17.1 C
New York
Saturday, October 16, 2021
Home US News കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ബാബു പി സൈമൺ

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള ഫൈറ്റേഴ്സ് 2021ലെ കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ കിരീടം ചൂടിയത്. 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത   ഫൈറ്റേഴ്സ്  ടീം 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ്എടുത്തിരുന്നു . രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ കേരള ടൈറ്റാനിക് ടീം  പത്തൊമ്പതാമത്തെ ഓവറിൽ 116 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്ന.  പകലും രാത്രിയിലും ആയി നടന്ന ഫൈനൽ മത്സരത്തിൽ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ കോവിഡ്  പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ക്രിക്കറ്റ് കളി ആസ്വദിക്കുവാൻ വന്നിരുന്നു.

ഫൈനൽ മത്സരത്തിൽ 47 റൺസ് നേടിയ ജോഷ്  ഷാജി മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ഫൈറ്റേഴ്സ് ടീമിലെ ബ്ലെസ്സൺ  ജോർജ് ടൂർണമെൻറ് ലെ ഏറ്റവും നല്ല കാളികാരനായും,  അതെ ടീമിലെ ബിനു വർഗീസ് ഏറ്റവും നല്ല ഓൾ റൗണ്ടർ ആയും  തെരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി കേരള ഈഗിൾസ്  കളിക്കാരൻ സുനിൽ ദാനിയേലും , കേരള ഗ്ലാഡിയേറ്റർ  കളിക്കാരൻ സിജോ ജോയ്  കൂടുതൽ വിക്കറ്റ് നേടിയ ഏറ്റവും നല്ല ബൗളറായി   തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെൻറ് സ്പോൺസർമാരായ എ എം ആർ റീമോഡലിംഗ് ഉടമ വിൻസെന്റ്  ജോണിക്കുട്ടി, അലിഗറിയ  ഫാമിലി ക്ലിനിക്കിന് ഉടമ കെ എം രഞ്ജിത്ത്, ടൂർണമെന്റ്   കോഡിനേറ്റർ വിനി  ഫിലിപ്പ് തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

ബാബു പി സൈമൺ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു – പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...
WP2Social Auto Publish Powered By : XYZScripts.com
error: