17.1 C
New York
Saturday, December 4, 2021
Home Kerala കൊച്ചിൻ ഷിപ്പ്‌യാഡിൽ, ആൾമാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചിൻ ഷിപ്പ്‌യാഡിൽ, ആൾമാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചി∙ വ്യാജ രേഖകൾ ഉപയോഗിച്ചു കൊച്ചിൻ ഷിപ്പ്‌യാഡിൽ ജോലി ചെയ്യുകയായിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉണ്ടായതായി വ്യക്തമായത്. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ചാണ് ഈദ് ഗുള്‍ എന്നയാളെ അറസ്റ്റു ചെയ്തത്.

മൂന്നു വർഷമായി ഷിപ്പ്‌യാർഡിൽ ജോലി ചെയ്തിരുന്ന ഈദ് ഗുൾ വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ഉയർന്നതിനു പിന്നാലെ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഇയാളുടെ ലൊക്കേഷൻ അന്വേഷിച്ചപ്പോൾ കൊൽക്കത്തയിലുണ്ടെന്നു വിവരം ലഭിച്ചു. ശേഷം അന്വേഷണ സംഘം കൊൽക്കത്തയിലെത്തി പിടികൂടുകയായിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: