17.1 C
New York
Monday, August 15, 2022
Home US News കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മദേഴ്‌സ് ഡേ ആഘോഷങ്ങൾ 2021 മെയ്...

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മദേഴ്‌സ് ഡേ ആഘോഷങ്ങൾ 2021 മെയ് 8 ന്.

വാർത്ത : ജോസഫ് ഇടിക്കുള.

ന്യൂ ജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മദേഴ്‌സ് ഡേ ആഘോഷിക്കുന്നു, ഈ വരുന്ന മെയ് 8 ശനിയാഴ്ച വൈകിട്ട് 6 മുതൽ എഡിസൻ അമേരിക്കൻ ലീജിയൻ പോസ്റ്റ് സെന്ററിൽ വച്ചാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്, ചടങ്ങിൽ റെവ. പ്രകാശ് ജെ ജോൺ മദേഴ്‌സ് ഡേ മെസ്സേജ് നൽകുന്നു,

വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെടുന്നു, സിജി ആനന്ദിന്റെയും ജിനു വിശാലിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന ഗാനമേള ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും, സമ്പൂർണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാൻക്വിറ്റ് നൈറ്റിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ ദയവായി എക്സിക്യൂട്ടീവ് കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോൺ ജോർജ് അറിയിച്ചു,

എല്ലാ ന്യൂ ജേഴ്‌സി മലയാളികളെയും കാൻജ് മദേഴ്‌സ് ഡേ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോൺ ജോർജ്, വൈസ് പ്രസിഡന്റ്‌ ജോസഫ് ഇടിക്കുള, ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് , ട്രഷറർ അലക്സ് ജോൺ,, ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, സണ്ണി കുരിശുംമൂട്ടിൽ (ചാരിറ്റി അഫയേഴ്സ്), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് ), ടോം നെറ്റിക്കാടൻ (യൂത്ത് അഫയേഴ്സ്), വിജയ് കൈപ്ര പുത്തൻവീട്ടിൽ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), സോഫിയ മാത്യു (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ), ദീപ്തി നായർ (എക്സ് ഒഫീഷ്യൽ ) തുടങ്ങിയവർ അറിയിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: