ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ മലയാളി സമാജത്തിന്റെ 2021 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 14-ന് വര്‍ണാഭമായി നടത്തപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനപരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് മാലിയില്‍ നിര്‍വഹിച്ചു. സെക്രട്ടറി ജയിംസ് മറ്റപ്പറമ്പത്ത് സ്വാഗതം ആശംസിച്ചു.
വിമന്‍സ് ഫോറം പ്രസിഡന്റ് ഷേര്‍ളി തോമസ്, യൂത്ത് ഫോറം പ്രസിഡന്റ് ഡെവിന്‍ നാഗനൂലില്‍, കിഡ്‌സ് ക്ലബ് പ്രസിഡന്റ് ജസ്റ്റീന ഷിബു എന്നിവര്‍ ഈവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബിജു ആന്റണി ആശംസാ പ്രസംഗം നടത്തി. ഡെല്‍വിയ വാത്യേലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വിവിധ കലാപരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫാ. ഡേവീസ് ചിറമേല്‍ നിര്‍വഹിച്ചു. ഈവര്‍ഷം മാര്‍ച്ച് മാസം വരെ അഞ്ച് ലക്ഷം രൂപയുതെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമാജം പൂര്‍ത്തീകരിച്ചു. കേരളത്തിലുള്ള നിര്‍ധനരായ അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കിയില്‍ വച്ച് മാര്‍ച്ച് 13-ന് നടന്ന ചടങ്ങില്‍ വച്ചു ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. 20 വീല്‍ ചെയറുകള്‍ സാജു വടക്കേല്‍ സംഭാവന ചെയ്തു.
കേരള സമാജം ടിവി എന്ന യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം സമാജം മുന്‍ പ്രസിഡന്റ് ജോജോ വാത്യേലില്‍ നിര്‍വഹിച്ചു. പാചകത്തേയും, കൃഷിയേയും, കലകളേയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ ഈ ചാനല്‍വഴി സംപ്രേഷണം ചെയ്യും.
സതീഷ് കുറുപ്പ്, ടിജോ ജോസഫ്, സിറില്‍ ചേന്നോത്ത്, എല്‍ദോ ബൈജു, ജോര്‍ജ് പള്ളിയാന്‍, ഷാജന്‍ കുറുപ്പുമഠം, സൈമണ്‍ സൈമണ്‍, തോമസ് ജോര്‍ജ്, ടോം ജോര്‍ജ്, ബിജു ആന്റണി, ജോജി ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മെഗാ സ്‌പോണ്‍സര്‍ ഷിബു സ്കറിയയോടും (സേജ് പബ്ലിക് അഡ്ജസ്റ്റിംഗ് സര്‍വീസ്) മറ്റു സ്‌പോണ്‍സര്‍മാരോടും, പരിപാടികളില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി ട്രഷറര്‍ മോന്‍സി ജോര്‍ജ് രേഖപ്പെടുത്തി.
