17.1 C
New York
Monday, September 25, 2023
Home US News കേരള പോലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ, രജിസ്‌ട്രേഷൻ; അവസാന തിയതി ഏപ്രിൽ 10...

കേരള പോലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ, രജിസ്‌ട്രേഷൻ; അവസാന തിയതി ഏപ്രിൽ 10 ന്

റിപ്പോർട്ട്: പി.പി. ചെറിയാൻ

കേരള പോലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ 2021 ജൂണിൽ സംഘടിപ്പിക്കുന്നു. ഉയർന്നു വരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി കേരള പൊലീസിന് നൂതനവും നിർണായകവുമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയിൽ ഉത്സുകരായവർക്ക് ഒത്തു ചേരുന്നതിനുള്ള വേദിയാണ് Hac’KP.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 100 ൽ അധികം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 40 ദിവസത്തോളം നീണ്ടുനിന്ന Hac’KP 2020 ഒരു വൻ വിജയമായിരുന്നു. ഇന്നത്തെ പോലീസ് നേരിടുന്ന പ്രശ്നങ്ങൾക്ക് മികച്ച പ്രോഗ്രാമർമാരും ഡിസൈനർമാരുമായി സഹകരിച്ച് നൂതന പരിഹാരമാർഗങ്ങൾ നിർമ്മിക്കുവാൻ Hac’KP 2020 ലൂടെ സാധിച്ചു. സൈബർ ഡോം നേരിടുന്ന പലവിധത്തിലുള്ള പ്രശ്ന പ്രസ്താവനകൾക്ക് നൂതനമായ വ്യത്യസ്ത പരിഹാരങ്ങൾ നൽകിയ 11 ടീമുകളിൽ നിന്നും അവസാന മൂല്യനിർണയത്തിനു ശേഷം വിജയിച്ച 3 ടീമുകൾക്ക് യഥാക്രമം 5 ലക്ഷം, 2.5 ലക്ഷം, 1 ലക്ഷം രൂപ പാരിതോഷികം നൽകി.

കോവിഡ് ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ Hac’KP 2021 ഉം പുതിയ രൂപത്തിൽ ഓൺലൈൻ ആയി നടത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി “demystifying the dark web” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡാർക്ക് നെറ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന മേഖലകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.

പങ്കെടുക്കുന്നവർക്കുള്ള എല്ലാ നിർദേശങ്ങളും പിന്തുണയും Hac’KP യുടെ വിദഗ്‌ധ ഉപദേശകർ നൽകും. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർക്കായുള്ള ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് 2021 ഫെബ്രുവരി 15 ന് ഹാക്കത്തോൺ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ പി എസിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച രജിസ്‌ട്രേഷൻ ഏപ്രിൽ 10 ന് അവസാനിക്കും.

ഈ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും സന്ദർശിക്കുക: https://hackp.kerala.gov.in/

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമമാണ് ആവശ്യം- ഡെപ്യൂട്ടി സ്പീക്കര്‍

ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റകെട്ടായിനില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍...

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട്...

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു.

ലാസ്‌ വേഗാസ്: സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ...
WP2Social Auto Publish Powered By : XYZScripts.com
error: