കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ പരിശീലകനായി സെർബിയയിൽ നിന്നുള്ള ഇവാൻ വുക്കോമാനോവിച്ച്. സെർബിയൻ ക്ലബ്ബിൽ കളിച്ചു തുടങ്ങിയ വുക്കോമാനോവിച്ച് ജർമൻ ബുന്ദസ് ലിഗയിലും ഫ്രഞ്ച് ലീഗ് വണ്ണിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്. കളിക്കാരനായും പരിശീലകനായും പരിചയസമ്പത്തേറെയുള്ള വുക്കോമാനോവിച്ച് സൈപ്രസ് ലീഗിൽ നിന്നാണ് വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിൻ്റ് കഴിഞ്ഞ സീസണിലെ പരിശീലകനായിരുന കിബു വികുന. സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലക സ്ഥാനത്തെത്തുന്ന 10-ാമത്തെ വ്യക്തിയാണ് വുകോമനോവിച്ച്. അതേസമയം വുക്കോമാനോവിച്ച് ടീമിൻ്റെ പരിശീലകനാവുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ഇതുവരെ സ്വീകരിച്ചിട്ടില്ല.