17.1 C
New York
Monday, August 15, 2022
Home US News കേരളത്തിനായി കൈകോർത്ത് അമേരിക്കൻ മലയാളികൾ

കേരളത്തിനായി കൈകോർത്ത് അമേരിക്കൻ മലയാളികൾ

റിപ്പോർട്ട് : അജു വാരിക്കാട്

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല, കോവിഡ് കേരളത്തെ പിടിമുറുക്കിയ ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. കെയർ ആന്റ് ഷെയറുമായി എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ച് അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ വാങ്ങി എത്തിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് ശേഖരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ആദ്യ ഷിപ്പ്മെന്റ് ഈ ആഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓക്സിജൻ കോൺസൺട്രേറ്റർ, ഓക്സിഫ്ലൊ വാൽവുകൾ, N95 മാസ്കുകൾ, പൾസ് ഓക്സിമീറ്റർ എന്നിവയടക്കം സംസ്ഥാനത്ത് ഇപ്പോൾ ക്ഷാമമുള്ള സാമഗ്രികൾ വാങ്ങി അയക്കുക എന്നതാണ് അലയുടെ ലക്ഷ്യം. കേരള സർക്കാരിന് നേരിട്ടായിരിക്കും അല ഇത് കൈമാറുക. സർക്കാരിന്റെ നേതൃത്വത്തിലാണ് വിതരണം നടക്കുക. ആരോഗ്യ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലയുടെ ഈ സംരംഭത്തിന് പൂർണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ ചില മലയാളി സംഘടനകൾ ഇതിനകം തന്നെ അലയുടെ ഈ ഉദ്യമവുമായി കൈകോർത്തിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതു കൊണ്ട് മാറിവരുന്ന ആവശ്യങ്ങളും പരിഗണിച്ചായിരിക്കും സാമഗ്രികൾ വാങ്ങി അയക്കുക. മെയ് 31 ന് മുമ്പ് ഒരു ലക്ഷം ഡോളർ പിരിക്കുക എന്നതാണ് ഫണ്ടിന്റെ ഉദ്ദേശമെന്ന് അല പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു.

ഫണ്ട് ശേഖരണം തുടങ്ങി നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ നാൽപതിനായിരം ഡോളറാണ് ഫേസ്ബുക്കിലൂടെയും ഗോ ഫണ്ട് മീയിലൂടെയും സമാഹരിച്ചത്. അലയുടെ ഫേസ്ബുക്ക് പേജിൽ സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട ലിങ്ക് ലഭ്യമാണ്. അമേരിക്കയുടെ പുറത്തുള്ളവർക്കും ഇതിലേക്ക് സംഭാവന ചെയ്യാം. തീർത്തും സുതാര്യമായി നടക്കുന്ന ഈ ഉദ്യമത്തിലൂടെ ആവശ്യക്കാരുടെ കയ്യിൽ തന്നെ സഹായമെത്തുമെന്ന കാര്യവും അല ഉറപ്പുവരുത്തുന്നുണ്ട്. .ഈ ലിങ്കിലൂടെ ഫേസ്ബുക്കിലും https://www.facebook.com/donate/470099130888657 ഈ ലിങ്കിലൂടെ ഗോ ഫണ്ട് മീയിലും https://charity.gofundme.com/…/ala-fundraiser-to… സംഭാവന നൽകാം.

Facebook Comments

COMMENTS

- Advertisment -

Most Popular

എൻഎസ്എസ് വിദ്യാർത്ഥികൾ ഒരുക്കുന്ന “ഫ്രീഡം വാൾ” വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിലെ ചുറ്റുമതിലിൽ എൻഎസ്എസ് വിദ്യാർത്ഥികൾ ഒരുക്കുന്ന "ഫ്രീഡം വാൾ" വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റും എൻഎസ്എസ് സ്റ്റേറ്റ് സെല്ലും സംയുക്തമായാണ് ഫ്രീഡം വാൾ പദ്ധതി തയ്യാറാക്കുന്നത്. കേരളത്തിലെ 64 തിരഞ്ഞെടുക്കപ്പെട്ട...

ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധി പ്രതിഷേധിച്ചു സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.

സിപിഐ എം പാലക്കാട്, മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗമായ സ. ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. സ. ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള...

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: