സൗദി അറേബ്യ: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് പേരും അപകസ്ഥലത്ത് തന്നെ മരിച്ചു.. ദമാമില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
ജാബിര്‍ന് ജോലി മാറ്റം കിട്ടിയതിനെ തുടര്‍ന്നു ദമ്മാമിനടത്തു ജുബൈലിൽ നിന്നും ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്ന ഇവർ വീട്ട് സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ അനുഗമിക്കുകയായിരുന്നു
മൃതദേഹങ്ങൾ റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ബിഷക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രയിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.