17.1 C
New York
Wednesday, January 19, 2022
Home US News കെ.സുധാകരന് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്ററിന്റെ അനുമോദനം

കെ.സുധാകരന് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്ററിന്റെ അനുമോദനം

റിപ്പോർട്ട്:ഫ്രാൻസിസ് തടത്തിൽ

ന്യൂയോർക്ക്: കെ.പി.സി.സി. അധ്യക്ഷനായി നിയമിതനായ കെ. സുധാകരൻ എം.പി ക്ക് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്റർ അനുമോദനം അറിയിച്ചു. കേരളത്തിലെ കോൺഗ്രസിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് ശരിയായ ദിശാബോധം നൽകാൻ കെ. സുധാകരനു കഴിയുമെന്ന് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് അനുമോദന സന്ദേശത്തിൽ പറഞ്ഞു. ഗ്രൂപ്പുകൾക്കതീതമായി കെ. സുധകാരനെന്ന ധീരനായ നേതാവിനെ കെ.പി.സി.സി. സ്ഥാനത്തേക്ക് കൊണ്ടുവരാൻ തയാറായ കോൺഗ്രസ് ഹൈക്കമാണ്ടിനെയും അഭിനന്ദിക്കുന്നതായും ലീല മാരേട്ട് അറിയിച്ചു.

കെ.സുധാകരനെന്ന ധീരനായ നേതാവ് സംസ്ഥാന കോൺഗ്രസിന്റെ നേതൃത്വത്തിൽ എത്തണമെന്നത് കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാ പ്രവർത്തകരുടെയും അഭിലാഷമായിരുന്നുവെന്നും ലീല മാരേട്ട് പറഞ്ഞു. ഗ്രൂപ്പ് സമവായങ്ങൾ മൂലം കോൺഗ്രസ് തുടർച്ചയായി തകർന്നടിയുന്ന കാഴ്ചയാണ് അടുത്തകാലത്തായി നാം കണ്ടുവരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിനു കാരണം കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം മൂലമായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊള്ളാതെ നിയമ സഭ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് തർക്കങ്ങളുമായി നേതാക്കന്മാർ മുന്നോട്ടുപോയി സ്ഥാനാർഥി പട്ടിക അനന്തമായി വൈകിപ്പിക്കുകയായിരുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയത ഉടലെടുക്കുകയും പ്രവർത്തനം നിർജീവമാവുകയും ചെയ്‌തതാണ്‌ നിയമ സഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനേറ്റ കനത്ത പരാജയത്തിന് കാരണം.

കെ. സുധാകരനെ കെ.പി..സി.സി പ്രസിഡണ്ട് ആക്കണമെന്ന പൊതുവികാരം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവിയുണ്ടായപ്പോൾ മുതൽ ഉയർന്നുവന്നതാണ്. നിയമ സഭ തെരെഞ്ഞെടുപ്പിനു തൊട്ടു മുൻപെങ്കിലും ഈ തീരുമാനം കൊണ്ടുവന്നിരുന്നെങ്കിൽ തെരെഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. പക്ഷെ ഗ്രൂപ്പുകൾ തമ്മിലുള്ള വിലപേശലുമായി നേതാക്കൾ തമ്മിലടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഗ്രൂപ്പുകൾ ചില നേതാക്കന്മാരുടെ അധികാര കേന്ദ്രീകരണത്തിനു വേണ്ടി വളം വയ്ക്കാൻ മാത്രമുള്ളതാണ്. കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന സാധരണ പ്രവർത്തകർ എന്നും ഗ്രൂപ്പുകൾക്ക് എതിരാണ്. ഗ്രൂപ്പുകൾ കോൺഗ്രസിന് എന്നും വിനാശം മാത്രമേ വരുത്തിട്ടുള്ളു. – ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ മികച്ച പ്രകടനം ആരംഭിച്ചു കഴിഞ്ഞു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരൻ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഒത്തൊരുമിച്ചു കോർത്തിണക്കി മികച്ച പ്രവർത്തനം കാഴ്ച്ച വച്ചാൽ കോൺഗ്രസിന്റെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നും ലീല മാരേട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുധാകരനും സതീശനും അതിനു കഴിയുമെന്നാണ് മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും വിശ്വാസം. ഇരുവരുടെയും പ്രവർത്തനങ്ങൾക്കും നേതൃത്വത്തിനും ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്ററിന്റെ പിന്തുണയുണ്ടാകുമെന്ന് ലീല മാരേട്ട് അറിയിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: