗങ്ങളിൽനിന്നുണ്ടാകില്ല; എന്നിട്ടും മനുഷ്യന്റെ ക്രൂരതയുടെ കാഠിന്യത്തെ വിശേപ്പിക്കാൻ മൃഗീയതയെന്ന വാക്കാണ് നാം
ഉപയോഗിക്കുന്നത്. പാവം മൃഗങ്ങൾക്ക് ഇതിന്എ തിരായി കോടതിയെ സമീപിക്കാനാവില്ലല്ലോ! ദുഷ്ടതയുടെ തീക്ഷ്ണത കോറിയിടുവാനായി സംസാരത്തിൽ മാത്രമല്ല, സാഹിത്യത്തിലും നാം പണ്ടുമുതലേ മൃഗീയതയെന്ന പദമാണ് നിരന്തര മായി ഉപയോഗിച്ചു വരുന്നന്നത്. ഇനിയെങ്കിലും
ഇത് മാറ്റേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നില്ലേ?

അപരൻ്റെ വിഷമവും വേദനയും അന്വേഷിക്കാനോ അതിന് പരിഹാരം കാണുവാനോ നമ്മിൽപലരും ശ്രമിക്കാറില്ല; ഇതിൽനിന്ന് വ്യത്യസ്തമായി പെരുമാറുന്ന ചിലരെങ്കിലും ഇല്ല എന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. നമ്മിൽ ഭൂരിപക്ഷവും
സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതുന്നവർതന്നെ. “പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും”എന്ന അവസ്ഥ അനുഗ്രഹമായി കരുതുന്നവർ! കോവിഡ് കാരണം സമൂഹ്യാകലം പാലിക്കണം
എന്നു നടിച്ച്, അകന്നു നിൽക്കുവാൻ നല്ലൊരു കാരണം കിട്ടിയില്ലേ? അടുത്ത ബന്ധുവാകട്ടെ, അയൽവാസിയാകട്ടെ മരണപ്പെട്ടാൽ പോലും ആ വ്യക്തിയുടെ മുഖരൂപം ഓർമ്മയിൽ സൂക്ഷിക്കുവാനായിപോലും, അവസാനമായി ഒരുമാത്ര കൂടി അയാളെ ഒന്നുകാണുവാൻ കൂടി നമ്മിൽ പലരുമിന്ന് വിമുഖരാണ്. ഉറ്റവരിൽനിന്ന് എന്നും അകലം പാലിക്കുക ശീലമാക്കിയവർക്ക് ഈ മഹാമാരിക്കാലം ഒരു അനുഗ്രഹമാണെന്നതിൽസംശയമേ ഇല്ല; ‘ഉർവ്വശീ ശാപം ഉപകാരം!’

ബന്ധങ്ങൾക്കും സാഹോദര്യ സ്നേഹത്തിനും വിലയില്ലാത്ത മഹാമാരിക്കാലത്ത്, ട്രപ്പീസ് കളിക്കാരുടെ മെയ് വഴക്കത്തോടെയാണ് നമ്മളിൽ പലരും ജീവിതയാത്ര തുടരുന്നത്. രക്തബന്ധങ്ങൾക്കും വിലയില്ലാത്ത കാലം. കൂടെപ്പിറപ്പുകൾക്കു പോലും പരസ്പര സ്നേഹമോ വിശ്വാസമോ ഇല്ലാതായിരിക്കുന്നു. സ്വന്തം ലക്ഷ്യങ്ങൾനേടിയെടുക്കാനുള്ള ചിലരുടെ താല്ക്കാലിക സ്നേഹനാട്യങ്ങൾ ചിലർ തിരിച്ചറിയുന്നേയില്ല! സത്യം തിരിച്ചറിയുമ്പോഴേയ്ക്കും ലക്ഷ്യപ്രാപ്തി നേടി അവർ അവരുടെ സ്ഥായിയായ മനോഭാവത്തിലേക്ക് മടങ്ങിയെത്തിയിരിക്കും. അബദ്ധം
തിരിച്ചറിഞ്ഞ് സ്നേഹചുഷണത്തിന് വിധേയരാകുന്നവർ ഇളിഭ്യരായി മാറുന്നകാലം; കഥകൾതുടരുക തന്നെ ചെയ്യും.

രക്തബന്ധങ്ങളും അകന്നുപോകുന്നു!

ഇന്നാണ് യഥാർത്ഥ അണുകുടുംബമെന്തെന്ന് നമ്മൾ മനസ്സിലാക്കുന്നത്. പലരുടേയും ലോകംതന്നെ ഈ അണുകുടുംബത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആ ലോകം വിട്ട് മറ്റ് എവിടേയ്ക്കുപോകാനും ഒരുക്കമല്ല. പുറത്തുള്ള തങ്ങളുടെ ബന്ധങ്ങളേയും ബന്ധുക്കളേയും ചിലർ മറന്നു
പോയിരിക്കുന്നു. ഉറ്റ രക്തബന്ധങ്ങൾ പോലും മറവിയിലാണ്ടു പോയി! ആരെക്കുറിച്ചും ഇന്ന് ഒരുത്കണ്ഠയുമില്ല. ‘കൂടെപ്പിറപ്പുകൾ’ പോലും ബന്ധപ്പെടുവാൻ ആകാത്തവിധം എവിടെയോ മറഞ്ഞിരിക്കുന്നു! അവരൊക്കെയും തങ്ങളുടെ
കാഴ്ചയുടെയും കേൾവിയുടെയും പുറത്താണ്; ബന്ധം പുനഃസ്ഥാപിക്കാൻ ആകാത്തവണ്ണം അവരൊക്കെ അകന്നുപോയി എന്നാണ് ചിലർ കരുതുന്നത്; അഥവാ അങ്ങനെ കരുതാനാണ് അവർക്കെല്ലാം ഇഷ്ടം! ഒരിക്കലും കൂട്ടിമുട്ടാത്ത
സമാന്തരപാതകൾ പോലെ ആ ബന്ധങ്ങളും കാലവും അകന്നകന്ന് നീണ്ടുനീണ്ടു പോകുന്നു!

ചുരുക്കത്തിൽ ഉറ്റവരെല്ലാം ഈ മഹാമാരിയിൽ “പരിധിക്ക് പുറത്തായിരിക്കുന്നു. ”രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും ഒന്നു തന്നെയാണ്!” ചിലരെങ്കിലും ഈ അകൽച്ച ആഗ്രഹിച്ചിരുന്നു. ഇഷ്ട സഹോദരങ്ങൾ പോലുമിന്ന് പരസ്പരം
അപരിചിതരെ പോലെയായി മാറിക്കഴിഞ്ഞു! പ്രീയ കോവിഡേ, നിനക്ക് സ്തുതി! ഇന്നത്തെ രോഗാതുരകാലം കടന്നാലും, നിലവിലെ മനുഷ്യ മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല; നമ്മൾ പഴയ മനുഷ്യരേയല്ല. ആ പഴയ ഹൃദയവിശാലത ആരിൽനിന്നും ആരും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ന് നമ്മളെല്ലാം പരസ്പരം സ്നേഹവും വിശ്വാസവും ഇല്ലാത്ത വ്യത്യസ്ത മനുഷ്യരായി മാറിക്കഴിഞ്ഞു!ഇനിയും ഒരു തിരിച്ചു പോക്ക് അസാധ്യമായേക്കാം!

നിർത്തുകയാണ്, അടുത്ത വാരാന്ത്യം മറ്റൊരു ചിന്തയുമായി എത്താമെന്ന് പ്രതീക്ഷിക്കുന്നു!

സ്നേഹത്തോടെ സ്വന്തം,

രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com