17.1 C
New York
Saturday, October 16, 2021
Home US News കേരളത്തിൻറെ ശക്തനായ പത്രപ്രവർത്തകന് ഫൊക്കാനയുടെ ആദരാഞ്ജലികൾ..

കേരളത്തിൻറെ ശക്തനായ പത്രപ്രവർത്തകന് ഫൊക്കാനയുടെ ആദരാഞ്ജലികൾ..

ഷീല ചെറു

മരണം:- ഏതൊരു വ്യക്തിയുടെയും ഈ ലോക ജീവിതത്തിന്റെ അവസാനം ആണെങ്കിലും ഒരു എഴുത്തുകാരൻറെ അല്ലെങ്കിൽ വ്യക്തി ജീവിതങ്ങളുടെ മരണം അവിടെ അവസാനിക്കുന്നില്ല; മറിച്ച് അവരുടെ എഴുത്തുകളും, കഥകളും, ജീവിതാനുഭവങ്ങളും മറ്റും ഈ ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും. അവർ ജീവിച്ചുകൊണ്ടേയിരിക്കും.

ശ്രീ കെ എം റോയി എനിക്ക് പിതൃതുല്യനായ ഗുരുവും, പത്രപ്രവർത്തകനും, പ്രചോദനവും ആയിരുന്നു. നാം എല്ലാവരും ഒരുപോലെ ഓമനിക്കുന്ന, നമ്മുടെ സ്കൂൾ കലാലയ ജീവിതത്തിൽ ഒരുപാട് ധന്യ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ശ്രീ കെ എം റോയ് ലീഡ് ചെയ്ത ഒരു സ്റ്റഡി സെമിനാർ. സരസമായ ശൈലിയും, ചുറുചുറുക്കും, കാതലായ ആശയങ്ങളും കൊണ്ട് എല്ലാ സ്റ്റുഡൻസ്നെയും കൈയ്യിലെടുക്കാൻ അദ്ദേഹത്തെ കഴിഞ്ഞു. സ്കൂൾ കോളേജ് മാഗസിനുകളിൽ എനിക്കുള്ള പങ്കാളിത്തത്തിന് തീർച്ചയായും ശ്രീ കെ എം റോയ് എനിക്ക് പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹത്തിൻറെ “ഇരുളും വെളിച്ചവും” അന്വർത്ഥമാണ്.

അദ്ദേഹത്തിൻറെ ഈ ലോകത്തിൽ നിന്നുള്ള വേർപാടിൽ വളരെയധികം ദുഖിക്കുന്നതോടൊപ്പം അദ്ദേഹത്തിൻറെ കുടുംബത്തിനും, ആയിരക്കണക്കിന് ആരാധകർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആശ്വാസങ്ങളും അർപ്പിക്കുന്നതായി ഫൊക്കാന പ്രസിഡൻറ് ശ്രീ. ജേക്കബ് പടവത്തിലും ടീമംഗങ്ങളും വ്യസനത്തോടെ അറിയിച്ചു. അദ്ദേഹത്തിൻറെ പത്ര ധർമ്മവും, സമൂഹത്തിലേക്കുള്ള സംഭാവനകളും വ്യക്തിത്വ ഗുണങ്ങളും നമ്മുടെ സമൂഹത്തിന് ലഭിച്ച ഒരു നിധിയാണെന്നും, അത് എന്നന്നേക്കും ലോകം മുഴുവനും ഒരു മഹത്തായ സംഭാവനയായി ഓർമ്മയായി നിലകൊള്ളുമെന്നും ശ്രീ ജേക്കബ് പടത്തിൽ അദ്ദേഹത്തിൻറെ ഫൊക്കാനയുടെ ശ്രീ ‘കെ എം റോയി’ അനുശോചന കോൺഫ്രൻസ് കോളിൽ എല്ലാവരെയും അറിയിച്ചു.

എന്ത് ചിന്തിക്കണം എന്നല്ല എങ്ങനെ ചിന്തിക്കണമെന്നാണ് നമ്മൾ പഠിക്കേണ്ടത് എന്ന് നമ്മളെ ഓർമിച്ച് എഴുത്തുകാരന്… ശ്രീ കെ എം റോയ്‌ക്ക്‌ എല്ലാവിധ ബഹുമാനങ്ങളും അർപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം നമ്മുടെ സമൂഹത്തിനും രാഷ്ട്രത്തിനും പത്ര ധർമ്മത്തിനും നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ഫൊക്കാനയുടെ പ്രസിഡൻറ് ശ്രീ ജേക്കബ് പടവത്തിലും സെക്രട്ടറി വർഗീസ് പാലമലയിലും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ ശ്രീ വിനോദ് കെയാർക്കയും, ട്രഷറർ ശ്രീ അബ്രഹാം കളത്തിലും മറ്റ് ടീമംഗങ്ങളും അറിയിച്ചു .

അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോടൊപ്പം അവരുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നുതായും , അദ്ദേഹത്തിൻറെ ആത്മാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥനയിലും ഞങ്ങളുടെ ചിന്തകളിലും നിങ്ങളെല്ലാവരും ഉണ്ടായിരിക്കുമെന്നും അറിയിച്ചുകൊണ്ട് അനുശോചനം അവസാനിച്ചു .
നന്ദിയോടെ, സ്നേഹത്തോടെ, ആദരവോടെ,
നിങ്ങളുടെ സ്വന്തം ‘ഫൊക്കാന

ഷീല ചെറു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: