17.1 C
New York
Saturday, October 16, 2021
Home US News കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

റിപ്പോർട്ട്: ബാബു പി സൈമൺ

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.

വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ ജെയിംസ് നയിക്കുന്ന കേരള ഫെറ്റേഴ്‌സ് തമ്മിൽ ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും.

ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരള ഗ്ലാഡിയേറ്റയസിന്  94 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ്  കേരള ഫെറ്റേഴ്‌സ്   ഫൈനലിൽ  പ്രവേശിച്ചത്. കേരള കിംഗ്സിന് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.

സെമി ഫൈനലിൽ 20 റൺസ് എടുക്കുകയും നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു  മാൻ ഓഫ് ദി മാച്ച് ആയി. തെരഞ്ഞെടുക്കപ്പെട്ട ബ്ലെസ്സൺ  ജോർജ് ആണ് ഫൈനലിൽ തങ്ങൾക്ക് പ്രതീക്ഷ എന്ന് ക്യാപ്റ്റൻ അലെൻ ജെയിംസ് അഭിപ്രായപ്പെട്ടു.

9 ഓൾറൗണ്ടർമാരെ അണിനിരത്തി കൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനൽ മത്സരത്തിനു  തയ്യാറാവുന്നത് എന്ന് മാനേജർ  വിൻസെന്റ്  ജോണിക്കുട്ടി അറിയിച്ചു. ജൂലൈ ഒന്നിന് ഗാർലാൻഡ്  സിറ്റിയിൽ  ഉദ്ഘാടനം നിർവഹിച്ച  ക്രിക്കറ്റ് ഗ്രൗണ്ടിൽ ആയിരിക്കും  മത്സരങ്ങൾ  നടത്തപ്പെടുന്നത് എന്ന് സംഘാടകർ അറിയിച്ചു.

ക്രിക്കറ്റ്  പ്രേമികൾക്ക് മത്സരം കാണുവാനായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട് എന്നും, യൂട്യൂബ് ചാനൽ വഴിയായി മത്സരം തത്സമയം വീക്ഷിക്കുന്നത്  സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കോർഡിനേറ്റർ അറിയിച്ചു.

റിപ്പോർട്ട്: ബാബു പി സൈമൺ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: